ഫെഡറല്‍ ബാങ്കില്‍ ഇ-ബാങ്ക് ഗ്യാരന്റി സൗകര്യം

ബാങ്ക് ഗ്യാരന്റി പൂര്‍ണമായും ഡിജിറ്റലായി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (ഇ-ബാങ്ക് ഗ്യാരന്റി) സൗകര്യം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. പരമ്പരാഗത ബാങ്ക് ഗ്യാരന്റി ഇനി ഇ-ബാങ്ക് ഗ്യാരന്റിയിലൂടെ പൂര്‍ണമായും ഡിജിറ്റലാകും. നിലവിലെ പേപ്പര്‍ നടപടികളും ഡോക്യുമെന്റേഷനും പ്രിന്റ് എടുക്കലും പുതിയ സംവിധാനത്തില്‍ ഇല്ല. ബാങ്ക് ഗ്യാരന്റി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമെല്ലാം ഇനി ഡിജിറ്റലാണ്.

Also Read : ₹3,000 കോടി കടന്ന് കേരളത്തിന്റെ പാദരക്ഷാ വിപണി

വ്യാപാര, ബിസിനസ് ഇടപാടുകളും സുരക്ഷിതവും ലളിതവുമാക്കാനുള്ള ഈ സൗകര്യം നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍.ഇ.എസ്.എല്‍) ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. വ്യക്തികള്‍, കമ്പനികള്‍, ഏകാംഗ സംരംഭങ്ങള്‍, പങ്കാളിത്ത സംരഭങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്‌ക്കെല്ലാം ഉപകാരപ്രദമാണ് ഇ-ബാങ്ക് ഗ്യാരന്റി സൗകര്യം.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍
എന്‍.ഇ.എസ്.എല്ലിന്റെ ഇ-ബിജി പ്ലാറ്റ്‌ഫോമിലൂടെ ഇ-ബാങ്ക് ഗ്യാരന്റി ഇപ്പോള്‍ ഉടനടി നേടാമെന്ന് എന്‍.ഇ.എസ്.എല്‍ മാനേജജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദേബജ്യോതി റായ് ചൗധരി പറഞ്ഞു. ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം അതിവേഗം ലഭിക്കും.


ഡിജിറ്റല്‍ സേവനങ്ങളില്‍ മുന്നില്‍ നില്‍ക്കുകയെന്ന ഫെഡറല്‍ ബാങ്കിന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഇ-ബാങ്ക് ഗ്യാരന്റി സേവനമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഈ സേവനത്തിലൂടെ ഇടപാടുകാര്‍ക്ക് സമയം ലാഭിക്കാം. ഇടപാടുകള്‍ സുരക്ഷിതമാക്കാം. സ്റ്റാമ്പ് ഡ്യൂട്ടി അടവ് കാര്യക്ഷമവും കൃത്യവുമാക്കാം.
Related Articles
Next Story
Videos
Share it