ഫ്രാഞ്ചൈസി സ്മാര്‍ട്ടായി സ്വന്തമാക്കാന്‍ ഇതാ 10 കാര്യങ്ങളടങ്ങിയ ചെക്ക്‌ലിസ്റ്റ്

ശ്രദ്ധയോടെ തിരഞ്ഞെടുത്താല്‍ മികച്ച ലാഭം നേടാവുന്ന ഒന്നാണ് ഫ്രാഞ്ചൈസി ബിസിനസ്.
Franchise Business Tips
ഇൻസൈറ്റിൽ ഡോ. ചാക്കോച്ചന്‍ മത്തായിCanva
Published on

ഒരു ഫ്രാഞ്ചൈസി വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുകയാണോ നിങ്ങള്‍? അത് മികച്ചൊരു നിക്ഷേപ സാധ്യതയാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ കൃത്യമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാത്രമെ തീരുമാനമെടുക്കാവൂ എന്നുമാത്രം. ഉപരിപ്ലവമായ അന്വേഷണങ്ങള്‍ മാത്രം മതിയാകില്ല, അത് നിങ്ങളുടെ ലക്ഷ്യത്തിനും പ്രതീക്ഷകള്‍ക്കും അനുയോജ്യമായതാണോ എന്ന് ഉറപ്പാക്കാന്‍ ആഴത്തിലുള്ള പരിശോധന തന്നെ ആവശ്യമാണ്. ലേഖനത്തില്‍ നല്‍കിയിരിക്കുന്ന ചെക്ക്‌ലിസ്റ്റിലൂടെ നിങ്ങള്‍ക്ക് കൃത്യമായ അന്വേഷണം നടത്തി, ഒരു നല്ല ഫ്രാഞ്ചൈസി വാങ്ങാന്‍ സാധിക്കും.

1) സാമ്പത്തികം എ്രത വേണം, ലാഭക്ഷമത എത്രമാത്രം?

  • പ്രാരംഭ ഫ്രാഞ്ചൈസി ഫീസ് എ്രതയാണ്?

  • റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഉപകരണങ്ങള്‍, ഇന്‍വെന്ററി, ആദ്യ 6-12 മാസത്തെ പ്രവര്‍ത്തന മൂലധനം എന്നിവക്കായി പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണ്?

  • നിലവിലുള്ള യൂണിറ്റുകളുടെ സാമ്പത്തിക പ്രകടന രേഖകള്‍ (FDD Item 19) നല്‍കാമോ?

  • എപ്പോഴാണ് എനിക്ക് യഥാര്‍ത്ഥത്തില്‍ ലാഭം ലഭിച്ചുതുടങ്ങുക?

  • ഒരു പുതിയ ഫ്രാഞ്ചൈസി യൂണിറ്റ് സജ്ജമാകാന്‍ സാധാരണ എത്ര സമയമെടുക്കും?

2) നിലവിലുള്ള ഫീസുകള്‍ (റോയല്‍റ്റിയും പരസ്യ വിഹിതവും)

  • റോയല്‍റ്റി എങ്ങനെയാണ് കണക്കാക്കുന്നത്

  • (ഉദാഹരണത്തിന്: ആകെ വില്‍പനയുടെ ശതമാനമോ, അതോ നിശ്ചിത തുകയോ?)

  • പരസ്യ വിഹിതം എങ്ങെനയാണ് കണക്കാക്കുന്നത്?

  • ലഭ്യമായ അഡ്വര്‍ട്ടൈസിങ് ഫണ്ടിന്റെ സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കാറുണ്ടോ?

  • ഭരണപരമായ ചെലവുകള്‍ക്കായി ഫണ്ടിന്റെ എത്രഭാഗം ഉപയോഗിക്കുന്നു?

3) വ്യക്തിഗത ലക്ഷ്യങ്ങളും വൈദഗ്ധ്യവും

  • ഈ ബിസിനസ് മോഡലില്‍ ഒരു ഫ്രാഞ്ചൈസിയുടെ ദൈനംദിന ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ്?

  • ഫ്രാഞ്ചൈസിയില്‍ വിജയിക്കാന്‍ ഏത് തരത്തിലുള്ള പ്രവൃത്തിപരിചയവും നൈപുണ്യവുമാണ് ഏറ്റവും ഗുണകരം?

  • നിങ്ങള്‍ ഒരു 'ഓണര്‍-ഓപേററ്റര്‍' ആകാനാേണാ, അതോ നേരിട്ട് ഇടപെടാത്ത 'അബ്സെന്റി ഓണര്‍' (Absentee Owner) ആകാനാേണാ ആ്രഗഹിക്കുന്നത്?

  • ഓരോ മോഡലിനും ഫ്രാഞ്ചൈസർ എങ്ങെനയുള്ള പിന്തുണയാണ് നല്‍കുന്നത്?

  • ഫ്രാഞ്ചൈസി കരാറിന്റെ കാലാവധി എത്രയാണ്? അത് നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ?

