അതുല്യ വിജയം നേടിയ വ്യക്തികളുടെ 12 സ്വഭാവ സവിശേഷതകൾ
ജീവിതത്തില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? അസാധാരണ വിജയം നേടിയ വ്യക്തികളുടെ സ്വഭാവ വിശേഷങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്ന ഒരു പുസ്തകം. അതാണ് സതി അച്ചത്ത് രചിച്ച '12 ക്വാളിറ്റീസ് ഓഫ് ഹൈലി സക്‌സസ്ഫുള്‍ പീപ്പിള്‍.'
ജീവിതത്തില്‍ നമുക്ക് പകര്‍ത്താവുന്ന 12 സ്വഭാവഗുണങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. വ്യത്യസ്തമായ മേഖലകളില്‍ വിജയം കൊയ്ത പ്രതിഭകളുടെ ജീവിതകഥകള്‍ വിശകലനം ചെയ്ത് കണ്ടെത്തിയ 12 സവിശേഷ ഘടകങ്ങളാണ് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നത്.
അതിലൊരാളാണ് സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗ്.
സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗ്
(ഹോളിവുഡ് ഫിലിം മേക്കര്‍, ഡയറക്റ്റര്‍, പ്രൊഡ്യൂസര്‍)
കുട്ടിക്കാലം മുതല്‍ സിനിമ സ്വപ്നം കണ്ട സ്പീല്‍ബെര്‍ഗ് ആദ്യചിത്രം സംവിധാനം ചെയ്യുന്നത് 12-ാം വയസില്‍. രണ്ട് വര്‍ഷം കഴിഞ്ഞ് മറ്റൊന്ന്. പിന്നീട് 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫയര്‍ലൈറ്റ് സംവിധാനം ചെയ്യുമ്പോള്‍ വയസ് 16.
22 വയസുള്ളപ്പോള്‍ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ ഒളിച്ചുകടന്ന സ്പീല്‍ബെര്‍ഗ് അവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു മുറി ഓഫീസാക്കി മാറ്റി. എല്ലാ ദിവസവും നന്നായി വേഷം ധരിച്ച് ഇവിടെയെത്തുന്ന ഈ യുവാവിന്റെ ജോലി സ്റ്റുഡിയോയിലെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു. 1969 ല്‍ ആംബ്ലിന്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ സഹായിച്ചതും ഈ ബന്ധങ്ങളാണ്. ഒട്ടേറെ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ഈ സിനിമയ്ക്കുശേഷം യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമായി ഏഴ് വര്‍ഷത്തെ കരാര്‍ ഒപ്പിടു
എറ്റവും പ്രായം കുറഞ്ഞ സംവിധായകനായി സ്പീല്‍ബെര്‍ഗ്. ചലച്ചിത്ര രംഗത്തിന്റെ മുഖം തന്നെ മാറ്റിയ സിനിമകള്‍ ഒട്ടേറെയുണ്ട് ഈ സംവിധായകന്റെ പേരില്‍. അവാര്‍ഡുകളും പലത്. ഇതുവരെ 8.5 ബില്യന്‍ ഡോളറാണ് സ്പീല്‍ബെര്‍ഗ് ചിത്രങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ളത്.
വിജയികള്‍ സ്വപ്നം കാണുന്നു
'പരുന്തിനെ ഉന്നംവെച്ച് കുന്തം എറിഞ്ഞ് പാറയില്‍ തട്ടുന്നതിനേക്കാള്‍ നല്ലതല്ലേ ചന്ദ്രനെ ലക്ഷ്യമാക്കി എറിഞ്ഞ് ഒരു പരുന്തിനെയെങ്കിലും വീഴ്ത്തുന്നത്?'
ജീവിത വിജയം കത്തെുക എന്ന വിഷയത്തിന് പ്രചാരം നല്‍കിയ അമേരിക്കന്‍ എഴുത്തുകാരന്‍ നെപ്പോളിയന്‍ ഹില്‍ പറയുന്നത് പോലെ, 'എല്ലാ നേട്ടങ്ങളും സമ്പദ് സമൃദ്ധിയും തുടങ്ങുന്നത് ഒരു ആശയത്തില്‍ നിന്നോ സ്വപ്നത്തില്‍ നിന്നോ ആയിരിക്കും'.
മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ ലെസ് ബ്രൗണ്‍ പറയുന്നതിങ്ങനെയാണ്. ''നിങ്ങളുടെ അവകാശമാണ് എന്ന അധികാരബോധത്തോടെ സ്വപ്നങ്ങളെ പിന്തുടരുക. നിങ്ങള്‍ക്ക് അവ നേടിയെടുക്കാനുള്ള കഴിവുണ്ട് എന്നറിയാമല്ലോ. നിങ്ങള്‍ അവ അര്‍ഹിക്കുന്നുമുണ്ട്. അതുകൊണ്ട് ജീവിതത്തെ പിടിച്ചു നിര്‍ത്തി മുഖത്ത് നോക്കി പറയാന്‍ കഴിയണം, ഇങ്ങ് വിട്ടു തന്നേക്ക്, അതെന്റെ സ്വപ്നമാണ്.''
വലിയ വലിയ സ്വപ്നങ്ങള്‍ കാണുകയും വളരെ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വാള്‍ട്ട് ഡിസ്‌നി, സ്റ്റീഫന്‍ സ്പീല്‍ ബെര്‍ഗ്, മാര്‍ക്ക് സൂക്കെര്‍ബെര്‍ഗ്, ജെഫ് ബെസോസ് തുടങ്ങിയവരുടെ പ്രചോദിപ്പിക്കുന്ന ജീവിത കഥകളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്.
മനുഷ്യജീവിതത്തില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയതായിരുന്നു ഇവരില്‍ ചിലരുടെ സ്വപ്നങ്ങള്‍. ഇവര്‍ സ്വപ്നം കാണാന്‍ ധൈര്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്നത്തെ പല ജീവിത സൗകര്യങ്ങളും നമുക്ക് അന്യമായേനെ.
സ്വപ്നദര്‍ശികളുടെ ചില പൊതു സ്വഭാവങ്ങള്‍
- ഇവരുടെ സ്വപ്നങ്ങള്‍ എല്ലാം വലുതാണ്, വിഷന് പരിമിതികളുമില്ല. ചെറിയ സ്വപ്നങ്ങള്‍ ഇവരെ ഒരിക്കലും തൃപ്തിപ്പെടുത്തില്ല. ഒരു ചെറിയ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട ഊര്‍ജവും അധ്വാനവും മതി ഒരു വമ്പന്‍ സ്വപ്നം സ്വന്തമാക്കാന്‍ എന്ന് ഇവര്‍ക്കറിയാം.
- എന്താണ് നേടേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ വളരെ ആലോചിക്കും. അവരുടെ സ്വപ്നങ്ങള്‍ എഴുതി വെക്കുകയും ചെയ്യും. ഈ സ്വപ്നങ്ങളെല്ലാം ഒരുമിച്ച് സാധ്യമാക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാധാന്യമനുസരിച്ച് വേര്‍തിരിക്കും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കണമോ അതോ എതെങ്കിലും മതിയോ എന്നും തീരുമാനിക്കും.
- വിഷ്വലൈസ് ചെയ്യുക. ജീവിതത്തില്‍ വിജയിക്കുന്നവര്‍ എല്ലാവരും വിഷ്വലൈസ് ചെയ്യുന്നതില്‍ മികവുള്ളവരായിരിക്കും. എന്ത് നേടണം എന്നതിനെക്കുറിച്ച് ഇവരുടെ മനസില്‍ വ്യക്തമായ ചിത്രമുാണ്ടാകും. ആ ജീവിതം എങ്ങനെയുണ്ടാകുമെന്നും. ഈ അനുഭവമാണ് തങ്ങളുടെ സ്വപ്നങ്ങളെ വിടാതെ പിന്തുടരാനും അവ യാഥാര്‍ത്ഥ്യമാക്കാനും അവരെ പ്രചോദിപ്പിക്കുന്നത്. മികച്ച അത്‌ലറ്റുകളും അതുല്യ പ്രതിഭകളും നല്ല വിഷ്വലൈസര്‍മാരാണ് എന്ന് അസാധാരണ വിജയം നേടുന്നവരെക്കുറിച്ച് പഠനം നടത്തുന്ന ഡോ. ചാള്‍സ് ഗാര്‍ഫീല്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
- താല്‍പ്പര്യമില്ലാത്ത ജോലികള്‍ പോലും ഇവര്‍ ഏറ്റെടുക്കും. തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കും എന്ന് മനസിലാക്കിയാല്‍ എത്ര വിരസമായ ജോലികള്‍ പോലും ചെയ്യാന്‍ ഇവര്‍ മടിക്കില്ല.
- അവസരങ്ങള്‍ സ്വന്തമാക്കുംലഭ്യമായ ഏത് അവസരവും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ഇവര്‍ എപ്പോഴും തയാറാകും.
- സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാവുന്ന ലക്ഷ്യങ്ങളാക്കി മാറ്റാന്‍ ഇവര്‍ ഒരു ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കും.