

'അന്യര്‍ക്ക് പ്രവേശനമില്ല'. കുറച്ചുകാലം മുമ്പുവരെ നമ്മുടെ നാട്ടിലെ റെസ്റ്റൊറന്റുകളിലെ അടുക്കള വാതിലില്‍ പതിച്ചിരുന്ന വാചകമാണിത്. എന്നാല്‍ ഇപ്പോഴെന്താ സ്ഥിതി. പാചകം നമ്മുടെ മുന്നില്‍ത്തന്നെയാണ്. ലൈവായി എല്ലാം. പക്ഷേ നിങ്ങളുടെ ഏറെ പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ഡ്രൈ ക്ലീനിങ് ചെയ്യുന്ന സ്ഥലത്ത് അത് ലൈവായി കാണാന്‍ പറ്റുന്നുണ്ടോ? എന്നാലിതാ ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രീമിയം ലൈവ് ഡ്രൈ ക്ലീനിങ് സ്റ്റുഡിയോ ബ്രാന്‍ഡ് WashyFi കേരളത്തില്‍ നിന്ന് തുടക്കമിട്ടിരിക്കുന്നു.
രാജ്യത്തെ ഡ്രൈ ക്ലീനിങ് രംഗത്ത് നൂതന രീതി അവതരിപ്പിച്ചിരിക്കുന്ന വാഷിഫൈ ബ്രാന്‍ഡിന്റെ മാനേജ്‌മെന്റ് ഗാര്‍മെന്റ് കെയര്‍ രംഗത്ത് രണ്ട് ദശാബ്ദത്തിന്റെ അനുഭവസമ്പത്തും പ്രമുഖ പാന്‍ ഇന്ത്യന്‍ ലോണ്‍ഡ്രി ബ്രാന്‍ഡിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസി, സ്ട്രാറ്റജി ഹെഡ്, ഓപറേഷന്‍, സെയ്ല്‍സ്, ടെക്‌നിക്കല്‍, ഐടി മുതലായ മേഖലകളില്‍ പ്രവൃത്തിപരിചയവുമുള്ള പ്രൊഫഷണല്‍ ടീമാണ്. 2026 ഫെബ്രുവരിയില്‍ ആദ്യ ഫ്രാഞ്ചൈസി നല്‍കിക്കൊണ്ട് തുടക്കമിട്ട വാഷിഫൈ, ആറുമാസം കൊണ്ട് അഞ്ചാമത്തെ ഫ്രാഞ്ചൈസിയില്‍ എത്തിനില്‍ക്കുകയാണ്. ലോക നിലവാരമുള്ള മെഷീനും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വാഷിങ് ലിക്വിഡും ആധുനിക ജീവിത ശൈലിക്ക് യോജിച്ചവിധമുള്ള റീറ്റെയ്ല്‍ എക്സ്പീരിയന്‍സുമെല്ലാം സമന്വയിപ്പിച്ച വാഷിഫൈയുടെ ഫ്രാഞ്ചൈസി പത്ത് ലക്ഷം രൂപ മുതല്‍ തുടങ്ങാം എന്നതാണ് പ്രത്യേകത.
