പ്രതിസന്ധികളെ അവസരമാക്കിയ വിജയം, 'ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' ജ്യോതി എംആര്‍

ധനം വുമണ്‍ എന്റര്‍പ്രണര്‍ ദി ഇയര്‍ 2021 അവാര്‍ഡ് മുന്‍ കാബിനറ്റ് സെക്രട്ടറി ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, കെഎം ചന്ദ്രശേഖര്‍ ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍ ജ്യോതിക്ക് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ് ചടങ്ങിലായിരുന്നു പുരസ്‌കാരദാനം. സമിറ്റില്‍ ആഗോള, ദേശീയ സാഹചര്യങ്ങളില്‍ കേരളത്തിന് വളരാനുള്ള വളര്‍ച്ചാ തന്ത്രങ്ങളെ കുറിച്ച് കെ എം ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തി. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ഒ എന്‍ ഡി സി) മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ടി. കോശി മുഖ്യപ്രഭാഷണം നടത്തി.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കേള്‍ക്കാം അവരുടെ വാക്കുകള്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it