'ജീവിതം നല്‍കിയ കയ്പില്‍ മധുരം നിറച്ചത് യാത്ര'; ഡി ഡി എച്ച് ഹോസ്പിറ്റാലിറ്റി പിറന്ന കഥ പറഞ്ഞ് സംരംഭക

ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റിലാറ്റി രംഗത്തിന് ഇപ്പോള്‍ അത്ര സുഖകരമായ കാലമല്ല. രണ്ട് പ്രളയങ്ങളും പിന്നാലെ വന്ന കോവിഡ് തരംഗങ്ങളും കേരളത്തിലെ പല കമ്പനിക്കാരുടെയും നടുവൊടിച്ചു. ഏറെ വെല്ലുവിളികളുള്ള മേഖലയില്‍ ഇപ്പോഴും തിളങ്ങാന്‍ കഴിയുന്ന കമ്പനികള്‍ വളരെ ചുരുക്കമാണ്.

എന്നാല്‍ പ്രതിസന്ധികള്‍ ഏറെ ഉണ്ടായാലും ഈ മേഖലയില്‍ തന്നെ സംരംഭം മുന്നോട്ടു കൊണ്ടു പോകാനും സംരംഭത്തിന്റെ മൂന്നു പ്രവര്‍ത്തന മേഖലകളും വിജയിപ്പിക്കാനും കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ട് പോകുകയാണ് ഈ സംരംഭക. ഇത് ജൂലി, ഡിഡിഎച്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ സാരഥി.
യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തങ്ങളുടെ വിശ്വസ്ത സഹചാരിയാണ് ജൂലി. പ്രതിസന്ധികള്‍ക്കിടയിലും ജൂലിക്ക് തന്റെ ജോലിയോടു മടുപ്പോ ഈ മേഖലയില്‍ നില്‍ക്കാനുള്ള ധൈര്യക്കുറവോ തോന്നാറില്ല. അത് അത്രപെട്ടെന്നുണ്ടായതല്ലെന്ന് ജൂലി പറയുന്നു.
ജീവിതം തന്നെ സംരംഭം
സൈക്കോളജിയില്‍ ഡ്രോപ്പ് ഔട്ട് ആയി വിവാഹജീവിതത്തിലേക്ക് കടന്നപ്പോഴും യാത്രകളോടുള്ള പ്രണയം മനസ്സില്‍ സൂക്ഷിച്ചിരുന്നു ജൂലി. എന്നാല്‍ മാനസികമായി ഏറെ ബുദ്ധിമുട്ടുകളനുഭവിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു അത്. കുട്ടി കൂടി ആയപ്പോള്‍ പങ്കാളിയില്‍ നിന്നുള്ള പിന്തുണക്കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തെ ഏറെ ദുസ്സഹമാക്കി.