വാഷിഫൈ ഡ്രൈ ക്ലീനിങ് രംഗത്ത് പെട്ടെന്ന് പൊട്ടിമുളച്ചൊരു ബ്രാന്‍ഡല്ല. ഗാര്‍മെന്റ് കെയര്‍ രംഗത്ത് വരുന്ന മാറ്റങ്ങളും ജനങ്ങളുടെ ജീവിതശൈലിയും വിപണിയുടെ സാധ്യതകളുമെല്ലാം കണ്ടറിഞ്ഞ്, ഭാവിയില്‍ അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് ടെക്നോളജി അധിഷ്ഠിതമായി വികസിപ്പിച്ചെടുത്ത ബ്രാന്‍ഡാണ്. പ്രീമിയം ഡ്രൈ ക്ലീനിങ്, പ്രീമിയം ലോണ്‍ഡ്രി, കൂടാതെ ഷൂ, ഹെല്‍മെറ്റ്, ബാഗ് മുതലായ ആക്‌സസറീസ് ക്ലീനിങ് തുടങ്ങിയ ഫെസിലിറ്റികളുള്ള ഇക്കോ ഫ്രണ്ട്ലി ബ്രാന്‍ഡാണ് വാഷിഫൈ. ഈ ബ്രാന്‍ഡിന്റെ ലക്ഷ്യം നമുക്കിടയിലുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനൊപ്പം സ്വന്തമായൊരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അതിനുള്ള അവസരം ഒരുക്കുക എന്നതുകൂടിയാണെന്ന് വാഷിഫൈ വൈസ് പ്രസിഡന്റ്- സെയ്ല്‍സ് ബിന്ദു വാസു പറയുന്നു.
2005ല്‍ ബിസിനസുമായി കോയമ്പത്തൂരില്‍ സെറ്റിലായ വാഷിഫൈ പ്രമോട്ടര്‍മാര്‍ നിത്യജീവിതത്തില്‍ ലോണ്‍ഡ്രി രംഗത്തുകണ്ട അവസരങ്ങളും അതിലെ വലിയൊരു പോരായ്മയുമാണ് ഈ ബിസിനസിലേക്കുള്ള തുടക്കം. തമിഴ്‌നാട്ടിലെ ജീവിതശൈലിയുടെ ഭാഗമായി എല്ലാ തെരുവുകളിലും തുണി അയേണ്‍ ചെയ്തുകൊടുക്കുന്നത് സ്വയം തൊഴിലായി സ്വീകരിച്ച ഒരു ചെറിയ വിഭാഗം ആളുകളും അതിനെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും അവിടുത്തെ നിത്യ കാഴ്ചയാണ്. എന്നാല്‍ ഇവിടെ അയേണിങ്ങിന് കൊടുക്കുന്ന ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിസര ശുചിത്വമില്ലായ്മയും കൊടുക്കുന്ന തുണി തിരികെ ലഭിക്കാനുള്ള കാലതാമസവുമാണ്.ഈ പ്രശ്‌നങ്ങള്‍ മറ്റുള്ളവരെപ്പോലെ ഞങ്ങളെയും അലട്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരം തേടിയുള്ള ഞങ്ങളുടെ അന്വേഷണം എത്തിനിന്നത് അന്ന് ഗാര്‍മെന്റ് ഇന്‍ഡസ്ട്രികളില്‍ മാത്രം ഉപയോഗിച്ചിരുന്ന Steam Ironing എന്ന സംവിധാനത്തിലാണ്. അതില്‍ തോന്നിയ കൗതുകം, ഈ മെഷീന്‍ ഡൊമസ്റ്റിക് അയേണിങ്ങിന് ഉപയോഗിച്ചാല്‍ ഈ മേഖല നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്ന ചിന്ത, ഒരു ബിസിനസാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ആരംഭിച്ച സ്റ്റീം അയേണിങ് സര്‍വീസ് വളരെ വേഗം ജനശ്രദ്ധ പിടിച്ചുപറ്റി. അവിടുത്തെ വന്‍കിട ഡ്രൈ ക്ലീനിങ് കമ്പനികളും ചെറുകിട ലോണ്‍ഡ്രി ഷോപ്പ് നടത്തുന്നവരും ഇതിനെക്കുറിച്ച് അറിയാനും കാണാനും ഞങ്ങളെ സമീപിച്ചത് ഇപ്പോഴും സന്തോഷമുള്ള ഓര്‍മയായി നിലനില്‍ക്കുന്നുവെന്ന് ബിന്ദു വാസു പറയുന്നു.
അന്ന് ഫ്രാഞ്ചൈസി ബിസിനസ് അറിയാത്തതുകൊണ്ടും നിലവിലുള്ള ബിസിനസ് ശ്രദ്ധിക്കുന്നതോടൊപ്പം അയേണിങ് ബിസിനസ് വികസിപ്പിക്കാന്‍ സമയം കിട്ടാതായതുകൊണ്ടും അയേണിങ് ബിസിനസ് വേറെ ആളുകള്‍ക്ക് കൈമാറി. ആ ചെറുപ്പക്കാര്‍ പിന്നീട് അത് നല്ല രീതിയില്‍ വികസിപ്പി ക്കുകയും 10,000 sqft ഫാക്ടറിയിലേക്ക് വളരുകയും ചെയ്തു. ഇത് ഞങ്ങള്‍ക്ക് നല്‍കിയ വലിയൊരു തിരിച്ചറിവ് ഈ മേഖലയിലെ കസ്റ്റമേഴ്സിന്റെ പരിഹരിക്കപ്പെടാത്ത ആവശ്യങ്ങള്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്നു എന്നതാണ്.
പിന്നീട് 2019ല്‍ മുംബൈയില്‍നടന്ന ഒരു സ്റ്റാര്‍ട്ടപ് സെമിനാറില്‍ പങ്കെടുത്തപ്പോള്‍ ലോണ്‍ഡ്രി ഡ്രൈ ക്ലീനിങ് രംഗത്തെ നൂതന സംവിധാനങ്ങളും ഫ്രാഞ്ചൈസിങ് സാധ്യതകളും മനസിലാക്കി. ആ കമ്പനിയുമായി കൈകോര്‍ത്തുകൊണ്ട് തെന്നിന്ത്യയുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസി എടുക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 250ലേറെ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ കൊണ്ടുവരുകയും ചെയ്തപ്പോള്‍ വലിയ പ്രതിസന്ധികള്‍ അനുഭവിച്ചു. അതില്‍നിന്ന് പോരായ്മകളും നല്ലവശങ്ങളും ഉള്‍ക്കൊണ്ട് ഏഴ് വര്‍ഷത്തെ ബിസിനസ് യാത്രക്കൊടുവിലാണ് വാഷിഫൈ എന്ന സ്വന്തം ബ്രാന്‍ഡിന് തുടക്കമിടുന്നത്.
''രാമനാഥപുരത്ത് ആദ്യമായി സ്റ്റീം അയേണ്‍ സ്ഥാപനം തുടങ്ങുമ്പോഴും മാസ്റ്റര്‍ ഫ്രാഞ്ചൈസി നടത്തുമ്പോഴും നിരവധി പ്രശ്നങ്ങള്‍ ഞങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കുറവായിരുന്നു ഒന്ന്. ഡ്രൈ ക്ലീനിങ്, ഷൂ, ഹെല്‍മെറ്റ് പോലുള്ള Accessories cleaning എന്നിവ ചെയ്യാന്‍ തക്കതായ മെഷീനുകള്‍ ഇല്ലാതിരുന്നതുകൊണ്ട് വര്‍ക്കുകള്‍ ചെയ്യാന്‍ എപ്പോഴും Skilled Manpower നെ ആശ്രയിക്കേണ്ടി വന്നു. ഇവര്‍ പിന്നീട് മറ്റൊരു നല്ല അവസരം കിട്ടു മ്പോള്‍ അവിടേക്ക് പോകും. അതോടെ നമ്മുടെ ജോലികള്‍ തടസപെടും.
