കഠിനാധ്വാനമാണ് വിജയ രഹസ്യം: കൊട്ടാരം ​ഗ്രൂപ്പ് ഡയറക്ടർ ലത പരമേശ്വരൻ

2021 ഫെബ്രുവരിയില്‍ ഒരു വാര്‍ത്ത പുറത്തുവന്നു. മലയാളിയായ സ്റ്റാര്‍ട്ടപ്പ് സംരംഭകന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് & വെല്‍നസ് ഫുഡ് രംഗത്തെ ബ്രാന്‍ഡിനെ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് ഏറ്റെടുക്കുന്നു എന്നതായിരുന്നു അത്. സോള്‍ഫുള്‍ എന്ന ബ്രാന്‍ഡില്‍ റാഗി ഉള്‍പ്പടെയുള്ള ചെറുധാന്യങ്ങള്‍ അധിഷ്ഠിതമാക്കി പുതിയ കാലത്തിന് യോജിച്ചവിധമുള്ള പ്രാതല്‍ ഇനങ്ങള്‍ വിപണിയിലിറക്കിയ കൊട്ടാരം അഗ്രോ ഫുഡ്‌സിന്റെ 100 ശതമാനം ഓഹരികളും 155 കോടിയിലേറെ രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കൊട്ടാരം അഗ്രോ ഫുഡ്‌സ് ടാറ്റയുടെ സാമ്രാജ്യത്തിലെത്തിയ കഥയില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്ക് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യു.പി.എം അഡ്വര്‍ടൈസിംഗ് സ്ഥാപക മേരി ജോര്‍ജ്, കൊട്ടാരം ഗ്രൂപ്പ് ഡയറക്റ്റര്‍ ലത പരമേശ്വരനുമായി നടത്തിയ സംഭാഷണത്തില്‍ സോള്‍ഫുള്ളിന്റെ യാത്രയ്‌ക്കൊപ്പം അനാവരണം ചെയ്യപ്പെട്ടത് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം അടുത്ത തലത്തിലേക്ക് വളരാന്‍ വേണ്ട കാര്യങ്ങള്‍ കൂടിയാണ്.

Related Articles
Next Story
Videos
Share it