ഒരുങ്ങിയിരിക്കാം, 2020ല്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യത ഈ 15 ജോലികള്‍ക്ക്
എല്ലാ വര്‍ഷവും 12 മില്യണ്‍ ആളുകളാണ് ഇന്ത്യയിലെ വര്‍ക്‌ഫോഴ്‌സിന്റെ മൊത്തം എണ്ണത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. എന്നാല്‍ തൊഴിലില്ലായ്മ ഇപ്പോള്‍ ഏറ്റവും ഉയരത്തിലെത്തി നില്‍ക്കുന്നു. ഓട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചേര്‍ന്ന് പരമ്പരാഗത തൊഴില്‍ മേഖലകളെ മാറ്റിമറിക്കുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിന്‍ 2020ല്‍ ഇന്ത്യയില്‍ ഏറ്റവും സാധ്യതകളുള്ള 15 ജോലികള്‍ ഏതൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്.
എമേര്‍ജിംഗ് ജോബ്‌സ് 2020 എന്ന പേരിലുള്ള റിപ്പോര്‍ട്ടാണ് ലിങ്ക്ഡിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ലിസ്റ്റില്‍ ഡിജിറ്റല്‍ മേഖലയിലുള്ള ജോലികളാണ് മുന്നിലെത്തിയിരിക്കുന്നത്. ബ്ലോക്‌ചെയ്ന്‍ ഡെവലപ്പറാണ് ഏറ്റവും മുന്നിലെത്തിയിരിക്കുന്ന ജോലി. 15 ജോലികളുടെ ലിസ്റ്റ് താഴെപ്പറയുന്നു.
1. ബ്ലോക് ചെയ്ന്‍ ഡെവലപ്പര്‍
ആവശ്യമായ സ്‌കില്‍: Smart Contract, Node.js, Hyperledger, Solidity
2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്
ആവശ്യമായ സ്‌കില്‍: മെഷീന്‍ ലേണിംഗ്, ഡീപ്പ് ലേണിംഗ്, ടെന്‍സര്‍ഫ്‌ളോ, പൈത്തണ്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്
3. ജാവാസ്‌ക്രിപ്റ്റ് ഡെവലപ്പര്‍
ആവശ്യമായ സ്‌കില്‍: AngularJS, Node.js, React.js, React Native, MongoDB
4. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ കണ്‍സള്‍ട്ടന്റ്
ആവശ്യമായ സ്‌കില്‍: UIPath, Automation anywhere, Blue Prism, Process Automation, SQL
5. ബാക്ക്-എന്‍ഡ് ഡെവലപ്പെര്‍
ആവശ്യമായ സ്‌കില്‍: Node.js, MongoDB, JavaScript, Django, MySQL
6. ഗ്രോത്ത് മാനേജര്‍
(ഉല്‍പ്പന്നത്തിന്റെയും ബിസിനസിന്റെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മാനേജര്‍.)
ആവശ്യമായ സ്‌കില്‍: ബിസിനസ് ഡെവലപ്‌മെന്റ്, ടീം മാനേജ്‌മെന്റ്, ഗ്രോത്ത് സ്ട്രാറ്റജീസ്, മാര്‍ക്കറ്റ് റിസര്‍ച്ച്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
7. സൈറ്റ് റിലയബിലിറ്റി എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: ആമസോണ്‍ വെബ് സര്‍വീസസ്, Docker Products, Jenkins, Ansible, Kubernetes
8. കസ്റ്റമര്‍ സക്‌സസ് സ്‌പെഷലിസ്റ്റ്
ആവശ്യമായ സ്‌കില്‍: കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ടീം മാനേജ്‌മെന്റ്, കസ്റ്റമര്‍ റിട്ടന്‍ഷന്‍, എക്കൗണ്ട് മാനേജ്‌മെന്റ്, Software as a Service (SaaS)
9. ഫുള്‍ സ്റ്റാക്ക് എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: JavaScript, Node.js, AngularJS, React.js, MongoDB
10. റോബോട്ടിക്‌സ് എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, UIPath, Blue Prism, SQL, എവിടെയും ഓട്ടോമേഷന്‍ നടത്താനുള്ള സ്‌കില്‍
11. സൈബര്‍ സെക്യൂരിറ്റി സ്‌പെഷലിസ്റ്റ്
ആവശ്യമായ സ്‌കില്‍: സൈബര്‍ സെക്യൂരിറ്റി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, നെറ്റ് വര്‍ക് സെക്യൂരിറ്റി, പെനിട്രേഷന്‍ ടെസ്റ്റിംഗ്, വള്‍നറബിലിറ്റി അസസ്‌മെന്റ്
12. പൈത്തണ്‍ ഡെവലപ്പര്‍
ആവശ്യമായ സ്‌കില്‍: Django, Flask, HTML, MySQL, JavaScript
13. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷലിസ്റ്റ്
ആവശ്യമായ സ്‌കില്‍: MySQL, SEO, HTML, ഗൂഗിള്‍ ആഡ്‌സ്, സോഷ്യല്‍ മീഡിയ ഒപ്റ്റിമൈസേഷന്‍, ഗൂഗിള്‍ അനലിറ്റിക്‌സ്
14. ഫ്രണ്ട് -എന്‍ഡ് എന്‍ജിനീയര്‍
ആവശ്യമായ സ്‌കില്‍: CSS, Bootstrap, JavaScript, HTML5, AngularJS
15. ലീഡ് ജനറേഷന്‍ സ്‌പെഷലിസ്റ്റ്
ബിസിനസുകള്‍ക്ക് വില്‍പ്പന വര്‍ധിപ്പിക്കണമെങ്കില്‍ ലീഡുകള്‍ വളരെ ആവശ്യമാണല്ലോ.ആവശ്യമായ സ്‌കില്‍: മാര്‍ക്കറ്റ് റിസര്‍ച്ച്, ഇമെയ്ല്‍ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline