സ്വര്‍ണപ്പണിക്കാരുടെ ഉന്നമനത്തിനായി തുടക്കം, ഈ പാലക്കാടന്‍ കമ്പനി ഇന്ന് ആഭരണങ്ങള്‍ നല്‍കുന്നത് 120ലേറെ ജുവലറികള്‍ക്ക്

സ്വര്‍ണാഭരണ നിര്‍മാണരംഗത്ത് 118 വര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബത്തിലെ പിന്‍മുറക്കാരനും പാലക്കാടുള്ള പ്രേംദീപ് ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടറുമായ ദേവരാജ് ഭാസ്‌കറാണ് ധനം ബിസിനസ് കഫേയില്‍ പുതിയ അതിഥി.

സ്വര്‍ണപ്പണിക്കാര്‍ക്ക് പുതു ജീവന്‍ പകര്‍ന്നുകൊണ്ട് 2010ല്‍ ഹോള്‍സെയില്‍ സ്വര്‍ണാഭരണ നിര്‍മാണ കമ്പനിയായാണ് പ്രേംദീപ് ജുവല്‍സിന്റെ തുടക്കം. സ്വര്‍ണപ്പണിക്കാരെ ജയില്‍ മുറികളിലെന്നപോലെ അടച്ചിട്ട് പണി ചെയ്യിപ്പിക്കുന്ന രീതിയിൽ നിന്ന് മാറി വീടുകളിലിരുന്ന് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ അവസരമൊരുക്കി അവരെ ശാക്തീകരിച്ചു.
നിലവില്‍ 120 ഓളം ചെറുകിട സ്വര്‍ണക്കടകൾക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു. കസ്റ്റംമെയ്ഡ് ആഭരണങ്ങള്‍ക്കായി പ്രേം സൃഷ്ടിയെന്നൊരു വിഭാഗവും കമ്പനിക്കുണ്ട്. ജുവല്‍ സ്റ്റുഡിയോ എന്ന ആശയത്തിലധിഷ്ഠിതമായി 2023ല്‍ പാലക്കാട് ജില്ലയില്‍ 5,500 ചതുരശ്ര അടിയില്‍ പ്രേംദീപ് ജുവല്‍സ് മെഗാ ഷോറൂം തുടങ്ങി. ദുബൈ ഉള്‍പ്പെടെ പുതിയ വിപണികളിലേക്ക് കടക്കാനൊരുങ്ങുന്നതുൾപ്പെടെയുള്ള വൻ വിപുലീകരണ ലക്ഷ്യങ്ങളുമായി മുന്നേറുകയാണ് പ്രേംദീപ് ജുവല്‍സ്. കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളിൽ ഷോറൂമുകളും തുറക്കും.
Related Articles
Next Story
Videos
Share it