
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പലരും വിശേഷിപ്പിക്കുന്നത് പോലെ, ആഗോള വ്യാപാര യുദ്ധം പ്രഖ്യാപിച്ചതോടെ എനിക്കറിയാവുന്ന ബിസിനസുകാര്‍ക്കിടയിലെല്ലാം ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവിയെ കുറിച്ച് വലിയ ആശങ്ക പടര്‍ന്നിട്ടുണ്ട്.
ആഗോളതലത്തില്‍ എന്താണ് നടക്കുന്നതെന്നും അത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും ബിസിനസുകാര്‍ മനസിലാക്കുകയും ഭാവിയിലെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന് പ്രവചിക്കാന്‍ കഴിയുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു. അതിലൂടെ ഭാവിയിലെ നിലനില്‍പ്പും വിജയവും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ അവര്‍ക്കാകും.
ഭാവിയിലെ സാധ്യതകളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഏതാനും ലേഖനങ്ങളിലൂടെ വായനക്കാരുമായി പങ്കുവെയ്ക്കാമെന്ന് കരുതുന്നു. എന്റെ പല പ്രവചനങ്ങളും വിമര്‍ശന വിധേയമാവാറുണ്ടെന്ന് എനിക്കറിയാം. ചിലത് തെറ്റാണെന്ന് തെളിഞ്ഞേക്കാം. പക്ഷേ, എന്റെ വായനക്കാര്‍ക്ക് സ്വന്തം നിലയില്‍ അവരുടേതായ മാതൃകയും ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തയാറാക്കാന്‍ എന്റെ ലേഖനം സഹായകരമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് എന്റേതിനേക്കാള്‍ കൃത്യമായിരിക്കുമെന്നും കരുതുന്നു.
ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായിതിരിക്കാം. കാരണങ്ങള്‍, നടപടികള്‍, ഫലങ്ങള്‍ എന്നിങ്ങനെ.
മിക്ക മാറ്റങ്ങളെയും നയിക്കുന്നത് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന യുഎസ് നയങ്ങളാണ് എന്നതിനാല്‍ ഈ മോഡലില്‍ യുഎസ് കേന്ദ്രീകൃതമായ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ആഗോള പ്രവചന മാതൃകയുടെ പ്രധാന കാരണം റേ ഡാലിയോ മുന്നോട്ട് വെച്ച ഗ്രേറ്റ് പവര്‍ സൈക്കിള്‍ ആണ്.
കഴിഞ്ഞ 500 വര്‍ഷത്തിലേറെയായി, ലോകം വ്യത്യസ്ത മഹാശക്തികളുടെ ആധിപത്യത്തിന് കീഴിലാണ്. ചിത്രം രണ്ട് കാണുക.
ഈ സിദ്ധാന്തമനുസരിച്ച് മഹാശക്തികള്‍ ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ സാധാരണ ചാക്രികതയിലൂടെ കടന്നുപോകുന്നു.
നിലവില്‍ ആധിപത്യം പുലര്‍ത്തുന്ന ലോക ശക്തി യുഎസാണ്. ചിത്രം നാലില്‍ കൊടുത്തിരിക്കുന്നതു പോലെ ഉയര്‍ന്നുവരുന്ന ശക്തിയായ ചൈനയുമായി സംഘര്‍ഷം നടന്നുവരുന്നതിനാല്‍ ചാക്രികതയുടെ അവസാന ഘട്ടത്തിലാണ് ലോകമിപ്പോള്‍.
ആഗോള പ്രവചന മാതൃക എന്താണെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
(This article was originally published in Dhanam Business Magazine June 15th issue)
Read DhanamOnline in English
Subscribe to Dhanam Magazine