4) പ്രാരംഭത്തിലും തുടര്‍ന്നുമുള്ള പരിശീലനവും പിന്തുണയും

  • പ്രാരംഭ പരിശീലന പരിപാടികള്‍ എന്തൊക്കെയാണ്? ഓപറേഷന്‍സ്, മാര്‍ക്കറ്റിങ്, മാനേജ്‌മെന്റ് തുടങ്ങിയവ ഇതില്‍ ഉള്‍പെടുമോ?

  • നിലവില്‍ നല്‍കിവരുന്ന തുടര്‍ച്ചയായ പരിശീലനങ്ങളും പിന്തുണകളും എന്തൊക്കെയാണ്? (ഫീല്‍ഡ് സപ്പോര്‍ട്ട്, ഓണ്‍ലൈന്‍ സേവനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ഓപറേറ്റിങ് മാനുവല്‍സ് തുടങ്ങിയവ).

  • സ്ഥലം കണ്ടെത്തുന്നതിനും പാട്ട കരാറുകള്‍ക്കും എന്ത് സഹായം ലഭിക്കും?

  • മാര്‍ക്കറ്റിങ് തന്ത്രങ്ങളിലും ഗുണനിലവാര നിയന്ത്രണത്തിലും ഫ്രാഞ്ചൈസര്‍ എങ്ങനെയാണ് സഹായിക്കുന്നത്?

5) ബ്രാന്‍ഡ് മൂല്യവും ഡിമാന്‍ഡും

  • വിപണിയില്‍ ബ്രാന്‍ഡിന്റെ നിലവിലുള്ള അംഗീകാരവും പ്രശസ്തിയും എങ്ങനെയാണ്?

  • ഈ മേഖലയുെട വലിപ്പവും വളര്‍ച്ച നിരക്കും എ്രതയാണ്?

  • പ്രധാന എതിരാളികള്‍ ആരൊക്കെയാണ് (പ്രാദേശികം, ദേശീയം, രാജ്യാന്തരം)? അവയോട് മത്സരിക്കാന്‍ ഈ ബ്രാന്‍ഡിന് മറ്റുള്ളവരെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളത്?

  • ഫ്രാഞ്ചൈസി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഈ ഉല്‍പന്നത്തിനോ സേവനത്തിനോ ശക്തമായ ഉപഭോക്തൃ അടിത്തറയുണ്ടോ?

6) ഫ്രാഞ്ചൈസി ഡിസ്ക്ലോഷര്‍ ഡോക്യുമെന്റും നിയമവശങ്ങളും

  • നിലവിലുള്ള ഫ്രാഞ്ചൈസി ഡിസ്ക്ലോഷര്‍ ഡോക്യുമെന്റ് (FDD) നല്‍കാമോ?

  • ഫ്രാഞ്ചൈസറുമായി ബന്ധെപ്പട്ട് മുന്‍കാല നിയമനടപടികള്‍ എന്തൊക്കെയാണ്? (FDD Item 3).

  • ഫ്രാഞ്ചൈസെറേയാ അതിെന്റ എക്സിക്യൂട്ടിവുകളെേയാ പാപ്പരായി പ്രഖ്യാപിക്കെപ്പട്ടിട്ടുണ്ടോ?

  • (FDD Item 4).

  • എഫ്ഡിഡി പ്രകാരം ഫ്രാഞ്ചൈസറുടെയും ഫ്രാഞ്ചൈസിയുടെയും കൃത്യമായ ബാധ്യതകള്‍ എന്തൊക്കെയാണ്?

  • പ്രത്യേകം ശ്രദ്ധിക്കുക: എഫ്ഡിഡിയും കരാറും പരിശോധിക്കാന്‍ പരിചയസമ്പന്നനായ ഒരു ഫ്രാഞ്ചൈസി അഭിഭാഷകന്റെ സഹായം തേടുക.

7) നിലവിലുള്ളതും മുമ്പുണ്ടായിരുന്നതുമായ ഫ്രാഞ്ചൈസികളിൽ നിന്നുള്ള വിവരങ്ങള്‍

  • എനിക്ക് ബന്ധെപ്പടാന്‍ സാധിക്കുന്ന നിലവിലുള്ള ഫ്രാഞ്ചൈസികളുടെ പട്ടിക നല്‍കാമോ?

  • ഈ ബിസിനസ് വിട്ടുപോയ മുന്‍ ഫ്രാഞ്ചൈസികളുടെ വിവരങ്ങള്‍ നല്‍കാമോ? (ഇക്കാര്യം പലപ്പോഴും എഫ്ഡിഡിയില്‍ ഉള്‍പ്പെടുത്താറുണ്ട്).

  • നിലവിലുള്ള ഫ്രാഞ്ചൈസികളോട് ചോദിക്കാന്‍: ഫ്രാഞ്ചൈസര്‍ നല്‍കുന്ന ട്രെയിനിങ്, ഓപണിങ് സപ്പോര്‍ട്ട് എന്നിവയില്‍ നിങ്ങള്‍ സംതൃപ്തരാണോ? സാമ്പത്തിക കാര്യങ്ങളിലും മറ്റും ഫ്രാഞ്ചൈസര്‍ എത്രത്താളം സുതാര്യമാണ്?

