സംരംഭകരും പ്രൊഷഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Wolf of Wall Street (2013)

ഏതൊരു ഷെയര്‍മാര്‍ക്കറ്റ് നിക്ഷേപകനും കണ്ടിരിക്കേണ്ട സിനിമ. അമേരിക്കന്‍ ഓഹരി വിപണിയെ കീഴ്‌മേല്‍ മറിച്ച ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ട് എന്ന നിക്ഷേപക ഭീമന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയെടുത്ത ഡാര്‍ക്ക് കോമഡി ചിത്രം.

ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ടിന്റെ കുത്തനെയുള്ള ഉയര്‍ച്ചയും പിന്നീട് അഴിമതിയും തട്ടിപ്പും കാരണം പിടിക്കപ്പെട്ടപ്പോഴുണ്ടാകുന്ന പതനവും അതിഗംഭീരമായി ചിത്രീകരിച്ച സിനിമ.
ബിസിനസ്, വിജയം, ഫിനാന്‍സ് എന്നീ കാറ്റഗറിയിലെ മികച്ചൊരു സിനിമ. സ്റ്റോക്ക് ബ്രോക്കര്‍മാരുടെ ട്രേഡ് സീക്രട്ടുകളും ഉയര്‍ച്ചയും താഴ്ച്ചയും, സമര്‍ത്ഥമായ ഇടപാടുകളും സാമ്പത്തിക തട്ടിപ്പുകളും, സമ്പാദിക്കാനുള്ള ദാഹവും ധാര്‍മിക പ്രശ്‌നങ്ങളും, അത്യാഡംബര ജീവിതവും പണം പൊടിക്കാനുള്ള അവിശ്വസനീയ മാര്‍ഗങ്ങളും, ലൈംഗികതയും മയക്കുമരുന്നും...അങ്ങനെ എല്ലാമുണ്ട് ഈ സിനിമയില്‍.
അടുത്ത സിനിമ അടുത്തയാഴ്ചയില്‍


Related Articles

Next Story

Videos

Share it