പോപ്പുലര്‍ എങ്ങനെയാണ് മാരുതിയെ കേരളത്തിലേക്ക് കൊണ്ടു വന്നത്? ₹5,500 കോടിയിലെത്തിയ വിജയ വഴി പങ്കുവച്ച് ജോണ്‍ കെ പോള്‍

പോപ്പുലറിനെ ഒരു ലിസ്റ്റഡ് കമ്പനിയാക്കിയതിനു പിന്നിലെ ചിന്തകള്‍, കുടുംബ ബിസിനസ് സംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... എന്നിങ്ങനെ നിരവധി വിഷയങ്ങളാണ്‌ ധനം ടൈറ്റന്‍സ് ഷോയുടെ പുതിയ എപ്പിസോഡില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്‌

കേരളത്തില്‍ മാരുതി സുസുക്കിയുടെ പേരോളം പ്രശ്‌സതമായ നാമമാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. 1984ല്‍ മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പില്‍ തുടങ്ങിയ തേരോട്ടം നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഏഴ് ബ്രാന്‍ഡുകളിലെത്തി നില്‍ക്കുന്നു.

നിലവില്‍ 5,500 കോടി രൂപയുടെ വിറ്റുവരവും 10,000 ഓളം ജീവനക്കാരുമായി വളര്‍ന്ന കമ്പനിയുടെ വിജയ വഴികള്‍ പങ്കുവയ്ക്കുകയാണ് ധനം ടൈറ്റന്‍സ് ഷോയുടെ പുതിയ എപ്പിസോഡില്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് മുഴുസമയ ഡയറക്ടറായ ജോണ്‍ കെ പോള്‍.

കമ്പനി പിന്തുടരുന്ന ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഫിലോസഫി, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടതിന്റെ പ്രാധാന്യം, ജോലി വിഭജിച്ചു നല്‍കുന്നതില്‍ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍, ഫാമിലി ബിസിനസ് ഉടമകള്‍ക്കുള്ള ഉപദേശം, പോപ്പുലറിനെ ഒരു ലിസ്റ്റഡ് കമ്പനിയാക്കിയതിനു പിന്നിലെ ചിന്തകള്‍..തുടങ്ങി അര്‍ത്ഥവത്തായതും ഉള്‍ക്കാഴ്ചയേകുന്നതുമായ നിരവധി കാര്യങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

Veegaland logo

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സാണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

www.youtube.com/@dhanam_online

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com