മില്യണയര്‍ ആകണോ? നിങ്ങള്‍ക്ക് വേണം ഈ 2 ശീലങ്ങള്‍

മില്യണയര്‍ ആകണോ? നിങ്ങള്‍ക്ക് വേണം ഈ 2 ശീലങ്ങള്‍
Published on

അമേരിക്കയിലെ 600 മില്യണയര്‍മാരില്‍ ഒരു പഠനം നടത്തി. അവരെ കോടീശ്വരന്മാരാക്കിയ സ്വഭാവസവിശേഷതകള്‍ എന്തൊക്കെയാണ് എന്ന് അറിയുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഈ മില്യണയര്‍മാര്‍ക്കെല്ലാം പൊതുവായി രണ്ട് സ്വഭാവങ്ങളാണ് ഉണ്ടായിരുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി.

എന്തു വന്നാലും ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്ന മനോഭാവം, എന്തു പ്രശ്‌നങ്ങളില്‍പ്പെട്ടാലും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ്... ഈ രണ്ട് സ്വഭാവസവിശേഷതകള്‍ ഉള്ളവരാണ് ജീവിതത്തില്‍ വിജയിക്കുന്നതും സമ്പന്നരാകുന്നതും.

എല്ലാ സെല്‍ഫ് മെയ്ഡ് മില്യണയര്‍മാര്‍ക്കും ഈ കഴിവുകളുണ്ടായിരിക്കും. ഇത്തരക്കാര്‍ക്ക് വളരെ നേരത്തെ തന്നെ സമ്പന്നരാകാന്‍ കഴിയുന്നു.

'ദ നെക്സ്റ്റ് മില്യണയര്‍ നെക്സ്റ്റ് ഡോര്‍' എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്റെ കോ-ഓതറായ സാറാ സ്റ്റാന്‍ലി ഫെല്ലോ അമേരിക്കയിലെ 600ലേറെ മില്യണയര്‍മാരില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതാണിത്. സാറയുടെ പിതാവിന്റെ 'ദ മില്യണയര്‍ നെസ്റ്റ് ഡോറി'ന്റെ തുടര്‍ച്ചയായാണ് പുതിയ പുസ്തകം ഇറക്കിയിരിക്കുന്നത്.

''സമ്പത്തുണ്ടാക്കണമെങ്കില്‍, സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കണമെങ്കില്‍ വിമര്‍ശകരെ, അയല്‍ക്കാരെ, മാധ്യമങ്ങളെ അവഗണിച്ച്, വേദനയും അവഗണനയും മറന്ന് സ്വന്തം ലക്ഷ്യത്തിന് പിന്നാലെ നിരന്തരപ്രയാണം നടത്തണം.'' സാറാ പറയുന്നു. ''മറ്റൊന്നിലും ശ്രദ്ധിക്കാതെ തങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് സമ്പന്നരാകുന്നത്. മറ്റുള്ളവരുടെ ജീവിതശൈലി അനുകരിച്ച് അതുപോലെ വേണമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇത് പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.'' സാറ കൂട്ടിച്ചേര്‍ക്കുന്നു. സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അച്ചടക്കവും ക്ഷമയും ഉണ്ടായിരിക്കണമെന്നും മില്യണയര്‍മാരുടെ സ്വഭാവം ചൂണ്ടിക്കാട്ടി സാറ പറയുന്നു.

സാറാ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് മള്‍ട്ടിമില്യണയറായ അലന്‍ ഡിമാര്‍ക്കസിനെയാണ്. 14ാം വയസില്‍ അമ്മാവന്റെ ബിസിനസില്‍ ചേര്‍ന്നതാണ് അദ്ദേഹം. രണ്ടര വര്‍ഷത്തിനുശേഷം സ്‌കൂള്‍ വിദ്യാഭ്യാസം പാതിയാക്കി ആ കമ്പനിയില്‍ സെയ്ല്‍സ് ജോലി സ്വീകരിച്ചു. എന്നാല്‍ സ്ഥാപനം പതിയെ കടക്കെണിയിലായി. ഒടുവില്‍ പാപ്പരായി. പക്ഷെ അലന് നാം മുമ്പുപറഞ്ഞ രണ്ട് ഗുണങ്ങളുണ്ടായിരുന്നു. പ്രതിസന്ധികളില്‍ പിടിച്ചുനിന്നു, സ്ഥാപനത്തെ കരകയറ്റാനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അദ്ദേഹം ഗംഭീരമായ തിരിച്ചുവരവ് നടത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com