ആലപ്പുഴ ജില്ലയില്‍ ഒരു ഉള്‍പ്രദേശത്തുനിന്ന് മൂന്ന് പതിറ്റാണ്ടു മുമ്പ് ഏറെ കഷ്ടപ്പെട്ട് അമേരിക്കയില്‍ പഠിക്കാന്‍ പോയ ഡോ. എസ്. രാജ് 2004 മുതല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്; ഫെയര്‍ ഫ്യൂച്ചര്‍ എന്ന സ്വന്തം ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലൂടെ.
കാനഡയില്‍ ഇനി അവസരങ്ങളില്ലേ? വിദേശത്ത് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? എങ്ങനെയാണ് നല്ല യൂണിവേഴ്സിറ്റികളും കോഴ്സുകളും തെരഞ്ഞെടുക്കേണ്ടത്? തുടങ്ങി വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും കുട്ടികളെ വിദേശത്തേക്ക് അയക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഡോ. എസ് രാജ് വിശദീകരിക്കുന്നു.
ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങാന്‍ ഒരു ലൈസന്‍സ് പോലും ആവശ്യമില്ല. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് സ്ഥാപനങ്ങളും ഈ രംഗത്ത് കേരളത്തിലുണ്ട്. അവയ്ക്കിടയില്‍ ഫെയര്‍ ഫ്യൂച്ചര്‍ എന്ന പ്രസ്ഥാനം എങ്ങനെയാണ് വേറിട്ട് നില്‍ക്കുന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു. സ്വന്തം അനുഭവ സമ്പത്ത് ഇന്ധനമാക്കി സംരംഭം കെട്ടിപ്പടുത്ത പ്രചോദനം പകരുന്ന ആ കഥ കേള്‍ക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine