വ്യവസായ രംഗത്തെ കരുത്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ അനുഷ്‌ക ശര്‍മ്മ

ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ വ്യവസായ രംഗത്തെ കരുത്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ സിനിമാ രംഗത്ത് നിന്ന് അനുഷ്‌ക ശര്‍മ്മ മാത്രം. അനുഷ്‌ക ശര്‍മ്മ മുപ്പത്തിയൊമ്പതാമതായാണ് പട്ടികയില്‍ഇടം പിടിച്ചത്.

അമ്പത് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അനുഷ്‌ക തന്നെ. ഇരുപത്തഞ്ചാം വയസ്സിലാണ് അനുഷ്‌ക ശര്‍മ്മ എന്‍ എച്ച് 10 എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്തെത്തുന്നത്. അനുഷ്‌കയുടെ കമ്പനി ശരാശരി 40 കോടി രൂപ ഓരോ ചിത്രത്തില്‍ നിന്നും ശരാശരി നേടുന്നുണ്ടെന്നാണ് കണക്ക്.

ടിവിഎസ് സ്‌കൂട്ടി,നിവിയ, ബ്രു കോഫി തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അനുഷ്‌കയ്ക്ക് നഷ് എന്ന പേരില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡുമുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയുമായി ചേര്‍ന്ന് വെബ്സീരീസ് നിര്‍മിക്കാനുളള ഒരുക്കത്തിലാണിപ്പോള്‍ വിരാട് കോഹ്ലിയുടെ പ്രിയതമ.
ബോളിവുഡിനപ്പുറത്തേക്ക് നീങ്ങുന്ന ക്ലീന്‍ സ്ലേറ്റ് ഫിലിംസ് നെറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ബള്‍ബുള്‍ എന്ന ഫീച്ചര്‍ ഫിലിമും മായ് എന്ന വെബ് സീരീസും നിര്‍മ്മിക്കുന്നു. കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയ്ക്കായി ഒരു വെബ്-സീരീസ് വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു.

2008 ല്‍ ഷാരൂഖ് ഖാന്റെ റബ് നേ ബാന ഡി ജോഡിയിലൂടെയാണ് അനുഷ്‌ക ശര്‍മ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 15 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് സീറോയില്‍ ഷാരൂഖ് ഖാനും കത്രീന കൈഫിനും ഒപ്പം.

Related Articles
Next Story
Videos
Share it