

നിങ്ങളുടെ ബിസിനസ് മറ്റുള്ളവര്‍ക്ക് ഫ്രാഞ്ചൈസിയായി നല്‍കുന്നതിന് മുമ്പ് അതേ മാതൃകയില്‍ ഒരു ചെറിയ യൂണിറ്റ് സ്വന്തമായി നടത്തിനോക്കുന്നത് (പൈലറ്റ് സംരംഭം) നല്ലതാണ്. യാഥാര്‍ത്ഥ്യബോധത്തോടെ പരിശോധന നടത്തിയതില്‍ നിന്ന് കുറവുകള്‍ കണ്ടെത്തി, വിശ്വാസം വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണിത്.
പൈലറ്റ് സംരംഭമെന്നത് വെറുമൊരു സിദ്ധാന്തമല്ല; അതൊരു യാഥാര്‍ത്ഥ്യ പരിശോധനയാണ്. ഇത് വിപണിയില്‍ ഇറങ്ങുന്നതിന് മുമ്പ് തടസങ്ങളും കുറവുകളും കണ്ടെത്താനും ബിസിനസ് മാതൃക കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കൃത്യമായ ഫീഡ്ബാക്ക് നല്‍കാനും സഹായിക്കുന്നു. ഭാവിയില്‍ നല്‍കുന്ന ഫ്രാഞ്ചൈസികള്‍ക്ക് വിശ്വാസ്യതയും സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
റിസ്‌ക് കുറക്കുകയും ലാഭക്ഷമത വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് പൈലറ്റ് സംരംഭം കൊണ്ടുള്ള നേട്ടം. പൈലറ്റ് സംരംഭം ഇല്ലാതെയുള്ള തുടക്കം നിങ്ങളുടെ നിലവിലുള്ള ബിസിനസിനെ അപകടത്തിലാക്കിയേക്കാം. മാറ്റങ്ങള്‍ സുരക്ഷിതമായി പരീക്ഷിക്കാന്‍ പൈലറ്റ് ഘട്ടം സഹായിക്കും. കൂടാതെ, ഇത് കണക്കുകൂട്ടലുകള്‍ക്കപ്പുറം ഒരു ഓണര്‍-ഓപറേറ്റര്‍ മാതൃകയില്‍ യഥാര്‍ത്ഥ ലാഭക്ഷമത പരീക്ഷിച്ചറിയാന്‍ സഹായിക്കുന്നു.
ഏറ്റവും മികച്ച ഫ്രാഞ്ചൈസി ലബോറട്ടറിയായിരിക്കും ഈ പൈലറ്റ് സംരംഭം. എല്ലാം പരീക്ഷിച്ച് നോക്കാനായി നിയന്ത്രിത സാഹചര്യത്തിലുള്ള ഒരിടം. നിങ്ങളുടെ പ്രധാന വരുമാനത്തെ ബാധിക്കാതെ, ഓരോ കാര്യവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഒരു പൈലറ്റ് സംരംഭം സഹായിക്കും.
സമഗ്രമായ ചെക്ക്ലിസ്റ്റ് തന്നെ ഇതിനുണ്ട്. പിഒഎസ്, മാര്‍ക്കറ്റിങ്, എച്ച്ആര്‍ തുടങ്ങി എല്ലാം പരിശോധിച്ചറിയാം. ഒരു പൈലറ്റ് സംരംഭം താഴെപ്പറയുന്ന എല്ലാ പ്രവര്‍ത്തന വശങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നു.
സിസ്റ്റം: പോയിന്റ് ഓഫ് സെയ്ല്‍ (POS), അക്കൗണ്ടിങ്, മാനേജ്‌മെന്റ്.
പ്രവര്‍ത്തനങ്ങള്‍: ലൊക്കേഷന്‍ തിരഞ്ഞെടുക്കല്‍, ഉപകരണങ്ങള്‍, ഉല്‍പാദനം.
ആളുകള്‍: മാനവവിഭവശേഷി (HR), പരിശീലനം, സപ്പോര്‍ട്ട്.
വളര്‍ച്ച: മാര്‍ക്കറ്റിങ്, പുതിയ ഉല്‍പന്നങ്ങള്‍, സാമ്പത്തിക സൂചകങ്ങള്‍ (KP-Is).
പൂര്‍ണമായി പരീക്ഷിച്ചറിഞ്ഞിട്ടില്ലാത്ത ഫ്രാഞ്ചൈസി മാതൃകയാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ ഉറപ്പില്ലാത്ത അടിത്തറയിലാണ് അതെന്ന് പറയേണ്ടി വരും. അതുവഴി നിങ്ങള്‍ കാണുന്ന വലിയ സ്വപ്നം തകര്‍ന്നടിയും.വിജയകരമായ ഫ്രാഞ്ചൈസികളും പരാജയപ്പെട്ടവയും തമ്മിലുള്ള പ്രധാന വ്യത്യാസവും പൈലറ്റ് സംരംഭം പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ എന്നത് തന്നെയായിരിക്കും. നിങ്ങളുടെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാന്‍ അത് സഹായിക്കും.
നിങ്ങളുടെ ബിസിനസ് മാതൃക തെളിയിക്കുകയും യഥാര്‍ത്ഥത്തില്‍ ലാഭക്ഷമത ഉറപ്പാക്കുകയും ചെയ്യുക.
വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുന്ന മറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കുക.
റിസ്‌കുകള്‍ കുറക്കുകയും ആധികാരികമായ വിജയത്തിനായി ഓരോ കാര്യവും മെച്ചപ്പെടുത്തുകയും ചെയ്യുക
Read DhanamOnline in English
Subscribe to Dhanam Magazine