ജോലിയില്‍ ഞാന്‍ റിലാക്സ്ഡ്
അജു വര്‍ഗീസ്, സിനിമ നടന്‍, നിര്‍മാതാവ്
രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?
മൊബൈല്‍ നോക്കും
ഇഷ്ടഭക്ഷണം?
പ്രത്യേകിച്ചൊരിഷ്ടമില്ല, നമ്മുടെ നാട്ടില്‍ കിട്ടുന്ന എല്ലാം ഇഷ്ടമാണ്. ചോറും മീന്‍ കറിയും അങ്ങനെ എല്ലാം.
ഇഷ്ട ബ്രാന്‍ഡുകള്‍? ഷൂസ്, വാച്ച്, മൊബൈല്‍, ലാപ് ടോപ്...
ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
അങ്ങനെ ഒരു നേട്ടം ഒന്നും പറയാനില്ല. ദൈവാനുഗ്രഹം കൊണ്ട് ഇങ്ങനെയൊക്കെ പോകുന്നുവെന്ന് മാത്രം.
ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികള്‍?
മാതാപിതാക്കള്‍
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയൊരു വെല്ലുവിളി?
ഓരോ ദിവസവും വെല്ലുവിളി തന്നെയാണ്. ജീവിച്ചുകൊണ്ടിരിക്കുകയല്ലേ...
എങ്ങനെയാണ് റിലാക്സ് ചെയ്യുന്നത്?
ജോലി ചെയ്യുമ്പോഴാണ് ഞാന്‍ റിലാക്സ്ഡ് ആകുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണല്ലോ? ട്രോളുകളെ ഭയമുണ്ടോ?
സിനിമയുടെ പ്രമോഷനുവേണ്ടിയാണ് കൂടുതലും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളോ സാമൂഹിക കാര്യങ്ങളോ കുറവാണ്. പോസ്റ്റുകള്‍ക്ക് പലതരത്തിലുമുള്ള കമന്റുകള്‍ ഉണ്ടാവാറുണ്ട്. അത് ഗൗരവമായി കാണാറില്ല.
നാലു കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ ജീവിതവും സിനിമയും എങ്ങനെ ബാലന്‍സ് ചെയ്യുന്നു?
ജീവിതമാകുമ്പോള്‍ അതൊക്കെ അങ്ങനെ നടക്കും. പ്രത്യേകിച്ചൊന്നും അതിനായി ചെയ്യുന്നില്ല
മലര്‍വാടിയിലൂടെയാണല്ലോ വരവ്. ആ കൂട്ട് ഇപ്പോഴുമുണ്ടോ?
ഇപ്പോഴും ആ സൗഹൃദം നിലനിര്‍ത്തുന്നു. ലൗ ആക്ഷന്‍ ഡ്രാമ എന്ന പുതിയ ചിത്രത്തില്‍ എല്ലാവരും ഒരുമിക്കുന്നുണ്ട്.
ഈസിയായിരുന്നോ സിനിമയിലേക്കുള്ള കടന്നു വരവ്?
കടന്നു വരവ് എളുപ്പമായിരുന്നു. വിനീത് എന്റെ സുഹൃത്തായതുകൊണ്ട്. എന്നാല്‍ നിലനില്‍പ്പ് ബുദ്ധിമുട്ടായിരുന്നു. എല്ലാവരോടും ചാന്‍സ് ചോദിച്ചു നടന്നു തന്നെയാണ് ഇവിടെയെത്തിയത്.
പഴയ തലമുറയ്ക്കൊപ്പവും പുതിയ തലമുറയ്ക്കൊപ്പവും അജുവിനെ സിനിമകളില്‍ കാണാം. എന്ത് നയതന്ത്രമാണ് ഇതിനു പിന്നില്‍?
നയതന്ത്രമൊന്നുമില്ല. ഇതൊരു സീസണ്‍ ആണ്. പോകുന്നത്രയും പോകും. ഒരിക്കല്‍ സീസണ്‍ അവസാനിക്കും. അപ്പോള്‍ ഈ ചോദ്യവും മാറും.
പുതിയ സിനിമകള്‍?
