വനിതകള്‍ക്കായി ഒരു ബിസിനസ് അവസരം

ലൗലി ജോസഫ് ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഭര്‍ത്താവും മൂന്നു മക്കളുമുള്ള കുടുംബത്തിന്റെ ചുമതല നിറവേറ്റി മുന്നോട്ട് പോയിരുന്ന ലൗലി ഇന്ന് ഒരു സംരംഭകയാണ്. ''അങ്ങേയറ്റം ഹാപ്പിയാണ് ഞാനിപ്പോള്‍''- ലൗലി പറയുന്നു.

കേരളത്തിലെ ഒരു നഗരത്തിലെ പ്രമുഖ ബ്യൂട്ടി പാര്‍ലറില്‍ സ്റ്റോര്‍ കീപ്പറായിരുന്നു സ്വപ്ന ഉണ്ണി. കുട്ടിക്കാലം മുതല്‍ ചമയങ്ങളുടെ ലോകം ഇഷ്ടമായിരുന്ന സ്വപ്ന പിന്നീട് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായി. ഇന്നവര്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ്. ''പ്രതിസന്ധികളുണ്ടാകാം. പക്ഷേ മുന്നോട്ട് പോകാന്‍ സാധിക്കും. ആ ആത്മവിശ്വാസം എനിക്കുണ്ട്''- സ്വപ്‌ന പറയുന്നു.

സ്വപ്നയും ലൗലിയും സംരംഭകത്വത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്ന, സ്വന്തം പാഷനെ പിന്തുടരുന്ന വനിതാ സമൂഹത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്. ഇവരെ പോലെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലെ നൂറുകണക്കിന് വനിതകള്‍ ഏറെ സാധ്യതകളുള്ള ഹെയര്‍ ആൻഡ് ബ്യൂട്ടി സലൂണ്‍ രംഗത്ത് വിജയകരമായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നുണ്ട്, ഈ രംഗത്തെ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ നാച്വറല്‍സിനൊപ്പം ചേര്‍ന്ന്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാജ്യമെമ്പാടുമായി 700ലേറെ നാച്വറല്‍സ് ഫ്രാഞ്ചൈസികള്‍ ഇപ്പോഴുണ്ട്. ബ്യൂട്ടി സലൂണ്‍ രംഗത്ത് 22 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള നാച്വറല്‍സിനൊപ്പം സംരംഭകരായതില്‍ ബഹുഭൂരിപക്ഷം ഫ്രാഞ്ചൈസി ഉടമകളും (400)വനിതകളാണ്.
കുടുംബിനികളായി വീടിനകത്ത് ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്നവര്‍, ബഹുരാഷ്ട്ര കമ്പനികളില്‍ പ്രൊഫഷണലുകളായിരുന്നവര്‍, പരമ്പരാഗതമായി ബിസിനസുകള്‍ നടത്തുന്ന വനിതാ സംരംഭകര്‍, ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍, സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹത്തോടെ മുന്നോട്ട് വന്ന സുഹൃത്തുക്കള്‍ അങ്ങനെയങ്ങനെ പലതരക്കാര്‍.
വിജയം ഉറപ്പാണോ?
കേരളത്തിലെ ഓരോ മുക്കിലും മൂലയിലും കാണും നാലും അഞ്ചും ബ്യൂട്ടി പാര്‍ലറുകള്‍. തനിച്ചൊരാള്‍ നടത്തുന്നതു മുതല്‍ ദേശീയ-രാജ്യാന്തര തലത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസികള്‍ വരെ അതില്‍പ്പെടും. ഇത്രയും കടുത്ത മത്സരമുള്ള ഈ രംഗത്ത് വിജയം കൊയ്തവരുണ്ടോ?
കണ്ണൂരിലെ ഫോര്‍ട്ട് റോഡില്‍ 2018 മുതല്‍ നാച്വറല്‍സ് ഫ്രാഞ്ചൈസി നടത്തുന്ന, ഏണ്‍സ്റ്റ് ആൻഡ് യംഗില്‍ ഓഡിറ്ററായിരുന്ന ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഐറിന്‍ എലിസബത്ത് മാത്യു മുതല്‍ തൃശൂര്‍ പൂങ്കുന്നത്ത് ഒന്നരമാസം മുമ്പ് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ച സ്വപ്‌ന ഉണ്ണി വി.സി വരെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളുള്ള വനിതാ സംരംഭകര്‍ ഏകസ്വരത്തില്‍ പറയുന്ന കാര്യമുണ്ട്, ഈ രംഗത്ത് വിജയിക്കാം, നാച്വറല്‍സിനൊപ്പം.
