
സംസ്ഥാന കയര്‍ കോര്‍പ്പറേഷന് (Kerala State Coir Corporation) ഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ 'ബെസ്റ്റ് ക്വാളിറ്റി എക്‌സലന്‍സ് അവാര്‍ഡ് ഫോര്‍ ആന്‍ ഇന്ത്യന്‍ കമ്പനി' പുരസ്‌കാരം. ഗുണമേന്മയ്ക്കുള്ള ഈ ദേശീയ പുരസ്‌കാരം ലഭിക്കുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കയര്‍ കോര്‍പ്പറേഷന്‍. ജൂലൈ 31ന് ഡല്‍ഹിയിലെ സ്പീക്കര്‍ ഹാള്‍ കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ് ഓഫ് ഇന്ത്യാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
പരമ്പരാഗത വ്യവസായ മേഖലയായ കയര്‍ രംഗത്ത് ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കയര്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണ് പുരസ്‌കാരമെന്നും ഇതിനായി പ്രയത്‌നിച്ച മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും ചെയര്‍മാന്‍ ജി. വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ എന്നിവര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine