വനിതാ സംരംഭകര്‍ക്കുള്ള വായ്പ അരക്കോടിയാക്കും

അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍. 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമായി ഉയര്‍ത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം വീതം അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് വ്യവസായ മന്ത്രി പി.രാജീവ് നടത്തിയത്.

വനിതാ സംരംഭകര്‍ക്കായി കെഎസ്.ഐ.ഡി.സി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ച് ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ച് ലക്ഷം നല്‍കും. ഇത് തിരിച്ചടയ്ക്കേണ്ട. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും.

പുരസ്‌കാരം നല്‍കും

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വാടക 50 ശതമാനം നല്‍കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. മികച്ച വനിതാ സംരംഭകര്‍ക്ക് ജില്ല, സംസ്ഥാന തലങ്ങളില്‍ പുരസ്‌കാരം നല്‍കുമെന്നും ഇത് മെയ് മാസത്തില്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

വ്യവസായകേരളം മാസികയുടെ ഡിജിറ്റല്‍ പതിപ്പിന്റെ ഉദ്ഘാടനവും ഇ.ഡി. ക്ലബുകള്‍ക്കായുള്ള രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 43,000ത്തില്‍ അധികം വനിതകളാണ് സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത്. അഞ്ഞൂറിലധികം വനിതാ സംരംഭകരാണ് സംരംഭക സംഗമത്തില്‍ പങ്കെടുത്തത്.

Related Articles

Next Story

Videos

Share it