സ്വപ്‌നയുടെ കഥ, പോരാട്ടത്തിന്റെയും
കുട്ടിക്കാലം മുതല്‍ ആളുകളെ ഒരുക്കാനും ഒരുങ്ങാനും ഇഷ്ടമുള്ളയാളായിരുന്നു സ്വപ്‌ന. 18ാം വയസില്‍ വിവാഹിതയായി ഭര്‍ത്താവിന്റെ നാടായ മൈസൂരുവിലേക്ക് ചേക്കേറിയപ്പോള്‍ ബ്യൂട്ടീഷന്‍ എന്നല്ല സ്വന്തമായ കരിയര്‍ സ്വപ്‌നങ്ങളെല്ലാം അടച്ചുപൂട്ടി വെച്ചു. രണ്ടാമത്തെ മകന് ഒമ്പത് മാസമുള്ളപ്പോള്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതോടെ സ്വപ്‌നയുടെ ജീവിതം മാറി. ''പിന്നെ ഞാന്‍ സ്വന്തംകാലില്‍ നില്‍ക്കാനുള്ള പരിശ്രമമായി. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവിന്റെ കുടുംബം കൂടെ നിന്നു. ഇഷ്ട മേഖലയായ ബ്യൂട്ടി & സലൂണ്‍ രംഗത്ത് പഠിക്കാവുന്ന കോഴ്‌സുകളെല്ലാം പഠിച്ചു. ഡ്രൈവിംഗ് പഠിച്ചു.
നാട്ടില്‍ തിരിച്ചെത്തി തൃശൂരിലെ പ്രമുഖ ബ്യൂട്ടി പാര്‍ലറില്‍ സ്റ്റോര്‍ കീപ്പറായാണ് ഞാന്‍ ഒരു ജോലിയില്‍ കയറിയത്''- സ്വപ്‌ന തന്റെ ജീവിതം പറയുന്നു. പിന്നീട് നാച്വറല്‍സിന്റെ തന്നെ മറ്റൊരു ഫ്രാഞ്ചൈസിയില്‍ സ്വപ്‌ന ജീവനക്കാരിയായി നിന്നു. ''നാച്വറല്‍സില്‍ ജോലി ചെയ്യുമ്പോഴാണ് സ്വന്തമായിഒന്ന് തുടങ്ങിയാലെന്താ എന്ന ചിന്ത വന്നത്. നാച്വറല്‍സിന്റെ ടീം ഫുള്‍ സപ്പോര്‍ട്ട് തന്നു. വെല്ലുവിളികള്‍ കാണും. പക്ഷേ അതിനെ മറികടക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നല്ലൊരു ബ്രാന്‍ഡ്, നല്ല ടീം, ഏറ്റവും മികച്ച സേവനം ഇതെല്ലാം കൊണ്ട് വിജയം നേടാമെന്ന വിശ്വാസം എനിക്കുണ്ട്''- സ്വപ്‌ന പറയുന്നു.
അങ്ങനെ ഞങ്ങള്‍ സംരംഭകരായി !
ആലപ്പുഴക്കാരായ റീബ ജോസിനും ആഷ ജാക്‌സണും ഡയാന ബൈജുവിനും മേരി ഹെലനും പറയാനുള്ളത് മറ്റൊരു അനുഭവമാണ്. വീട്ടില്‍ വെറുതെ ഇരുന്നപ്പോഴാണ് സ്വന്തമായെന്തെങ്കിലും ചെയ്യണമെന്ന മോഹം ഇവരില്‍ ഉദിച്ചത്. ''കോവിഡ് കാലമായിരുന്നു അത്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് ചിന്തിച്ചു. ആലപ്പുഴയില്‍ ബ്യൂട്ടി പാര്‍ലര്‍ മേഖലയില്‍ സംരംഭം തുടങ്ങാമെന്ന് തീരുമാനിച്ചു. പക്ഷേ അവിടെ സാധ്യത എത്രമാത്രമുണ്ടെന്ന് അന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങള്‍ മൂവരും മാസങ്ങളോളം അതിനെ കുറിച്ച് പഠിച്ചു. പല ബ്യൂട്ടി പാര്‍ലറുകളില്‍ കസ്റ്റമേഴ്‌സായി പോയി അവര്‍ ചെയ്യുന്ന ശരിയും തെറ്റും വിലയിരുത്തി. ഈ രംഗത്തെ പല ബ്രാന്‍ഡുകളുടെയും ഫ്രാഞ്ചൈസി ഘടനയെ കുറിച്ച് പരിശോധിച്ചു. പിന്നീടാണ് നാച്വറല്‍സിന്റെ ഫ്രാഞ്ചൈസി എടുക്കാന്‍ തീരുമാനിച്ചത്. 