മനുഷ്യരുടെ ജീവിതം എളപ്പുമാക്കുന്ന ഒരു ഉത്പന്നമോ സേവനമോ കണ്ടെത്തി അവതരിപ്പിക്കുന്നതിലാണ് സംരംഭകരുടെ വിജയം. ഇത്തരത്തില്‍ സ്വന്തം ജീവിതത്തില്‍ നേരിട്ട ഒരു പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് തൃശൂര്‍ സ്വദേശിയായ അനൂപ് മോഹന്‍ എന്ന ചെറുപ്പക്കാരനെ ദുബൈയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ജൈടെക്‌സിന്റെ ഔദ്യോഗിക ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ വരെ എത്തിച്ചത്. ഫോട്ടോ ഗ്രാഫര്‍മാരുടെയും ഇവന്റ് മാനേജ്‌മെന്റുകളുടെയും ജോലികള്‍ എളുപ്പത്തിലാക്കുന്ന പ്രീമാജിക് എന്ന ഫോട്ടോ ഷെയറിംഗ് പ്ലാറ്റ് ഫോമാണ് അതിനു വഴിയൊരുക്കിയത്.
2016ല്‍ തന്റെ വിവാഹത്തിന് എടുത്ത ചിത്രങ്ങളില്‍ നിന്ന് ആവശ്യമുള്ള തിരഞ്ഞെടുക്കുന്നതില്‍ വന്ന കാലതാമസവും ഇതുമൂലം കല്യാണ ആല്‍ബം ലഭിക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തതുമാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം ഒരുക്കാന്‍ അനുപ് മോഹനെയും സുഹൃത്തുക്കളെയും പ്രേരിപ്പിച്ചത്. ഇന്ന് ഇന്ത്യയ്ക്കകത്തു മാത്രമല്ല യു.എസ്, യു.എ.ഇ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രീമാജിക്കിന് ഉപയോക്താക്കളുണ്ട്.
ധനം സ്റ്റാര്‍ട്ടപ്പ് കഥയില്‍ പ്രീമാജിക്കിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അനൂപ് മോഹന്‍ തന്റെ പ്രചോദനാത്മകമായ സ്റ്റാര്‍ട്ടപ്പ് കഥ പങ്കുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവു വലിയ ടെക് സമ്മേളനത്തിന്റെ ഔദ്യോഗിക ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണറായതെങ്ങനെ? നേരിട്ട വെല്ലുവിളകള്‍ എന്തൊക്കെ? സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് എങ്ങനെ നേടാം? സഹസ്ഥാപകരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി പ്രോചദനകരമായ അനുഭവങ്ങള്‍ വരെ അനൂപ് പങ്കുവയ്ക്കുന്നു.
ഗ്രൂപ്പ് മീരാനാണ് ധനം സ്റ്റാര്‍ട്ടപ്പ് കഥയുടെ ഈ എപ്പിസോഡിന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Read DhanamOnline in English
Subscribe to Dhanam Magazine