നാല് വര്‍ഷത്തിനുള്ളില്‍ 1,000 കോടി കമ്പനിയാകാന്‍ മുജീബ് റഹ്‌മാന്റെ റോയല്‍ ഡ്രൈവ്

പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയിലിംഗ് രംഗത്ത് ട്രെന്‍ഡ് സെറ്ററായ റോയല്‍ ഡ്രൈവിന്റെ സാരഥി കെ. മുജീബ് റഹ്‌മാനാണ് ധനം ബിസിനസ് കഫെയുടെ പുതിയ എപ്പിസോഡില്‍ അതിഥി. കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന പ്രീ ഓണ്‍ഡ് ലക്ഷ്വറി കാര്‍ റീറ്റെയിലിംഗിലേക്ക് കടന്നു വന്നതിനെ കുറിച്ചും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കേരളത്തിലങ്ങോളമിങ്ങോളമായി അഞ്ച് ഷോറൂമുകള്‍ തുടങ്ങാനായതിനു പിന്നിലെ വിജയരഹസ്യങ്ങളും ധനം ബിസിനസ് മീഡിയയോട് അദ്ദേഹം പങ്കുവയ്ക്കുന്നു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1,000 കോടി രൂപ വിറ്റുവരവ് നേടുന്ന കമ്പനിയായി മാറാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മുജീബ് റഹ്‌മാനും റോയല്‍ ഡ്രൈവും നടത്തുന്നത്. യൂസ്ഡ് ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ കൂടാതെ റോയല്‍ ഡ്രൈവ് സ്മാര്‍ട്ടിലൂടെ ബജറ്റ് കാര്‍ വില്‍പ്പനയിലും സജീവമായ കമ്പനി ലക്ഷ്വറി കാറുകളുടെ സര്‍വീസിംഗിനായി റോയല്‍ ഡ്രൈവ് കെയര്‍ എന്നൊരു വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.

In this episode of Dhanam Business Cafe, Mujeeb Rahman, the Founder, Chairman & MD of Royal Drive Pre- Owned Cars, shares with Dhanam Business Media how he entered the used luxury car retailing industry with Royal Drive. He also lays out his plans for the company to become a Rs 1,000 crore company in 4 years. In addition to the used luxury car segment, they also cater to budget cars with Royal Drive Smart and also luxury car service with Royal Drive Care.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it