യുഎസ് മുതല്‍ ചൈനവരെ; സാമ്പത്തിക വളര്‍ച്ച ഇങ്ങനെ

2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആര്‍ബിഐ പ്രവചനത്തെക്കാളും 2.2 ശതമാനം കുറവായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവില്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നത് 13.5 ശതമാനം ആണ്. ഇന്ത്യ മാത്രമല്ല, ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളുടെയെല്ലം ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രകടനം പ്രവചനങ്ങളെക്കാള്‍ താഴെയായിരുന്നു.

Also Read: തടയുക അസാധ്യം, യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍...

യുഎസ്, ചൈന, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചയുടെ തോതില്‍ ഇന്ത്യയാണ് മുമ്പില്‍. റോയ്‌റ്റേഴ്‌സ് പോള്‍ പ്രവചിച്ചത് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി സമ്പദ് വ്യവസ്ഥ 0.6 ശതമാനം ചുരുങ്ങുകയാണ് ചെയ്തത്. യുകെയാണ് നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ മറ്റൊരു രാജ്യം.

മുന്‍പാദത്തെ അപേക്ഷിച്ച് യുകെയുടെ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം ആണ് ചുരുങ്ങിയത്. ജെര്‍മനിയുടെ സമ്പദ വ്യവസ്ഥ മുന്‍പാദത്തെ അപേക്ഷിച്ച് 0.1 ശതമാനം മാത്രമാണ് വളര്‍ന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന 0.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നേടിയത്. ജപ്പാന്റെ വളര്‍ച്ച 2.2 ശതമാനം ആണ്. കോവിഡിന് പിന്നാലെ എത്തിയ റഷ്യ യുക്രെയ്ന്‍ യുദ്ധം ഏല്‍പ്പിച്ച ആഘാതവും ഉയര്‍ന്ന പണപ്പെരുപ്പവും വരും പാദങ്ങളിലും ഈ രാജ്യങ്ങളുടെയെല്ലാം വളര്‍ച്ചയെ ബാധിക്കും എന്നാണ് വിലയിരുത്തല്‍.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Related Articles

Next Story

Videos

Share it