ജോലി അന്വേഷിച്ചാണ് ഒരു ട്രാവല്‍ കമ്പനിയില്‍ ടിക്കറ്റ് ബുക്കിംഗ് ജോലിക്ക് ചേരുന്നത്. എന്നാല്‍ പങ്കാളിയുമായുള്ള വേര്‍പിരിയലിനു ശേഷം കുട്ടിയുമായി തനിച്ചായി പോയ ദിവസങ്ങളില്‍ 'ഫിനാന്‍ഷ്യല്‍ സെക്യുരിറ്റി'യെന്ന വാക്കാണ് ജൂലിയെ അലട്ടിയത്. അത് ഒരു തിരിച്ചറിവായിരുന്നു. തേടിയെത്തിയ ചില യാത്രികര്‍ക്ക് ഫ്രീലാന്‍സ് ആയി യാത്രാ പാക്കേജുകള്‍ നല്‍കാന്‍ തുടങ്ങിയതും അപ്പോഴാണ്. അത് വിജയമായി, വീട്ടിലിരുന്ന് മകന്റെ കാര്യങ്ങള്‍ നോക്കുന്നതോടൊപ്പം ജോലിയിലും ശ്രദ്ധ തിരിച്ചതോടെ ക്ലയന്റുകളുടെ എണ്ണം കൂടി. സ്വന്തമായി സംരംഭം എന്നത് അങ്ങനെയാണ് ചിന്തിക്കുന്നത്.
2017 ല്‍ ആണ് ഡിഡിഎച്ച് പിറവിയെടുത്തത്, സംരംഭം തുടങ്ങി ഒരു മാസത്തിനുശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങുമ്പോഴാണ് പിതാവ് ജോയിയുടെ മരണം. അത് പ്രളയകാലത്തായിരുന്നു. പിന്നീട് തുടര്‍ച്ചയായി തിരിച്ചടികള്‍. 2020 രണ്ട് സഹോദരന്മാരില്‍ ഒരാള്‍ അപകടത്തില്‍ മരിക്കുന്നു. കോവിഡ് തൊഴില്‍ മേഖലയെ ആകെ പിടിച്ചുലച്ചതും അപ്പോള്‍ ആണ്.
എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ 24 മണിക്കൂറും നേരിട്ട് ക്ലയന്റുകളോട് സംസാരിച്ച് അവര്‍ക്ക് യാത്രയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി മികച്ച സേവനം നല്‍കുന്നതിലൂടെ ഡിഡിഎച്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വളര്‍ന്നു. ഉപഭോക്താക്കള്‍ തന്നിലര്‍പ്പിച്ച വിശ്വാസമാണ് സംരംഭത്തിന് ഗുണകരമായതെന്ന് ജൂലി വ്യക്തമാക്കുന്നു. ഗുണമേന്മയുള്ള ഹോട്ടലുകളും ഗൈഡുകളും യാത്രാസൗകര്യങ്ങളുമാണ് സംരംഭത്തിന്റെ ശക്തിയായത്.
''ജീവിതത്തിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. എനിക്ക് ഞാന്‍ ജോലി ചെയ്യുകയാണെന്ന് തോന്നുകയേ ഇല്ല. കാരണം എന്റെ സംരംഭം തന്നെയാണ് എന്റെ ജീവിതവും. ജീവിതം നല്‍കിയ കയ്‌പേറിയ അനുഭവങ്ങള്‍ക്ക് മധുരം പകര്‍ന്നത് യാത്രകളാണ്. ഓരോ യാത്രകളും അവ ചെന്നു ചേരുന്ന അവസാന ഡെസ്റ്റിനേഷനല്ല പ്രാധാന്യം, ആ യാത്ര പകരുന്ന അനുഭവങ്ങളിലാണ്. അത് പോലെ തന്നെയാണ് സംരംഭവും. എന്റെ വിശ്വാസത്തില്‍ എത്ര ലാഭമുണ്ടാക്കിയെന്നതിലല്ല, എത്ര മികച്ച സംരംഭക ജീവിതം നയിക്കാനായി, അതില്‍ നിങ്ങള്‍ എത്ര സന്തോഷമുള്ളവരായിരിക്കുന്നു എന്നതിലാണ് പ്രാധാന്യം.'' ജൂലി പറയുന്നു.
മികച്ച സേവനത്തിലൂടെ മുന്നോട്ട്
ഇന്ത്യയ്ക്ക് പുറമെ എല്ലാ രാജ്യാന്തര തലത്തില്‍ എല്ലാ ടൂറിസം ഡെസ്റ്റിനേഷനിലേക്കും പാക്കേജുകള്‍ നല്‍കുന്നുണ്ട് ഡിഡിഎച്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്. ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കി സ്ഥിരമായി ഇന്റര്‍നാഷണല്‍ ക്ലയന്റുകളെ നേടാനും ഡിഡിഎച്ച് ഗ്രൂപ്പിന് കഴിയുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആദ്യമായി എത്തുന്ന അന്വേഷണങ്ങള്‍ക്ക് പോലും ഏറ്റവും ദ്രുതഗതിയിലാണ് ഡിഡിഎച്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സേവനം നല്‍കുന്നത്. അങ്കമാലിയില്‍ ഓഫീസുള്ള ഡിഡിഎച്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴില്‍ ഇപ്പോള്‍ മൂന്നു വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ട്രെക്കിംഗ് മുതല്‍ എല്ലാ രാജ്യാന്തര പാക്കേജുകളും നല്‍കുന്ന ടൂര്‍ പാക്കേജ് വിഭാഗം, വനിതകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ വിമന്‍ ട്രാവല്‍ വിഭാഗം, ഇവന്റ് മാനേജ്‌മെന്റ് വിഭാഗം. വനിതകളുടെ വാഭാഗത്തിന് കീഴില്‍ യാത്ര ചെയ്യാന്‍ സ്വപ്‌നം കണ്ട്, എന്നാല്‍ സാമ്പത്തികപ്രശ്‌നങ്ങളാല്‍ അത് സാധ്യമാകാതെ പോയ തെരഞ്ഞെടുത്ത വനിതകള്‍ക്ക് മാസത്തില്‍ ഒരിക്കല്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിക്കും ഡിഡിഎച്ചിന് പദ്ധതിയുണ്ട്.

For More Details:

Facebook : https://www.facebook.com/DDHCOCHIN/

Instagram : https://www.instagram.com/ddh_cochin/

Phn : +91 75589 41164

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it