തൃശൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ₹15,000 കോടി മൂല്യമുള്ള കമ്പനി സൃഷ്ടിച്ചതെങ്ങനെ?​

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ (NBFC), സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലൊന്നാണ് തൃശൂര്‍ ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സ്. തൃശൂരിലെ വലപ്പാടെന്ന കൊച്ചു ഗ്രാമത്തില്‍ പിറവികൊണ്ട മണപ്പുറം ഫിനാന്‍സ് ഇന്ന് 15,000 കോടി രൂപ വിപണിമൂല്യമുള്ള പ്രസ്ഥാനമാണ്. മാത്രമല്ല, കേരളത്തിലെ ഏറ്റവും ലാഭമേറിയ മൂന്ന് കമ്പനികളിലൊന്നുമാണ്.

ധനം ടൈറ്റന്‍സ് ഷോയിലെ ഈ എക്സ്‌ക്ലുസീവ് അഭിമുഖത്തില്‍, മണപ്പുറം ഫിനാന്‍സിന്റെ വിജയഗാഥയെ കുറിച്ച് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ മനസ് തുറക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത 4 പ്രമുഖ കമ്പനികളുടെ പ്രൊമോട്ടര്‍ കൂടിയായ നന്ദകുമാര്‍, സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ മാതൃകാവ്യക്തിത്വം കൂടിയാണ്.
ബിസിനസ് രംഗത്ത് അദ്ദേഹം ശീലമാക്കിയ സ്ഥിരതയാര്‍ന്ന ഇന്നൊവേഷന്‍, ബിസിനസ് നെറ്റ്‌വർക്കിംഗിന്റെ കരുത്ത്, പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യത്താല്‍ വന്‍ ഹിറ്റായി മാറിയ മണപ്പുറം ഫിനാന്‍സിന്റെ പരസ്യം തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പുതുസംരംഭകര്‍ക്കുള്ള ഉപദേശങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.


ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം:
www.youtube.com/@dhanam_online
This powerful interview gives a peek into the mind of master businessman Mr.V.P Nandakumar, MD & CEO, Manappuram Finance. The company is one of the top three most profitable companies in Kerala. He talks about growing the company to a remarkable 15,000 crore valuation despite being based out of a small village in Thrissur called Valapad.
He opens up about listing 4 companies he owned/promoted in the stock market, creating a culture of constant innovation, the power of business networking, his advice for entrepreneurs and shares his thinking behind the super-hit Manappuram ad, where he hired Pan-Indian film stars.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it