പല ബ്രാന്‍ഡുകളും വളരെ വേഗത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. വമ്പന്‍ പരസ്യ ചിത്രങ്ങളെക്കാളും പല ബ്രാന്‍ഡുകളെയും ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാൻ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രൊമോഷന് പലപ്പോഴും സാധിക്കുന്നു. പ്രത്യകിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ചു കൊണ്ടുള്ള പ്രമോഷന്‍ ക്യാംപെയ്‌നും മറ്റും.
എങ്ങനെയാണ് സോഷ്യല്‍മീഡിയ ഉപയോഗിച്ച് നിങ്ങളുടെ സംരംഭത്തെ വളര്‍ത്തുക? ഡിസംബര്‍ ഏഴിന് കൊച്ചി, ലെ മെറിഡിയനില്‍ നടന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റിലെ പ്രത്യേക പാനല്‍ ചര്‍ച്ച കാണാം. ''How to grow your business using social media influencers'' എന്ന വിഷയത്തില്‍ സംസാരിക്കുന്നത് ഓട്ടോമൊബൈല്‍ ജേണലിസ്റ്റും യൂട്യൂബറുമായ ബൈജു നായര്‍, നടിയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി, ബിസിനസ് ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ ഇബാദു റഹ്‌മാന്‍ എന്നിവർ. പാനല്‍ നയിക്കുന്നത് ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ് സി.ഇ.ഒ എ.ആര്‍ രഞ്ജിത്ത്.
Read DhanamOnline in English
Subscribe to Dhanam Magazine