ലോകത്തെവിടെയായാലും വെളുപ്പിന് അഞ്ച് മണിക്ക് ഉണരും ഫൈസല്‍ കൊട്ടിക്കോളന്‍. വേദാന്തദര്‍ശനങ്ങളില്‍ ആകൃഷ്ടനായ ഫൈസല്‍ കൊട്ടിക്കോളന്‍ ദിവസം ആരംഭിക്കുന്നതും വായനയിലൂടെയാണ്. പ്രപഞ്ചത്തിലെ ഏറ്റവും പോസിറ്റീവ് ഊര്‍ജമായ ഉദയരശ്മികളേറ്റ് യോഗയും വ്യായാമവും. ഓഫീസിനും വീടിനുമപ്പുറം മറ്റൊരു ലോകമില്ല. രാത്രി പത്തുമണിയോടെ ഉറങ്ങും. സമ്പത്തിന്റെ മേല്‍നോട്ടക്കാരന്‍ മാത്രമാണ് താന്‍ എന്ന ബോധ്യമാണ് ഫൈസല്‍ കൊട്ടിക്കോളനെ നയിക്കുന്നത്.
ധനം മാഗസീന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖമായ ഉള്ളിലിരിപ്പിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടികളും അസാധാരണമായ ജീവിത ശൈലിയും പങ്കുവയ്ക്കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം മുകളില്‍ കാണാം.
വീഗാലാന്‍ഡ് ഡെവലപ്പേഴ്സാണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്പോണ്‍സര്‍.
ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online
Read DhanamOnline in English
Subscribe to Dhanam Magazine