തടിയില്‍ കടഞ്ഞെടുത്ത മനാഹരമായ പൂപ്പാത്രങ്ങള്‍ നിര്‍മിക്കുന്ന മലപ്പുറം ബ്രാന്‍ഡാണ് അഡൂച്ച്. 2014ല്‍ വീടിന്റെ ഒറ്റ മുറിയില്‍ ആരംഭിച്ച സംരംഭം ഇന്ന് 10,000 സ്‌ക്വയര്‍ഫീറ്റുള്ള മാനുഫാക്ചറിംഗ് യൂണിറ്റില്‍ എത്തി നില്‍ക്കുന്നു. മാത്രമല്ല കേരളത്തിലും പുറത്തുമായി ഹോംഡെക്കര്‍ ഷോറൂമുകളടക്കം 300ലധികം വില്‍പ്പനശാലകളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. പൂപ്പാത്രങ്ങള്‍ക്ക് പുറമെ വുഡന്‍ ക്ലോക്ക്, കണ്ണാടികള്‍, ടെസ്റ്റ്ട്യൂബ് പ്ലാന്റേഴ്‌സ്, സ്റ്റാന്‍ഡ് തുടങ്ങി നിരവധി ഉത്പന്നങ്ങളുണ്ട്.
അഡൂച്ച് എന്ന വേറിട്ട ബ്രാന്‍ഡിന്റെ തുടക്കത്തെ കുറിച്ചും ചൈന വരെ പോയി ഉത്പന്നങ്ങള്‍ കൊണ്ടു വന്ന രസകരമായ യാത്രകളെയും കുറിച്ച് ധനം സ്റ്റാര്‍ട്ടപ്പ് കഥയില്‍ സംസാരിക്കുകയാണ് സാരഥികളായ മഷൂദും അബ്ദുവും. വീഡിയോ കാണാം.
Read DhanamOnline in English
Subscribe to Dhanam Magazine