യുവാനിലുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി; വിയോജിപ്പോടെ കേന്ദ്രം

റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ചൈനീസ് കറന്‍സി ഉപയോഗിച്ച് പണം നല്‍കാന്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള റിഫൈനിംഗ് കമ്പനികളെ അടുത്തിടെ അനുവദിച്ചിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് അസ്വാരസ്യമുണ്ടായതിനെ തുടര്‍ന്ന് ഏഴ് ചരക്കുകള്‍ക്കുള്ള പേയ്മെന്റ് തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്.

അതേസമയം റോസ്നെഫ്റ്റ് പോലുള്ള റഷ്യന്‍ കമ്പനികള്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള റിഫൈനിംഗ് കമ്പനികള്‍ക്ക് എണ്ണ വിതരണം ചെയ്യുന്നത് തുടരുന്നുണ്ടെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ വില ഏര്‍പ്പെടുത്തിയതിന് ശേഷം റഷ്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ റിഫൈനിംഗ് കമ്പനികള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

ഇതിനിടെയാണ് റഷ്യന്‍ എണ്ണയ്ക്ക് പണം നല്‍കാന്‍ ഇന്ത്യന്‍ കമ്പനികള്‍ യുവാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. യുവാന്‍ ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് അസ്വസ്ഥതയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട് പറയുന്നത്. യുവാനില്‍ പണമിടപാട് ആരംഭിച്ചെങ്കിലും റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഡോളറും ദിര്‍ഹവുമാണ്.

Read also:ക്രൂഡോയില്‍ വില 90 ഡോളര്‍ കടന്നു; ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് ഇരട്ടിയാക്കി റഷ്യ

റഷ്യന്‍ എണ്ണയ്ക്കായി യുവാനിലുള്ള പണമടയ്ക്കല്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ റിഫൈനിംഗ് കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അതേസമയം ഇതില്‍ കേന്ദ്രത്തിന്റെ വിയോജിപ്പ് വ്യക്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Next Story

Videos

Share it