  • മുന്‍ ഫ്രാഞ്ചൈസികേളാട് ചോദിക്കാന്‍: നിങ്ങള്‍ എന്തുകൊണ്ടാണ് ഈ ബിസിനസ് ഉപേക്ഷിച്ചത്? നിങ്ങളുടെ പ്രധാന വെല്ലുവിളികളും അതൃപ്തികളും എന്തൊക്കെയായിരുന്നു?

8) പ്രവർത്തന പരിധി, ബാധ്യതകള്‍, പുതുക്കല്‍, റദ്ദാക്കല്‍

  • പ്രവര്‍ത്തന പരിധി സംബന്ധിച്ച നിബന്ധനകള്‍ എന്തൊക്കെയാണ്? (എക്സ്‌ക്ലൂസിവ്, പ്രൊട്ടക്റ്റഡ്, നോണ്‍ എക്സ്‌ക്ലൂസിവ് ആണോ എന്ന്).

  • ഏതൊക്കെ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തന പരിധിയില്‍ മാറ്റം വരിക? പുതിയ ഫ്രാഞ്ചൈസി തൊട്ടടുത്ത് വരിക?

  • ഫ്രാഞ്ചൈസി കരാര്‍ പുതുക്കുന്നതിനുള്ള കൃത്യമായ നിബന്ധനകള്‍ എന്താെക്കയാണ്?

  • കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ എന്താെക്കയാണ്. പിഴകള്‍ എന്തെങ്കിലും ഉണ്ടാകുമാ?

  • ഫ്രാഞ്ചൈസി വില്‍ക്കുന്നതിനോ കൈമാറുന്നതിേനാ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?

9) സമ്രഗമായ പരിേശാധനകളും പ്രൊഫഷണല്‍ കണ്‍സള്‍ട്ടേഷനും

  • തയാറാക്കിയിട്ടുള്ള സാമ്പത്തിക പ്രവചനങ്ങള്‍ ഏത് അടിസ്ഥാനത്തിലാണ്? (നിങ്ങളുടെ അക്കൗണ്ടന്റിനോട് ചോദിക്കുക).

  • ഈ ബിസിനസിലെ പ്രധാന സാമ്പത്തിക റിസ്‌കുകള്‍ എന്തൊക്കെയാണ്? അത് എങ്ങനെ മറികടക്കാം? (നിങ്ങളുടെ ബാങ്കറോട് ചോദിക്കുക).

  • ഫ്രാഞ്ചൈസി കരാറില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട നിയമപരമായ വകുപ്പുകള്‍ ഏതാണ്? (അഭിഭാഷകനോട് ചോദിക്കുക).

  • ഈ മേഖലയില്‍ പാലിക്കേണ്ട പ്രത്യേക സര്‍ക്കാര്‍ നിയമങ്ങളോ നിബന്ധനകളോ ഉണ്ടോ?

10) സാധ്യതയുള്ള വെല്ലുവിളികള്‍

(വിപണിയിലെ താല്‍ക്കാലിക പ്രവണതകള്‍,പ്രാദേശിക/സീസണല്‍ ഘടകങ്ങള്‍, സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള ശേഷി).

  • സാമ്പത്തിക മാന്ദ്യം പോലുള്ള വ്യത്യസ്ത സാമ്പത്തികാവസ്ഥകളില്‍ ഈ ബിസിനസിന്റെ പ്രകടനം എങ്ങനെയായിരിക്കും?

  • പ്രത്യേക സീസേണാ പ്രാദേശികമായ മാറ്റങ്ങേളാ ബിസിനസിനെ ബാധിക്കുേമാ?

  • അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ ഈ ഫ്രാഞ്ചൈസി നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?

ഉപസംഹാരം: ഏതൊരു അവസരത്തെയും അതിന്റെ പൂര്‍ണരൂപത്തില്‍ മനസിലാക്കുക എന്നത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഫ്രാഞ്ചൈസി ഓഫറുകള്‍ വിശദമായി പഠിച്ച് കൃത്യമായ അന്വേഷണങ്ങള്‍ നടത്തി, നിങ്ങളുടെ നിക്ഷേപം ശരിയായ സ്ഥലത്താണെന്ന് ഉറപ്പുവരുത്തുകയുമാണ് വേണ്ടത്.

(ഫ്രാഞ്ചൈസിങ് റൈറ്റ് വേയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകന്‍. ഫ്രാഞ്ചൈസിങ് മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയമുണ്ട്. ഫ്രാഞ്ചൈസിങ് കോച്ച് എന്ന നിലയിലും പ്രശസ്തനാണ്. ഫ്രാഞ്ചൈസിങ് റൈറ്റ് വേ എന്ന പേരില്‍ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

(ധനം മാഗസിൻ ഏപ്രിൽ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com