വ്യത്യസ്തരായ വനിതകള്‍ നയിക്കുന്ന 'യൂനീക് മെന്റേഴ്‌സ്'

വൈദ്യശാസ്ത്ര മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ ധാരാളം അവസരങ്ങളാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ നിരവധി സ്ഥാപനങ്ങളും ഈ സേവനങ്ങള്‍ നല്‍കിക്കൊണ്ട് കേരളത്തില്‍ വികസിച്ചു വരുന്നു. എറണാകുളം ജില്ലയില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനും ഐഇഎല്‍ടിഎസും വിദേശത്തേക്ക് പോകാനുള്ള നഴ്‌സുമാരുടെ ആവശ്യകതകളെല്ലാം നിറവേറ്റാന്‍ പല സ്ഥാപനങ്ങളും സജ്ജമായി. പക്ഷേ, വൈദ്യശാസ്ത്രത്തിന്റെ വിവിധ വിഭാഗക്കാര്‍ക്ക് അപ്പോഴും വിശ്വസ്ഥരായ ലൈസന്‍സിംഗ് സ്ഥാപനങ്ങളെ കണ്ടെത്തുമെന്നതില്‍ ബുദ്ധിമുട്ടുകള്‍ മാറിയില്ല.

ഫാര്‍മസിസ്റ്റുകള്‍ക്കും ലാബ് ടെക്‌നിഷ്യന്‍സിനും റേഡിയോഗ്രാഫര്‍മാര്‍ക്കും ഡെന്റിസ്റ്റിനുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നു. അവര്‍ക്കെല്ലാം സമഗ്രമായ സേവനങ്ങള്‍ നല്‍കി വിജയിച്ച ഒരു സ്ഥാപനമുണ്ട്, അതാണ് യുണിക് മെന്റേഴ്‌സ്. വ്യക്തിഗത ആവശ്യകതകള്‍ മനസ്സിലാക്കിക്കൊണ്ട് സേവനങ്ങൾ നല്‍കുകയാണ് യുണിക് മെന്റേഴ്‌സിന്റെ ലക്ഷ്യം. കോവിഡ് കാലഘട്ടത്തിന് മുമ്പ് എറണാകുളത്ത് ട്രെയ്‌നിംഗ് സെന്റര്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് ചുവടു വച്ച് സ്ഥാപനം വളർന്നു. കൂടെ സംരംഭകരായ രണ്ടു മെഡിക്കൽ പ്രൊഫഷണലുകളും. പ്രവീണയും ദീപയും.

സൗഹൃദം സംരംഭമായപ്പോള്‍

രണ്ടു സുഹൃത്തുക്കൾ, അവർ കണ്ടുമുട്ടിയതു പരസ്പരം ചർച്ച ചെയ്തിരുന്നത് മെഡിക്കല്‍ ഓവർസീസ് സാധ്യതകളെക്കുറിച്ചും. ഇതിൽ പ്രവീണ, മൈക്രോ ബയോളയില്‍ പി.എച്ച്.ഡി. കരസ്ഥമാക്കി, ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതിന് ശേഷം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിദേശ ജോലിക്കായി ട്രെയിനിങ് നൽകുന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. എം.പി.റ്റി. ന്യൂറോളജിയും, ന്യൂറോ റീഹാബിലിറ്റേഷനില്‍ ഫെല്ലോഷിപ്പും കരസ്ഥമാക്കിയ ദീപയാകട്ടെ, കൊച്ചിയിലെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റിലിന്റെ ഫിസിയോ തെറാപ്പി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്തിരുന്ന ദീപ സെയ്റ പ്രവീണയുടെ അതെ സ്ഥാപനത്തിൽ പാർട്ട് ടിം അധ്യാപികയുമായിരുന്നു.

ഒഴിവു വേളകളിൽ എല്ലാം ഈ സുഹൃത്തുക്കൾ മേഖലയിലെ അവസരങ്ങളെക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും ചർച്ചകൾ നടത്തി. സ്വന്തമായി ഒരു സംരംഭം എന്ന ആശയം വരുന്നതും അങ്ങനെ ആണ്. അങ്ങനെയാണ് 'യൂനീക് മെന്റേഴ്‌സ്' എന്ന സ്ഥാപനം തുടങ്ങിയതും.

ഓൺലൈൻ രംഗത്ത് 'സൂപ്പർ ഹിറ്റ്'

ഓവര്‍സീസ് മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്ത് ഓണ്‍ലൈന്‍ സേവനങ്ങള്‍ വിജയം കൈവരിച്ച് തുടങ്ങിയത് കോവിഡ് കാലത്താണ്. പിന്നീട് അതൊരു സൗകര്യമായി മാറി. ലോകത്തെവിടെയിരുന്നും ലൈസന്‍സുകള്‍ സ്വന്തമാക്കാനുള്ള കോച്ചിംഗ് നേടാമെന്നായി. അത് തന്നെയാണ് ഇവരെ വിജയത്തിലേക്ക് നയിച്ചതും. ഇന്ത്യയില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ മാത്രമല്ല, കെനിയ ഉള്‍പ്പെടെ ലോകമെമ്പാടും വിദ്യാര്‍ത്ഥികളുണ്ട് ഇപ്പോള്‍ 'യൂനീക് മെന്റേഴ്‌സിന്.

ഇവരുടെ സേവനങ്ങള്‍ ചുവടെ :

Overseas licensure exam training for Doctors, Dentist, pharmacy, physiotherpist, lab technicians, radiographers

Dataflow assistance and exam registration - DHA , MOH , PROMETRICS, DOH /HAAD

Western processing - HCPC , CORU

NBDE, NDEB classes for dentist

USMLE , PLAB , NeXT exam classes for doctors

IELTS , OET classes

BLS , ACLS classes

PSC coaching for medical professionals

PG entrance coaching for paramedics

Resume creation

Interview preparation classes

Dental council certificate renewal , good standing

Upcoming projects - Finishing school

More Info : uniquementors.com

Related Articles

Next Story

Videos

Share it