വിജയ് സൂപ്പറും പൗര്‍ണമിയും, ജൂണ്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നിവ ഇപ്പോള്‍ തീയേറ്ററില്‍ ഓടുന്നുണ്ട്. സച്ചിന്‍, മധുരരാജ, ലൗ ആക്ഷന്‍ ഡ്രാമ, സായാഹ്ന വാര്‍ത്തകള്‍, ഉറിയടി, മാര്‍കോണി മത്തായി തുടങ്ങിയവയാണ് റിലീസിന് തയാറെടുക്കുന്നത്.
സിനിമയുടെ തെരഞ്ഞെടുപ്പ് എങ്ങനെയാണ്?
തെരഞ്ഞെടുപ്പ് പ്രക്രിയ ഒന്നുമില്ല, എന്നെ വിളിക്കുന്ന, എന്നെ തേടിയെത്തുന്ന വേഷങ്ങള്‍ എല്ലാം ചെയ്യാന്‍ ശ്രമിക്കും
അഭിനയിച്ച സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട റോള്‍?
എല്ലാ സിനിമകളും ഇഷ്ടപ്പെട്ടാണ് അഭിനയിക്കുന്നത്. അത് നന്നായോ ചീത്തയായോ എന്നുള്ളതാണ് കാര്യം. അത് പറയേണ്ടത് പ്രേക്ഷകരാണ്.
എനിക്കു കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുള്ള ഒരു കഥാപാത്രം?
അങ്ങനെയില്ല, കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാണ്
ഏറ്റവും വലിയ വിമര്‍ശകന്‍/ വിമര്‍ശക?
പ്രേക്ഷകരാണ് എന്റെ വിമര്‍ശകര്‍
ഏറ്റവും അടുപ്പമുള്ള സുഹൃത്ത്?
ഒരുപാട് സുഹൃത്തുക്കളുണ്ട്. എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുന്നു.
സിനിമയിലെ റോള്‍ മോഡല്‍?
സിനിമയില്‍ നന്നായി ജോലി ചെയ്യുന്ന എല്ലാവരും എന്റെ റോള്‍ മോഡലുകളാണ്. നന്നായി അഭിനയിക്കുന്നവര്‍, തിരക്കഥാകൃത്തുക്കള്‍, സംഗീതസംവിധായകര്‍ അങ്ങനെ എല്ലാവരും
വായനാശീലമുണ്ടോ?
പറയാന്‍ ചെറിയ നാണക്കേടുണ്ട്. അങ്ങനൊരു ശീലം തീരെയില്ല. വായന തുടങ്ങണം.
ഇഷ്ട ഹോളിഡേ സ്പോട്ട്?
ഷൂട്ടിംഗിനല്ലാതെ അധികം യാത്രകള്‍ പോകാറില്ല. അതുകൊണ്ട് അങ്ങനെ പറയാന്‍ ഒരു സ്ഥലമില്ല.
ജീവിതത്തില്‍ എടുത്ത ഏറ്റവും നിര്‍ണായകമായ തീരുമാനം?
പ്രൊഡക്ഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്
അടുത്തിടെ ഉണ്ടായ ഒരു മാറ്റം?
കുറച്ച് തടികുറച്ചു
ദൈവ വിശ്വാസിയാണോ?
നൂറു ശതമാനം ദൈവവിശ്വാസി
ഫിറ്റ്നസ് ശ്രദ്ധിക്കണമെന്ന് തോന്നാറുണ്ടോ?
നന്നായി തന്നെ തോന്നാറുണ്ട്. നിലനില്‍പ്പിന് അത് അത്യാവശ്യമാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.
ഇഷ്ട സിനിമകള്‍?
എല്ലാ നല്ല സിനിമകളും
ഒഴിവു സമയങ്ങള്‍ എങ്ങനെ ചെലവഴിക്കും?
ചെറിയ ഒഴിവു സമയങ്ങളാണെങ്കില്‍ അത് ഉറങ്ങി തീര്‍ക്കും
അജുവിനെ കുറിച്ച് മറ്റാര്‍ക്കും അറിയാത്ത ഒരു കാര്യം?
എനിക്കും അറിയില്ല.
ഇവിടെ ചോദിക്കാത്ത ഒരു ചോദ്യവും ഉത്തരവും?
(ചിരിക്കുന്നു) എല്ലാ ചോദ്യവും ചോദിച്ചു.