വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങളുമായി ഈ രാജ്യങ്ങള്‍
ഈ അടുത്ത കാലത്ത് പല രാജ്യങ്ങളും വിസ നിയമങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തി. എന്നാൽ സന്തോഷകരമായ കാര്യം ഇന്ത്യക്കാർക്കായുള്ള മാനദണ്ഡങ്ങളില്‍ ചില ശ്രദ്ധേയമായ ഇളവുകളും വരുത്തിയിട്ടുണ്ട് എന്നതാണ്.
വിസ ഓണ്‍ അറൈവല്‍, ഫ്രീ ട്രാന്‍സിറ്റ് വിസ, ഡിജിറ്റലായി മാറുന്ന ഷെങ്കന്‍ വിസ, ക്യൂ ഇല്ലാതെയുള്ള യുഎസ് വിസ തുടങ്ങി, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളില്‍ സംഭവിച്ച ശ്രദ്ധേയമായ എല്ലാ മാറ്റങ്ങളും കാണാം
ഇൻഡോനേഷ്യ
ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ 9Visa on arrival) സൗകര്യം ലഭ്യമാണ്.
യു.എസ്
യു.എസ് സന്ദര്‍ശിക്കുന്നത് ഇനി അല്‍പ്പം ചെലവേറിയതാകും. ബിസിനസ്, ടൂറിസ്റ്റ്, മറ്റ് യാത്രാ വിഭാഗങ്ങള്‍ക്കുള്ള വിസ ഫീസ് അമേരിക്ക വര്‍ധിപ്പിച്ചു. ജൂണ്‍ 17 മുതല്‍, ബിസിനസ്, ടൂറിസം (B1, B2 വിഭാഗങ്ങള്‍) സന്ദര്‍ശക വിസകള്‍; നോണ്‍ പെറ്റീഷന്‍ അടിസ്ഥാനത്തിലുള്ള എന്‍.ഐ.വി(Non Immigrant Visa) കള്‍ 160 ഡോളറില്‍ നിന്ന് (13,125 രൂപ) 185 ഡോളറായി (15,176 രൂപ) വര്‍ധിപ്പിച്ചു.
പാസ്പോര്‍ട്ടില്‍ 'ക്ലിയറന്‍സ് ലഭിച്ചു' അല്ലെങ്കില്‍ 'ഡിപ്പാര്‍ട്ട്മെന്റ് ഓതറൈസേഷന്‍' സ്റ്റാമ്പ് ഉള്ള യാത്രക്കാര്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇന്റര്‍വ്യൂവില്‍ ഇളവിന് അപേക്ഷിക്കാം. ഈ സ്റ്റാമ്പ് ഇല്ലാത്തവര്‍ക്ക് അവരുടെ വിസ കാലാവധി കഴിഞ്ഞ് 48 മാസത്തിനുള്ളില്‍ ആണെങ്കില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.
കസാഖിസ്ഥാന്‍
കസാഖിസ്ഥാന്‍ അടുത്തിടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിസ രഹിത യാത്ര പ്രഖ്യാപിച്ചു. ഒപ്പം ഇന്ത്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ നേരിട്ടുള്ള വിമാന സര്‍വീസ് കൂടുതല്‍ ആരംഭിക്കുകയും ചെയ്തു.
സൗദി അറേബ്യ
നിങ്ങള്‍ സൗദി അറേബ്യയിലൂടെ ട്രാന്‍സിറ്റ് ചെയ്യുകയും സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ളൈനാസ് എയര്‍ലൈന്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നാല് ദിവസത്തെ ട്രാന്‍സിറ്റ് വിസ സൗജന്യമായി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ടിക്കറ്റില്‍ വിസ ഇഷ്യൂ ചെയ്തിട്ടുണ്ടാകും. ഈ വിസ അത് 90 ദിവസത്തേക്ക് സാധുവാണ്.
ഈജിപ്റ്റ്
പുതിയ നിയമം അനുസരിച്ച് ഈജിപ്റ്റ്, ഇന്ത്യക്കാര്‍ക്ക് ഏകദേശം 25 ഡോളറിന് (2,060 രൂപ) 30 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ ഉടന്‍ നല്‍കാന്‍ തുടങ്ങും.
ചൈന
കോവിഡിന് ശേഷം, വിനോദസഞ്ചാരികളെ തിരികെ സ്വാഗതം ചെയ്യുന്നതിനായി ചൈന അടുത്തിടെ ഗേറ്റ് തുറന്നു. 2020 മാര്‍ച്ച് 28-ന് മുമ്പ് ഇഷ്യൂ ചെയ്ത സാധുവായ വിസയുള്ള വിനോദസഞ്ചാരികള്‍ക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രാജ്യം സന്ദര്‍ശിക്കാം. മറ്റുള്ളവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം.
യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിലവിലെ ഷെങ്കന്‍ വിസ (Schengen Visa) സമ്പ്രദായം ഡിജിറ്റല്‍ പ്രോസസിംഗിലേക്ക് മാറ്റുന്നതിനുള്ള ധാരണയില്‍ എത്തിയിട്ടുണ്ട്, പാസ്പോര്‍ട്ടുകളില്‍ ഫിസിക്കല്‍ സ്റ്റിക്കറിന്റെ ആവശ്യകത ഒഴിവാക്കി.
The EU countries are: Austria, Belgium, Bulgaria, Croatia, Republic of Cyprus, Czech Republic, Denmark, Estonia, Finland, France, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain and Sweden.