രണ്ടാമത്തെ പരിമിതി കസ്റ്റമേഴ്സിന് അവരുടെ പ്രീമിയം ക്ലോത്തിങ് ആന്‍ഡ് ആക്‌സസറീസ് വിശ്വസിച്ച് ഏല്‍പിക്കാന്‍ തക്ക സ്ഥാപനങ്ങള്‍ വളരെ വിരളമാണ് എന്നതാണ്. ഉദാഹരണത്തിന് ഒരു നോര്‍മല്‍ ലഹങ്കക്ക് 5,000 മുതല്‍ 10,000 രൂപ വരെയാണെങ്കില്‍ Wedding or Patry wear ലഹങ്ക ഒരു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും മുകളില്‍ വിലയുള്ളതാണ്. ഇതുപോലെ തന്നെ സാരികള്‍, ഷൂകള്‍, ഹെല്‍മെറ്റുകള്‍, ബാഗുകള്‍ മുതലായവയും ഉണ്ട്. മേല്‍പറഞ്ഞ പ്രീമിയം കാറ്റഗറിക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് 100% റീഫണ്ട് അല്ലെങ്കില്‍ റീപ്ലേസ്‌മെന്റ് ഉത്തരവാദിത്തത്തോടെ ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. ലോകോത്തര നിലവാരമുള്ള മെഷിനറികള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ ഉയര്‍ന്ന നികുതി നല്‍കണം. പക്ഷേ ഉന്നതനിലവാരമുള്ള ഗാര്‍മെന്റ് കെയറിന് അത് അനിവാര്യവുമാണ്. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുകൊണ്ടാണ് ഞങ്ങള്‍ വാഷിഫൈ തുടങ്ങിയിരിക്കുന്നത്,'' ബിന്ദു വാസു പറയുന്നു.
സാധാരണ ഡ്രൈ ക്ലീനിങ് കേന്ദ്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വാഷിഫൈയുടെ ഔട്ട്ലെറ്റുകള്‍. അവിടെ അത്യാധുനിക മെഷിനറികളില്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നത് കസ്റ്റമര്‍ക്ക് നേരില്‍ കാണാം. Real Dry Cleaning Hydrocarbon Machine ഒരു live studio കസ്റ്റമേഴ്സിന് നേരിട്ട് കാണുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോഡലാണ് വാഷിഫൈ.
വാഷിഫൈ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന ഡ്രൈ ക്ലീനിങ്, പ്രീമിയം ലോണ്‍ഡ്രി, ഓട്ടോമാറ്റിക് സ്റ്റാര്‍ച്ചിങ്, ഷൂ, ഹെല്‍മെറ്റ് ക്ലീനിങ്, പാക്കിങ് തുടങ്ങിയ മെഷീനുകള്‍ എല്ലാം തന്നെ വാഷിഫൈയുടെ സ്വന്തം ബ്രാന്‍ഡില്‍ ഉള്ളതാണ്. ഈ മെഷിനറികള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതായതിനാല്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത സാധാരണക്കാര്‍ക്ക് ചെറിയൊരു പരിശീലനം കിട്ടിയാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. നാല് മുതല്‍ ആറ് വരെ വനിതകളാണ് ഓരോ യുണിറ്റിലും ജോലിചെയ്യുന്നത്. ഇതിലൂടെ തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. വിദേശ മെഷിനറികളുടെ ഉയര്‍ന്ന വിലയ്ക്കും വില്‍പനാനന്തര സേവന രംഗത്തെ ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ വിദേശത്തുനിന്ന് മെഷീന്‍ പാര്‍ട്സുകള്‍ ഇറക്കുമതി ചെയ്ത് കോയമ്പത്തൂരിലെ സ്വന്തം യൂണിറ്റില്‍ വെച്ച് അസംബിള്‍ ചെയ്ത് വാഷിഫൈ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുകയാണ്. ''കോയമ്പത്തൂരില്‍ ഞങ്ങളുടെ തന്നെ നേതൃത്വത്തിലുള്ള മാതൃകമ്പനിയായ മൈലേജ് ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന് മെഷിനറികള്‍ നിര്‍മിച്ച് അനുഭവസമ്പത്തുണ്ട്. ഈ യൂണിറ്റിലുണ്ടാക്കുന്ന മെഷിനറികളാണ് വാഷിഫൈ ഔട്ട്ലെറ്റുകളില്‍ സ്ഥാപിക്കുന്നത്. ലോകോത്തര നിലവാരവും, അതേസമയം കിടയറ്റ വില്‍പനാനന്തര സേവനവും ഉറപ്പാക്കപ്പെടുന്നു. ഇതിലൂടെ ചെലവും കുറയും,'' ബിന്ദു വാസു വിശദീകരിക്കുന്നു.