2022 ഏപ്രില്‍ 18ന് ഞങ്ങള്‍ പാര്‍ലര്‍ തുറന്നു''- ഇവര്‍ പറയുന്നു. തങ്ങളുടെ പ്രതീക്ഷകളെ തന്നെ മറികടക്കുന്ന സ്വീകാര്യതയാണ് നാച്വറല്‍സിന് ആലപ്പുഴയില്‍ ലഭിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
''ഈ രംഗത്ത് വലിയ അവസരമാണുള്ളത്. പക്ഷേ മികച്ച ജീവനക്കാരെ (നമ്മുടെ നാട്ടുകാരായാല്‍ കൂടുതല്‍ നല്ലത്) കിട്ടാത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് പരിഹാരം കാണാന്‍ അസാപുമായി ചേര്‍ന്ന് ആലപ്പുഴയില്‍ നാച്വറല്‍സിന്റെ ബ്യൂട്ടി അക്കാദമി ആരംഭിക്കുകയാണ്. വീട്ടമ്മമാര്‍ മുതല്‍ ബ്യൂട്ടിഷന്‍ മേഖലയോട് ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് വരെ ചുരുങ്ങിയ കാലംകൊണ്ട് നല്ല വേതനം ലഭിക്കുന്ന ഒരു ജോലിയിലേക്ക് പ്രവേശിക്കാന്‍ പറ്റുന്ന വിധമുള്ള കോഴ്‌സുകളാണ് ഇവിടെയുണ്ടാവുക. കോഴ്‌സ് ഫീസിന് ബാങ്ക് വായ്പ ലഭിക്കാനുള്ള സൗകര്യവുമുണ്ട്''- റീബ, ആഷ, ഡയാന, മേരി ഹെലന്‍ എന്നിവര്‍ പറയുന്നു. ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയ ഇവര്‍ ഇന്ന് മറ്റൊരു മേഖലയിലേക്ക് ചിറകുകള്‍ വിടര്‍ത്തുകയാണ്.
സി.എക്കാരി സംരംഭകയായത് ഇങ്ങനെ
ഐറിന്‍ എലിസബത്ത് മാത്യു വിവാഹ ശേഷമാണ് ബംഗളൂരുവിലെ ജോലി വിട്ട് കണ്ണൂരിലേക്ക് എത്തിയത്. ''ഒരു ബ്യൂട്ടീക് തുടങ്ങണമെന്ന ആഗ്രഹമുണ്ടായി. നാച്വറല്‍സിന്റെ ഫ്രാഞ്ചൈസി നടത്തുന്ന ഒരു സുഹൃത്തില്‍ നിന്നാണ് ഈ രംഗത്തെ സാധ്യത അറിഞ്ഞത്. 2018ല്‍ കണ്ണൂരിലെ ഫോര്‍ട്ട് റോഡില്‍ സ്ഥാപനം തുറന്നു''- ഐറിന്‍ പറയുന്നു. നാച്വറല്‍സിന്റെ ബ്യൂട്ടി സലൂണില്‍ നിത്യം പോകുന്ന മകനും കുടുംബവുമാണ് തന്നെ ഈ ഫ്രാഞ്ചൈസി എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വടക്കാഞ്ചേരിയില്‍ നാച്വറല്‍സ് ഫ്രാഞ്ചൈസി നടത്തുന്ന ലൗലി ജോസഫ് പറയുന്നു.
''ഏതാനും മാസങ്ങളായിട്ടുള്ളൂവെങ്കിലും അങ്ങേയറ്റം സന്തോഷവതിയാണ് ഞാന്‍. ഒരു ബിസിനസ് പാരമ്പര്യവുമില്ലെങ്കിലും നാച്വറല്‍സ് ടീമിന്റെയും ഭര്‍ത്താവിന്റെയും പിന്തുണയോടെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നുണ്ട്'' - ലൗലി പറയുന്നു.
ഈ കോംബോ കിടിലന്‍!
അനുദിനം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറങ്ങുന്ന മേഖലയാണ് ബ്യൂട്ടി രംഗം. ''പുതിയ ഉല്‍പ്പന്നങ്ങള്‍, അതിന്റെ ഉപയോഗ രീതി, ഫലപ്രാപ്തി എന്നിങ്ങനെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നാല്‍ മാത്രമേ നല്ല സേവനം ഉപഭോക്താവിന് കൊടുക്കാന്‍ പറ്റുകയുള്ളൂ. മാത്രമല്ല മുടി, ത്വക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അങ്ങേയറ്റം ഗുണമേന്മയുള്ളതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാകണം. നാച്വറല്‍സിനൊപ്പം ചേര്‍ന്ന് സംരംഭം നടത്തുന്നത് കൊണ്ട് ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ സാധിക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാരെയും രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും കൃത്യമായി നമുക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കല്‍ നമ്മുടെ സേവനം തേടിയവര്‍ വീണ്ടും വീണ്ടും വരുന്നു''- ഈ വനിതാ സംരംഭകരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
കേരളത്തില്‍ മറ്റിടങ്ങളില്‍ കൂടി ഫ്രാഞ്ചൈസികള്‍ ലഭിച്ചാല്‍ ഏറ്റെടുത്ത് നടത്താന്‍ തയാറാണെന്നാണ് ഇവര്‍ പറയുന്നത്. ''സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ സൗന്ദര്യ-ത്വക്ക് സംരക്ഷണത്തിനായി ഇപ്പോള്‍ സലൂണില്‍ വരുന്നുണ്ട്. നിറം വര്‍ധിപ്പിക്കുക എന്നതല്ല ലക്ഷ്യം മറിച്ച് ത്വക്ക് ആരോഗ്യത്തോടെ സംരക്ഷിക്കുക, കാലും കൈകളും നല്ല രീതിയില്‍ വൃത്തിയായി കൊണ്ടുനടക്കുക എന്നതൊക്കെയാണ്. ഇതെല്ലാം ന്യായമായ ഫീസില്‍ നാച്വറല്‍സില്‍ ചെയ്യുന്നതുകൊണ്ട് അനുദിനം കൂടുതല്‍ പേര്‍ വരുന്നുണ്ട്''- വനിതാ സംരംഭകര്‍ പറയുന്നു.
'സ്വന്തമായി വരുമാനം'
2000ത്തില്‍ ചെന്നൈയില്‍ ആദ്യമായൊരു ബ്യൂട്ടി പാര്‍ലര്‍ തുറന്നുകൊണ്ട് ബ്യൂട്ടി ലോകത്തേക്ക് കടന്നുവന്ന കെ. വീണ തന്റെ ജീവിതപങ്കാളി സി.കെ കുമരവേലിനൊപ്പം കെട്ടിപ്പടുത്തത് സ്വന്തമായൊരു ബ്രാന്‍ഡ് മാത്രമല്ല, നൂറുകണക്കിന് സ്ത്രീകള്‍ക്ക് സംരംഭകരാകാനുള്ള പാതകൂടിയാണ്. ഒരു ബിസിനസ് തുടങ്ങുന്നതിനുള്ള നൂലാമാലകള്‍ പരമാവധി ഒഴിവാക്കി വനിതകളെ സംരംഭകത്വത്തിലേക്ക് കൈപി ടിച്ചു നടത്തുകയാണ് നാച്വറല്‍സ് ഫ്രാഞ്ചൈസിയുടെ ലക്ഷ്യം. കുടുംബിനി എന്ന സ്വന്തമായൊരു വരുമാനമില്ലാത്ത ലേബലില്‍ ഒതുങ്ങാതെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്വന്തം പാഷന്‍ പിന്തുടരുന്നവരായി സ്ത്രീ സമൂഹത്തെ മാറ്റുകയെന്ന വലിയ ലക്ഷ്യമാണ് കുമരവേലിന്റേത്. 2025 ഓടെ 3000 സലൂണുകളാണ് ലക്ഷ്യം. 2000 വനിതാ സംരംഭകരെ ഇതിലൂടെ സൃഷ്ടിക്കാനാവുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല ഒരുലക്ഷം തൊഴിലുകളുമുണ്ടാകും. ബ്യൂട്ടി മേഖലയിലെ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ നാച്വറല്‍സ് ബ്യൂട്ടി അക്കാദമിയും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
ആഡംബരത്തിന്റെ ഒപ്പ്!
