ഇഷ്ടപ്പെട്ട് വാങ്ങിയ സാരിയ്‌ക്കൊപ്പം ധരിക്കാന്‍ നല്ല ഒരു ബ്ലൗസ്, വീട്ടിലെ ഒരു വിശേഷ ദിവസത്തിന് ഇടാന്‍ പോക്കറ്റ് കാലിയാകാതെ വാങ്ങാന്‍ നല്ല ഒരു സല്‍വാര്‍. ഇതെല്ലാം ആഗ്രഹിച്ചാണ് പല വനിതാ ഉപഭോക്താക്കളും തുണിക്കടകളില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നത്. എന്നാല്‍ പല കടകളില്‍ കയറിയിറങ്ങുന്നത് സമയം ഏറെ പാഴാക്കുന്ന ചടങ്ങാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മനസ്സിന് ഇണങ്ങി കിട്ടുക എന്നതും അത്യപൂര്‍വമാണ്. ഓണ്‍ലൈനിലൂടെ വാങ്ങാമെന്ന് വച്ചാലോ, കസ്റ്റമൈസ് ചെയ്യാന്‍ പലപ്പോഴും കഴിയാറില്ല, എന്നാല്‍ അങ്ങനെ ചെയ്താലോ, എങ്ങനെയാണ് കയ്യില്‍ കിട്ടുക എന്ന് ആര്‍ക്കും ഒരുറപ്പും പറയാനാകില്ല. ഇവിടെയാണ് ഓണ്‍ലൈനിലൂടെ രാജ്യം മുഴുവന്‍ ഉപഭോക്താക്കളെ സ്വന്തമാക്കാനായ റസീന എന്ന സംരംഭകയുടെ വിജയം പ്രസക്തമാകുന്നത്. ഇത് റസീന, ഫാഷന്‍ ഡിസൈനിംഗ് പാഷനാക്കിയ വീട്ടമ്മയില്‍ നിന്നും ഏറെ മത്സരമുള്ള വസ്ത്രവ്യാപാര വിപണിയില്‍ വിജയം കൊയ്ത വളരെ കുറച്ച് പേരില്‍ ഒരു സംരംഭക.
ഗ്ലിറ്റേഴ്‌സില്‍ മിന്നിത്തിളങ്ങി ഗ്ലിറ്റ്‌സ് ഇന്ത്യ
2015 ല്‍ ആണ് ഗ്ലിറ്റ്‌സ് ഇന്ത്യയുടെ തുടക്കം. റസീന ജമാലും ഭര്‍ത്താവ് ജമാലും ചേര്‍ന്ന് തുടങ്ങിയ സംരംഭം. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിറങ്ങിയപ്പോള്‍ തന്നെ ഗ്ലിറ്റേഴ്‌സ് എന്ന പേരില്‍ സ്റ്റിച്ചിംഗ് യൂണിറ്റ് ആണ് ആരംഭിച്ചത്. വസ്ത്രങ്ങളിലെ പെര്‍ഫെക്ഷനും ക്വാളിറ്റിയും കൊണ്ട് ഉപഭോക്താക്കളേറെയായപ്പോഴാണ് പിന്നീട് ബൂട്ടീക്ക് എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. ഗ്ലിറ്റേഴ്‌സ് എന്ന പേരില്‍ നിന്നും മറ്റൊരു പേരെന്ന നിലയില്‍ ഗ്ലിറ്റ്‌സ് ഇന്ത്യ എന്ന പേര് തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ ഉപഭോക്താക്കളെ നേടാനാകുമെന്ന് ഇവര്‍ ചിന്തിച്ചില്ല. എന്നാല്‍ ഇന്ന് ഓണ്‍ലൈന്‍ ഫാഷന്‍ വസ്ത്ര രംഗത്ത് ഗ്ലിറ്റ്‌സ് ഇന്ത്യയുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്താനായത് കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ നല്‍കിയ ബൂട്ടീക്ക് സേവനങ്ങളാണ്.
വിജയം നേടിയ സേവനം
മെസേജുകള്‍ക്കും ഓര്‍ഡറുകള്‍ക്കും കൃത്യമായി പ്രതികരണം നല്‍കുന്നതും അത് ഫോളോ അപ്പ് ചെയ്യുന്നതും ഓണ്‍ലൈന്‍ ബിസിനസില്‍ പ്രധാനമാണ്. അതാണ് ഇവിടെയും വിജയമായത്. ''ഓണ്‍ലൈനിലൂടെ വാങ്ങുന്നതെങ്കിലും എല്ലാവരും വസ്ത്രങ്ങള്‍ വാങ്ങുന്നത് അവരുടെ ഏറ്റവും നല്ല ദിവസം അണിയാനോ മറ്റോ ആയിരിക്കും. അതില്‍ അവരുടെ വികാരങ്ങളും ഉണ്ട്. അതിനെ ബഹുമാനിക്കുക എന്നതാണ് സംരംഭക എന്ന നിലയില്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. അവര്‍ക്ക് പരാതിപ്പെടാന്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മെയ്ല്‍ ഐഡിയും ഫോണ്‍ നമ്പറും സദാ പ്രവര്‍ത്തിക്കുന്നു. ഇത് തിരിച്ചറിഞ്ഞ ഉപഭോക്താക്കളാണ് സംരംഭത്തെ വിജയിപ്പിക്കുന്നതും.'' റസീന പറയുന്നു.
വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്താനുള്ള സൗകര്യമുള്ളത്. നേരിട്ട് ബുട്ടീക്കില്‍ വന്നും വാങ്ങുന്നവരേറെയാണ് ഗ്ലിറ്റ്‌സ് ഇന്ത്യയ്ക്ക്. റീസെയ്ല്‍ മാത്രമല്ല ഫാഷന്‍ ഡിസൈനിംഗിലെ പ്രാവിണ്യവും സ്വന്തമായി സ്റ്റിച്ചിംഗ് യൂണിറ്റും ഉള്ളതിനാല്‍ ഉപഭോക്താക്കളുടെ മനസ്സിനിണങ്ങുന്ന രീതിയില്‍ പുതിയ ഡിസൈനര്‍ വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്യാനും കഴിയുന്നു. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും സംശയങ്ങള്‍ ചോദിക്കാന്‍ സദാ പ്രവര്‍ത്തിക്കുന്ന നമ്പറും ഗ്ലിറ്റ്‌സ് ഇന്ത്യയുടെ സേവനങ്ങള്‍ക്ക് തിളക്കം കൂട്ടുന്നു. അണ്ടര്‍ ഗാര്‍മെന്റ്‌സ് സെക്ഷന്‍ ഉള്‍പ്പെടെ വനിതകള്‍ക്കായുള്ള എല്ലാ വിധ വസ്ത്രങ്ങളും ഗ്ലിറ്റ്‌സ് ഇന്ത്യയുടെ ഷോപ്പില്‍ ഒരുക്കിയിരിക്കുന്നു.
ഗ്ലിറ്റ്‌സ് ഇന്ത്യ എക്‌സ്‌ക്ലൂസീവ്
ഓണ്‍ലൈനില്‍ ധാരാളം ബൂട്ടീക്കുകളുള്ള ഇന്നത്തെക്കാലത്ത് ഗ്ലിറ്റ്‌സ് ഇന്ത്യയെ ഉപഭോക്താക്കള്‍ തേടിയെത്തുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണെന്നാണ് റസീന പറയുന്നത്. ഒന്ന്, ഇവിടുത്തെ കസ്റ്റമൈസ്ഡ് സ്റ്റിച്ചിംഗ് മറ്റൊന്ന് കസ്റ്റമര്‍ സര്‍വീസാണ്. ഗ്ലിറ്റ്‌സ് ഇന്ത്യ വെബ്‌സൈറ്റിനെ എക്‌സ്‌ക്ലൂസീവ് ആക്കുന്നത് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ള ഹാന്‍ഡ് പിക്ഡ് കളക്ഷന്‍സാണ്. കുര്‍ത്തി, ബോട്ടം, അണ്‍ സ്റ്റിച്ച്ഡ് സല്‍വാര്‍സ്, സാരീസ്, ദുപ്പട്ടാസ് എന്നിവയെല്ലാം ഇതില്‍ വരുന്നു.
100% ലാഭം, ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് ജ്യോതി പ്രതിമാസം നേടുന്നത് 80,000 രൂപ!
ട്രഡിഷണല്‍ ചുരിദാറുകള്‍, ഓര്‍ഗാനിക് കളേഴ്‌സ് ഉപയോഗിച്ചുള്ള സെറ്റ്, മധുബനി കളക്ഷന്‍ എന്നിവയെല്ലാം ഗ്ലിറ്റ്‌സ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നു. ഇന്ത്യയിലെവിടെ ഇരുന്നു പോസ്റ്റല്‍ വഴിയും ഡിറ്റിഡിസി വഴിയും കൊറിയര്‍ സര്‍വീസ് ലഭ്യമാണ്. ഗ്ലിറ്റ്‌സ് ഇന്ത്യ എന്ന പേരില്‍ വിവിധ ബ്രാഞ്ചുകള്‍ കേരളത്തിന്റെ പല ഭാഗത്തും ആരംഭിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഗ്ലിറ്റ്‌സ് ഇന്ത്യ മുന്നോട്ടു പോകുന്നത്.