മലപ്പുറം എടവണ്ണപ്പാറയില്‍ വാഷിഫൈയുടെ ഒരു ഔട്ട്ലെറ്റുണ്ട്. രണ്ട് പേരാണ് ഇവിടെ നിക്ഷേപകര്‍. താരതമ്യേന ചെറിയൊരു നാടായ എടവണ്ണപ്പാറയില്‍ പ്രീമിയം ഡ്രൈ ക്ലീനിങ് സൗകര്യമൊരുക്കുമ്പോള്‍ ഇരുവര്‍ക്കും ചെറിയൊരു ആശങ്കയുമുണ്ടായിരുന്നു. ''പക്ഷേ പ്രീമിയം ലൈവ് ഡ്രൈ ക്ലീനിങ് ഔട്ട്ലെറ്റിന് കിട്ടിയ സ്വീകരണം അമ്പരപ്പിക്കുന്നതായിരുന്നു. പെരുന്നാള്‍ കാലത്ത് അറുപതോളം പെയര്‍ ഷൂ വരെ ക്ലീനിങ്ങിന് വന്ന ദിവസങ്ങളുണ്ടായിട്ടുണ്ട്,'' ഫ്രാഞ്ചൈസി ഉടമകള്‍ പറയുന്നു. കൃത്യമായ വിപണി പഠനം നടത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതുകൊണ്ടാണിത് സാധ്യമാകുന്നതെന്ന് വാഷിഫൈ സാരഥികള്‍ വ്യക്തമാക്കുന്നു. തൃശൂര്‍ ജില്ലയില്‍ നെല്ലങ്കരയിലും കോട്ടയത്തുമെല്ലാം വാഷിഫൈയുടെ ഫ്രാഞ്ചൈസികളുണ്ട്. രണ്ടെണ്ണത്തിന്റെ ജോലികള്‍ അന്തിമഘട്ടത്തിലുമാണ്.
''ഇതിനകം ഫ്രാഞ്ചൈസി സ്വന്തമാക്കിയവരില്‍ ഉദ്യോഗസ്ഥരും പ്രവാസികളും മറ്റ് ബിസിനസുകള്‍ ചെയ്യുന്നവരുമുണ്ട്. വിപണി പഠനം മുതല്‍ ഔട്ട്ലെറ്റിന്റെ ഇലക്ട്രിഫിക്കേഷന്‍, പ്ലംബിങ്, ഇന്റീരിയര്‍ ജോലികള്‍ തുടങ്ങി എല്ലാം ഞങ്ങളുടെ ടീം തന്നെ നേരിട്ട് നടത്തും. ഫ്രാഞ്ചൈസി ഉടമതന്നെ സ്ഥാപനം നേരിട്ട് നടത്തുന്ന രീതി ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പത്തുലക്ഷം രൂപ നിക്ഷേപിച്ചുള്ള ബേസിക് ഫോര്‍മാറ്റില്‍ സ്വയം തൊഴില്‍ രീതി പ്രായോഗികമാകുമെങ്കിലും അതിന് മുകളിലുള്ള രണ്ട് മോഡലും അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ തന്നെ നടത്തണം. സ്ഥാപന ഉടമയുടെ വ്യക്തിപരമായ അടുപ്പങ്ങളോ, താല്‍പര്യങ്ങളോ ഇടകലരാതെ അടിമുടി പ്രൊഫഷണലായ ബിസിനസ് മോഡലാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിക്ഷേപകന് പരമാവധി നേട്ടവും കസ്റ്റമര്‍ക്ക് പ്രൊഫഷണല്‍ എക്സ്പീരിയന്‍സും ലഭിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കുക. സുസജ്ജമായ ടെക്നോളജി പ്ലാറ്റ്ഫോമും പരിശീലന സംവിധാനവും വാഷിഫൈക്കുണ്ട്.''
ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. അതിന്റെ ആദ്യപ്പടി എന്നോണം മൗറീഷ്യസില്‍ കമ്പനിയുടെ ഔട്ട്‌ലെറ്റുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു.
''നമ്മുടെ നാട്ടില്‍ സുഡിയോയും മാക്സുമെല്ലാം കടന്നെത്താത്ത സ്ഥലങ്ങള്‍ ചുരുക്കമല്ലേ? മുമ്പ് നാമിത് കണ്ടിരുന്നില്ല. നമ്മള്‍ കുറേക്കാലം മുമ്പ് ഭക്ഷണം കഴിക്കാന്‍ റെസ്റ്റൊറന്റുകള്‍ തേടി പോകുമായിരുന്നു. ഇന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഭക്ഷണം നമ്മുടെ ഡൈനിങ് ടേബിളില്‍ വരും. ഇത്തരം മാറ്റങ്ങള്‍ എല്ലാ രംഗത്തും വരും; ഗാര്‍മെന്റ് കെയറിലും. ജനങ്ങള്‍ക്ക് പലതും ആവശ്യമുണ്ട്.
അവരുടെ സമീപത്ത് അത് എത്തുമ്പോള്‍ അവരത് ഉപയോഗപ്പെടുത്തും. ജനങ്ങള്‍ക്ക് വേണ്ടതും മറ്റാരും നല്‍കാത്തതുമായ കാര്യം ആദ്യം ആര് നല്‍കുന്നുവോ, അവര്‍ വിജയിക്കും. സംരംഭകര്‍ക്കൊപ്പം നിന്ന് ഈ രംഗത്ത് മുമ്പേ നടക്കാനാണ് വാഷിഫൈ ശ്രമിക്കുന്നത്,'' ബിന്ദു വാസു പറയുന്നു.
വാഷിഫൈക്ക് മൂന്ന് ഫ്രാഞ്ചൈസി മോഡലുകളാണുള്ളത്. ചെറിയ റെസിഡന്‍ഷ്യല്‍ ഏരിയക്ക് അനുയോജ്യമായ ബയോഗാര്‍ഡ് എന്ന മോഡല്‍ മുതല്‍ ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള വന്‍കിട ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുന്ന ബി2ബി ബിസിനസ് മോഡല്‍ വരെ ഇവര്‍ക്കുണ്ട്.
1. ബയോഗാര്‍ഡ്
റസിഡന്‍ഷ്യല്‍ ഏരിയയിലും ചെറിയ പട്ടണങ്ങളിലും പറ്റുന്ന വിധമുള്ള കണ്‍വീനിയന്റ്, ഫാസ്റ്റ് ഗാര്‍മെന്റ് കെയര്‍. ഷൂ ക്ലീനിങ്, ഹെല്‍മറ്റ് ക്ലീനിങ്, ബാഗ് ക്ലീനിങ് തുടങ്ങി എല്ലാത്തരം ഫാബ്രിക്കുകളുടെയും പ്രീമിയം ലൈവ് അയേണിങ് സൗകര്യം വരെ ഇവിടെയുണ്ടാകും.
സമീപത്തുള്ള വാഷിഫൈയുടെ മറ്റ് ഉയര്‍ന്ന മോഡല്‍ ഫ്രാഞ്ചൈസികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് വരുമാന വര്‍ധനക്കും അവസരം.