നാച്വറല്‍സിന്റെ പ്രീമിയം സേവനങ്ങള്‍ നല്‍കുന്ന ബ്രാന്‍ഡഡ് ഫ്രാഞ്ചൈസി നാച്വറല്‍സ് സിഗ്നേച്ചര്‍ കേരളത്തില്‍ ഒന്നു മാത്രമേ ഉള്ളൂ, കൊച്ചിയില്‍. അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പിന്റെ ടെക്‌സ്റ്റൈല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ജ്യോതി അസ്വാനിയാണ് നാച്വറല്‍സ് സിഗ്്‌നേച്ചര്‍ ഫ്രാഞ്ചൈസിയുടെ ഉടമ. ''ഒരിക്കല്‍ മുംബൈയില്‍ റീറ്റെയ്ല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിപാടിയില്‍ സംബന്ധിക്കാന്‍ പോയപ്പോഴാണ് നാച്വറല്‍സിന്റെ സാരഥി സി.കെ കുമരവേലിനെ നേരില്‍ പരിചയപ്പെടുന്നത്. ഡിസ്ട്രിബ്യൂഷന്‍, ടെക്‌സ്റ്റൈല്‍ രംഗങ്ങളിലെല്ലാം സജീവമായ ഞങ്ങളുടെ കുടുംബ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായി ഒരു പ്രീമിയം ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നു. കോവിഡ് കാലത്തിന് ശേഷം അത് പുതുക്കി അവതരിപ്പിക്കാന്‍ ശ്രമിക്കവേയാണ് നാച്വറല്‍സിന്റെ ഈ അവസരത്തെ കുറിച്ച് അറിഞ്ഞത്''-ജ്യോതി അസ്വാനി പറയുന്നു.
ബ്യൂട്ടി, ഹെയര്‍ കെയറിന് ലോകോത്തര ബ്രാന്‍ഡുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഏറ്റവും മികച്ച ടീമിനെ തന്നെ വിന്യസിച്ചിരിക്കുന്നു. അതിവിശാലമായ അത്യാധുനിക സൗകര്യങ്ങളും നാച്വറല്‍സിന്റെ സിഗ്‌നേച്ചര്‍ സലൂണിലുണ്ട്. ''ഉന്നത ഗുണമേന്മയുള്ള രാജ്യാന്തര ബ്രാന്‍ഡുകള്‍ നമുക്ക് ഇവര്‍ ലഭ്യമാക്കുന്നുണ്ട്. പരിശീലനം ലഭിച്ച ടീമിനെയും നല്‍കും. മാത്രമല്ല നിരന്തര തുടര്‍ പരിശീലനവുമുണ്ട്. വിജയകരമായ സംരംഭം കെട്ടിപ്പടുക്കാന്‍ വേണ്ട എല്ലാ പിന്തുണയും നാച്വറല്‍സ് ലഭ്യമാക്കുന്നു'' - ജ്യോതി അസ്വാനി പറയുന്നു.
നാച്വറല്‍സ് സലൂണും ബ്യൂട്ടി അക്കാദമിയും തുടങ്ങാം
ബ്യൂട്ടി കെയര്‍ രംഗത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സലൂണും ബ്യൂട്ടി അക്കാദമിയും തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. ''സൗന്ദര്യ സംരക്ഷണ മേഖലയില്‍ വലിയ മുന്നേറ്റമാണ് ഇപ്പോഴുള്ളത്. മികവുറ്റ സലൂണ്‍, സ്പാകളിലേക്ക് ഉപഭോക്താക്കള്‍ വീണ്ടും വീണ്ടും വരുന്നുണ്ട്. അതുപോലെ ഈ രംഗത്തെ വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ജോലി സാധ്യതയും ഏറെയാണ്. നാച്വറല്‍സ് ബ്യൂട്ടി അക്കാദമി ബ്യൂട്ടി എഡ്യുക്കേഷന്‍ രംഗത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സംരംഭകരെ സഹായിക്കും''- നാച്വറല്‍സ് ഫ്രാഞ്ചൈസി ഡെവലപ്‌മെന്റ് മേധാവി ഡോ. ചാക്കോച്ചന്‍ മത്തായി പറയുന്നു.
40-42 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നാച്വറല്‍സ് സലൂണ്‍ ഫ്രാഞ്ചൈസി ആരംഭിക്കാം. 30-35 ലക്ഷം രൂപ നിക്ഷേപത്തോടെ നാച്വറല്‍സ് ബ്യൂട്ടി അക്കാദമിയും ആരംഭിക്കാം. ഇന്ത്യയില്‍ മാത്രമല്ല ദുബൈ, മലേഷ്യ എന്നിവിടങ്ങളില്‍ ഇപ്പോള്‍ നാച്വറല്‍സ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കാനഡ, യു.എസ്.എ എന്നിങ്ങനെ ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും നാച്വറല്‍സ് ഫ്രാഞ്ചൈസി ഇപ്പോള്‍ എടുക്കാമെന്ന് ഡോ. ചാക്കോച്ചന്‍ മത്തായി പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 99622 81104. ഇമെയ്ല്‍: franchise@naturals.in

(This story was published in the 31st May 2023 issue of Dhanam Magazine)

Related Articles

Next Story

Videos

Share it