സ്വര്‍ണത്തില്‍ ഇന്ന് 'അപൂര്‍വ' ഇടിവ്; ഈ വര്‍ഷത്തെ വമ്പന്‍ താഴ്ച

UPDATE ഏപ്രിൽ 24: സ്വര്‍ണവില ഇന്ന് കേരളത്തില്‍ കൂടിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി വായിക്കുക : എടാ മോനേ... സ്വര്‍ണവില മലക്കം മറിഞ്ഞു (Click here)


കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്. പവന്‍ വില 1,120 രൂപ കുറഞ്ഞ് 52,920 രൂപയിലെത്തി. ഗ്രാം വില ഒറ്റയടിക്ക് 140 രൂപ കുറഞ്ഞ് 6,615 രൂപയിലെത്തി.
ഒരു ദിവസം ഒറ്റയടിക്ക് ഇത്രയും വില കുറയുന്നത് അപൂര്‍വമാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും ഇടിഞ്ഞിരുന്നു.

ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ പവന് 54,520 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില.

18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 52,920 രൂപയിലെത്തി. വെള്ളിവിലയും കുറയുകയാണ്. ഇന്ന് രണ്ട് രൂപ കുറഞ്ഞ് ഗ്രാമിന് 87 രൂപയാണ് വെള്ളിയുള്ളത്. ഇന്നലെയും ഒരു രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 90 രൂപയായിരുന്നു റെക്കോഡ്.
വില ഇടിവിന് കാരണം
അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായ കുറവാണ് കേരളത്തിലും ബാധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ വില 1.18 ശതമാനം ഇടിഞ്ഞ് 2,306.09 രൂപയിലാണുള്ളത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധഭീതി ഒഴിവായതും യു.എസ് ഫെഡറല്‍ റിസര്‍വ് ഉടനെയൊന്നും പലിശ നിരക്ക് കുറയ്ക്കാനിടയില്ലെന്ന് ഉറപ്പായതുമാണ് വിലയിലിടിവുണ്ടാക്കിയത്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

യു.എസിലെ ചില്ലറവിലക്കയറ്റും കഴിഞ്ഞ മാസം ഉയര്‍ന്ന് നിന്നതാണ് പലിശ നിരക്ക് കുറയ്ക്കാന്‍ വൈകുമെന്ന സൂചന നല്‍കാന്‍ കാരണം. വെള്ളിയാഴ്ച വരുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പി.സി.ഇ) സൂചികയിലാണ് ഇനി കണ്ണ്. പി.സി.എ അപ്രതീക്ഷിതമായി താഴ്ന്നാല്‍ സ്വര്‍ണം വീണ്ടും 2,400 ഡോളറിനു മുകളിലെത്തുമെന്നാണ് നിഗമനങ്ങള്‍.
സാമ്പത്തിക പ്രതിസന്ധി, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കാറുണ്ട്. യുദ്ധഭീതിയും ഡോളറിന്റെ കുതിപ്പുമൊക്കെ മൂലം കഴിഞ്ഞയാഴ്ച സ്വര്‍ണത്തിന് കുതിപ്പുണ്ടായിരുന്നു. ഓഹരി വിപണികള്‍ നേട്ടത്തിലേറിയതും സ്വര്‍ണവിലയെ താഴേക്ക് നയിച്ചു.
Related Articles
Next Story
Videos
Share it