യാത്രാപ്രേമികളെ, സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബർ 18 വരെ

സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബര്‍ 16 മുതല്‍ കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലും 18ന് പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസുമാകും വേദി. കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.

ഡിസംബറില്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് സീസണില്‍ വരുന്ന ഒരു കൊല്ലക്കാലത്തേയ്ക്ക് 70ല്‍പ്പരം രാജ്യങ്ങളിലേയ്ക്കുള്ള ആകര്‍ഷക പാക്കേജുകളാണ് ഉത്സവില്‍ അവതരിപ്പിക്കുകയെന്ന് സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകീട്ട് 7 മണി വരെയാണ് ഉത്സവ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം.

യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഈ സമയത്തിനിടെ എപ്പോള്‍ വേണമെങ്കിലും ഉത്സവ് സന്ദര്‍ശിച്ച് പാക്കേജുകളുടെ വിവരങ്ങളറിഞ്ഞ് ബുക്കു ചെയ്യാം. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന താഴ്ന്ന നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളുടെ ട്രാവല്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും നടക്കും.

സിനിമാതാരവും യാത്രികയുമായ സ്വാസിക, റെസ്‌റ്റോറന്റ് നടത്തി വിദേശയാത്രകള്‍ നടത്തിയിരുന്ന ദമ്പതിമാരിലെ വിജയന്റെ നിര്യാണത്തെത്തുടര്‍ന്നും പരേതനായ ഭര്‍ത്താവിന്റെ സ്വപ്‌നങ്ങളുമായി യാത്രകള്‍ തുടരുന്ന മോഹന വിജയന്‍, പലചരക്കുകട നടത്തി യാത്രകള്‍ നടത്തുന്ന മോളി, മോഡലും യാത്രികയുമായ മിഥില, യാത്രിക റുബാബ് ഹാരിസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്‍ഡിപെന്റന്റ് വിമെന്‍ ട്രാവല്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്യും.

പല ടൂർ പാക്കേജുകൾക്കും 10,000 രൂപ നല്‍കി സ്‌പോട് ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍, ആകര്‍ഷക ഡിസ്‌ക്കൗണ്ടുകള്‍, ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവ നല്‍കും.
Details : 79943 73444, 85898 85011


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it