ഔട്ട്ലെറ്റ് വിസ്തൃതി: 250300 ചതുരശ്ര അടി
കുറഞ്ഞ നിക്ഷേപം: 9,95,000 രൂപ
2. ബയോ പ്ലസ് മോഡല്‍
പ്രൈം കൊമേഴ്സ്യല്‍ ലൊക്കേഷനില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള ഡ്രൈ ക്ലീനിങ് സ്റ്റുഡിയോ. പ്രീമിയം ഗാര്‍മെന്റ് കെയര്‍ നല്‍കുക മാത്രമല്ല, കസ്റ്റമര്‍ എക്സ്പീരിയന്‍സും വേറെ ലെവലാകും ഇവിടെ. പ്രീമിയം ലൈവ് ലോണ്‍ഡ്രി, പ്രീമിയം ലൈവ് ഡ്രൈ ക്ലീനിങ് തുടങ്ങി എല്ലാ സൗകര്യവും ഇവിടെയുണ്ടാകും.
ഔട്ട്ലെറ്റിന് വേണ്ട കുറഞ്ഞ ഏരിയ: 8501000ചതുരശ്ര അടി
നിക്ഷേപം: 38,80,000 രൂപ
3 ബയോക്ലീന്‍
ടൂറിസം കേന്ദ്രങ്ങളിലും മറ്റും സ്ഥാപിക്കാന്‍ അനുയോജ്യ മായ പ്രൊഫഷണല്‍ ഗാര്‍മെന്റ് കെയര്‍, ഫാബ്രിക് ക്ലീനിങ് ഫ്രാഞ്ചൈസി മോഡല്‍. പ്രധാനമായും റിസോര്‍ട്ടുകള്‍, ബൊട്ടീക് ഹോട്ടലുകള്‍, വെല്‍നസ് സ്പാ, പ്രീമിയം റെസിഡന്‍ഷ്യല്‍ മേഖല എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നത്.
കുറഞ്ഞ സ്പേസ്: 15002000 ചതുരശ്ര അടി
നിക്ഷേപം: 55,66,000 രൂപ
രാജ്യത്ത് തന്നെ ആദ്യമായി ലൈവ് ഡ്രൈ ക്ലീനിങ് സ്റ്റുഡിയോ കോണ്‍സെപ്റ്റ്.
വിദഗ്ധ തൊഴിലാളികളെ അമിതമായി ആശ്രയിക്കാതെ നടത്താം.
സാധാരണക്കാര്‍ക്കും പ്രീമിയം കസ്റ്റമേഴ്സിനും നല്‍കാവുന്ന സേവനങ്ങളുടെ നീണ്ട ശ്രേണി.
കസ്റ്റമര്‍ ഫ്രണ്ട്ലിയായ സിആര്‍എം സംവിധാനം.
മെഷിനറിയും എക്വിപ്മെന്റുകളും എല്ലാം വാഷിഫൈയുടെ തന്നെ സ്വന്തം നിര്‍മാണ യൂണിറ്റില്‍ നിന്നുള്ളവ.
ഫ്രാഞ്ചൈസി തുടങ്ങാനുള്ള സ്ഥലം കണ്ടെത്തിക്കൊടുക്കും.
സ്റ്റോര്‍ പൂര്‍ണമായും സജ്ജമാക്കി നല്‍കും.
മെഷിനറികള്‍ സ്ഥാപിക്കുകയും സര്‍വീസ് പിന്തുണയും നല്‍കും.
ജീവനക്കാര്‍ക്ക് പരിശീലനം ലഭ്യമാക്കും.
ബിസിനസ് ലോഞ്ച് ചെയ്യാനുള്ള എല്ലാവിധ പിന്തുണയും നല്‍കും.
പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായ പിന്തുണ.
24X7 കസ്റ്റമര്‍ കെയര്‍ സപ്പോര്‍ട്ട്.
പരാതി പരിഹാരങ്ങള്‍ക്ക് പിന്തുണ.
ബ്രാന്‍ഡിങ് & മാര്‍ക്കറ്റിങ് പിന്തുണ.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://washyfi.com, ഫോണ്‍: 85900 30639
(Originally published in the 2026 Onam issue of Dhanam Magazine.)
Read DhanamOnline in English
Subscribe to Dhanam Magazine