ജോലി സ്ഥലങ്ങളില്‍ പാലിക്കേണ്ട 10 അടിസ്ഥാന മര്യാദകള്‍

ഒരു ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട ചില അടിസ്ഥാന മാര്യാദകളുണ്ട്. അറിയാതെ പോലും നിങ്ങള്‍ ചെയ്യുന്ന ചില തെറ്റായ കാര്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിട്ടേ മറ്റുള്ളവര്‍ കാണൂ. ഇതാ നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഓഫീസ് മര്യാദയ്ക്ക് അനുയോജ്യമായതാണോ എന്ന് തിരിച്ചറിയാം.

  • മറ്റുള്ളവരുടെ ഫയലുകളോ കമ്പ്യൂട്ടറോ അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കുകയുമരുത്. ഔദ്യോഗിക ആവശ്യമുണ്ടെങ്കില്‍ അവരോട് പറഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കുക.

  • കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ശമ്പളം ചോദിക്കരുത്. ഈ ചോദ്യം ഒഴിവാക്കാനില്ലെന്നു തോന്നുമ്പോള്‍ ചിലര്‍ മറുപടി പറഞ്ഞെന്നിരിക്കും. എന്നാല്‍ ഒരിക്കലും മനസോടെയാവില്ല.

  • അതുപോലെ നിങ്ങളുടെ ശമ്പളവും മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാനും പാടില്ല.

  • ഓഫിസിലെ മറ്റുള്ളവരെ വൃത്തികെട്ട രീതിയിലുള്ള നോട്ടമോ തുറിച്ചു നോട്ടമോ പാടില്ല. അവരുടെ വേഷത്തെക്കുറിച്ചോ ചെയ്തികളെക്കുറിച്ചോ പരസ്പരം കുറ്റപ്പെടുത്തുകയോ തമാശ പറയുകയോ വേണ്ട. ഇത് ഓരോരുത്തരുടേയും സ്വകാര്യ സ്വാതന്ത്ര്യമാണ്. ഓഫീസ് മെയില്‍ ഒരിക്കലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.

  • അതുപോലെ സ്വന്തം താല്‍പര്യത്തിനു വേണ്ടിയുള്ള ചാറ്റിംഗും മറ്റു സൈറ്റുകളില്‍ പോകലും വേണ്ട. ഇതെല്ലാം കമ്പനിക്ക് കണ്ടെത്താന്‍ കഴിയുമെന്ന കാര്യം ഓര്‍മയില്‍ വേണം.

  • ഓഫീസിലെ പൊതു സ്ഥലങ്ങളില്‍ ഇടിച്ചു കയറാതിരിക്കുക. ഇത് ബാത്ത്റൂമിലായാലും കാന്റീനിലായായും. തങ്ങളുടെ ഊഴം വരുന്ന വരെ ക്ഷമയോടെ കാത്തു നില്‍ക്കുക.

  • മിതമായ ശബ്ദത്തില്‍ മാത്രം സംസാരിക്കുക.

  • അസുഖമുള്ളപ്പോള്‍ ഓഫീസില്‍ പോകാതെ ഇരിക്കുക.

  • മറ്റുള്ളവരുടെ സ്‌പേസില്‍ ഇടിച്ചു കയറരുത്. അത് പ്രൊഫഷണല്‍ ആയാലും പേഴ്‌സണല്‍ ആയാലും.

  • വൃത്തിയായി ഓഫീസിലെത്തുക. കുളിക്കാതെ മുടി ചീകാതെ അലക്കി തേച്ച വസ്ത്രങ്ങളിടാതെ ഓഫീസിലെത്തരുത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it