‘ഡിവൈഡർ ഇൻ ചീഫ്’ പരാമർശത്തിൽ യു-ടേൺ എടുത്ത് ടൈം മാഗസിൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഡിവൈഡർ ഇൻ ചീഫ്’ (ഭിന്നിപ്പിന്റെ തലവൻ) എന്ന് വിശേഷിപ്പിക്കുന്ന ലേഖനം പുറത്തിറക്കിയതിന് പിന്നാലെ നിലപാട് മാറ്റി ടൈം മാഗസിൻ.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തിറങ്ങുന്നതിന് മുൻപായിരുന്നു ആദ്യ ലേഖനമെങ്കിൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് രണ്ടാമത്തെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തത് പോലെ മോദി ഇന്ത്യയെ ഒന്നിപ്പിച്ചിരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് മാഗസിന്റെ വെബ്‌സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2014ല്‍ മോദിക്ക് വേണ്ടി ക്യാംപെയിന്‍ നടത്തിയ മനോജ് ലാദ്വയാണ് പുതിയ ലേഖനം എഴുതിയിരിക്കുന്നത്.
ബ്രിട്ടീഷുകാരനായ ലേഖകൻ ആതിഷ് തസീർ ആണ് മാഗസിന്റെ കവർ സ്റ്റോറിയിൽ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവെന്ന് മോദിയെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കി ഉയര്‍ത്തിയിരുന്നു.
കൂടുതൽ വായിക്കാം: മോദി ‘ഭിന്നിപ്പിന്റെ തലവൻ’: വിവാദ തലക്കെട്ടുമായി ടൈം മാഗസിൻ