കാണാം, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സംഗമങ്ങളിലൊന്ന്: ധനം ബിസിനസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ്‌ 2022

ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2022, കൊച്ചി ലെ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് അര്‍ഹനായത് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദാണ്. ജ്യോതി ലാബ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എംആര്‍ ജ്യോതിയെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ആയി. മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ജീമോന്‍ കോരയാണ് ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2021.

ബ്രാഹ്‌മിന്‍സ് ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ന് അര്‍ഹനായി. യുഎഇയിലെ എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരനാണ് ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021. സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് ഓപ്പണിനെ തെരഞ്ഞെടുത്തു.സൗത്ത് ഇന്ത്യയിലെ വ്യവസായപ്രമുഖര്‍ ഒത്തുചേര്‍ന്ന ബിസിനസ് സംഗമത്തിന്റെ പ്രധാന ദൃശ്യങ്ങള്‍ കാണാം.


Related Articles

Next Story

Videos

Share it