സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Founder 2016

The Founder (2016)

Director: John Lee Hancock
IMDb Rating: 7.2
1950കളുടെ തുടക്കത്തിലാണ് കഥ തുടങ്ങുന്നത്. റെസ്റ്റോറന്റുകളിലേക്ക് മില്‍ക്ക്‌ഷേയ്ക്ക് മെഷീന്‍ വില്‍ക്കുന്ന റേ ക്രോക് എന്ന സെയില്‍സ്മാന്‍, വലിയ ഗതിയൊന്നും പിടിക്കാതെ സഞ്ചരിക്കുന്നതിനിടയിലാണ് ഡിക്ക് മക്‌ഡൊണാള്‍ഡ്, മാക് മക്‌ഡൊണാള്‍ഡ് എന്നീ സഹോദരങ്ങളുടെ കച്ചവടം ശ്രദ്ധിക്കുന്നത്.
മറ്റെല്ലായിടത്തും ബര്‍ഗറിനായി ക്യു നില്‍ക്കേണ്ടിവരുമ്പോള്‍, ഈ സഹോദരങ്ങള്‍ അതിവേഗത്തില്‍ ബര്‍ഗര്‍ ഉണ്ടാക്കി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഇതിന്റെ ടെക്‌നിക്ക് മനസ്സിലാക്കി, ഫ്രാഞ്ചൈസിംഗിലൂടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനൊരുങ്ങുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പങ്കുവെക്കുന്നത്.
ഇന്ന് ലോകത്തെല്ലായിടത്തും വ്യാപിച്ചുകിടക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് എന്ന ഫാസ്റ്റ്ഫുഡ് കമ്പനിയുടെ തുടക്കകാല കഥയാണ് സിനിമയുടെ ഇതിവൃത്തം.


അടുത്ത സിനിമ അടുത്തയാഴ്ചയില്‍

കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ച സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളിതാ

THE WOLF OF WALL STREET (2013)

THE SOCIAL NETWORK (2010)

The Billionaire 2011


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it