എത്ര കഷ്ടപ്പെട്ടിട്ടും ബിസിനസ് പച്ചപിടിക്കുന്നില്ലേ? പരിഹാരമുണ്ട്

പല വഴികള്‍ നോക്കുന്നുണ്ട്. പരമാവധി ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നിട്ട് അതിന്റെ ഒക്കെ ഫലം ബിസിനസില്‍ കാണുന്നുമില്ല. ഈ പ്രശ്നം അനുഭവിക്കാത്ത ചെറുകിട-ഇടത്തരം സംരംഭകര്‍ കാണില്ല. ബിസിനസ് സാരഥികള്‍ മാത്രമല്ല ടീമംഗങ്ങള്‍ കൂടി കഠിനാധ്വാനം ചെയ്തിട്ടും കാര്യങ്ങള്‍ കരയ്ക്കെത്താതെ വിഷമിക്കുന്നവര്‍ക്ക് അതില്‍ നിന്ന് കരകയറാനുള്ള പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പ്രാക്ടിക്കല്‍ ബിസിനസ് സമിറ്റിന് നാളെ (സെപ്റ്റംബര്‍ 12, ചൊവ്വ) അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ വേദിയാകുന്നു.

ഇന്‍ഡോ ട്രാൻസ്‌വേൾഡ് ചേംബര്‍ ഓഫ് കോമേഴ്സിന്റെയും സ്മാര്‍ട്ട് കണ്‍സള്‍ട്ടിക്കോയും (smmart consultyko) സംയുക്ത പങ്കാളിത്തത്തില്‍ നടക്കുന്ന ബിസിനസ് സംഗമത്തിന്റെ പ്രധാന ആകര്‍ഷണം രാജ്യാന്തര ബിസിനസ് പരിശീലകനും സംരംഭകരുടെ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രായോഗിക തന്ത്രങ്ങളുടെ വക്താവുമായ T.I.G.E.R സന്തോഷ് നായര്‍ നയിക്കുന്ന പരിശീലന പരിപാടിയാണ്.

സംരംഭകരെ ശാക്തീകരിക്കാനും ബിസിനസിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള പ്രായോഗിക കാര്യങ്ങളാണ് സമിറ്റില്‍ അവതരിപ്പിക്കപ്പെടുന്നത്. Busy-ness to Business എന്ന സമിറ്റില്‍ സംരംഭകരുടെ നിത്യേനയുള്ള തിരക്കുകളില്‍ നിന്ന് മാറി യഥാര്‍ത്ഥ ബിസിനസില്‍ ശ്രദ്ധ ഊന്നിക്കൊണ്ട് സംരംഭത്തെ എങ്ങനെ രാജ്യാന്തര തലത്തിലേക്ക് വളര്‍ത്താമെന്നതിനുള്ള തന്ത്രങ്ങളാണ് സന്തോഷ് നായര്‍ വിശദീകരിക്കുക.

ലാഭത്തിന്റെയും നഷ്ടത്തിന്റെയും പിന്നിലെ ശാസ്ത്രം!

ഒരു ബിസിനസ് ലാഭം നേടാനും നഷ്ടത്തിലാകാനും കാരണങ്ങളുണ്ടാകും. ഈ രഹസ്യങ്ങള്‍ സാംസംഗ്, വേള്‍പൂള്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ സെയ്ല്‍സ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍നിര സെയ്ല്‍സ് ട്രെയ്നര്‍ ഷൈന്‍ കുമാര്‍ സമിറ്റിലെ മറ്റൊരു സെഷനില്‍ അനാവരണം ചെയ്യും. നൂറില്‍പ്പരം കമ്പനികളുടെ സെയ്ല്‍സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഷൈന്‍ കുമാര്‍, Science Behind Profit and Loss എന്ന സെഷനാണ് നയിക്കുന്നത്.

11 വിജയ മന്ത്രങ്ങള്‍ കൊണ്ട് ഒരു സംരംഭത്തെ എങ്ങനെ രൂപാന്തരീകരണം നടത്താം എന്ന വിഷയത്തില്‍ നിഷാന്ത് ആന്‍ഡ് അസോസിയേറ്റ്സ് എന്ന ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടെ സാരഥിയും കോര്‍പ്പറേറ്റ് ട്രെയിനറുമായ നിഷാന്ത് തോമസ് നയിക്കുന്ന സെഷന്‍ സംരംഭകര്‍ക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കാന്‍ സഹമായാകും.

പവര്‍ നെറ്റ്‌വർക്കിംഗ് അവസരങ്ങള്‍

ബിസിനസ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ പ്രൊഫഷണലുകള്‍, ബിസിനസില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെടാനും ബിസിനസിനെ മുന്നോട് നയിക്കാന്‍ വേണ്ട പാഠങ്ങള്‍ കൃത്യമായി അറിയാനുമുള്ള അവസരങ്ങള്‍ പവര്‍ നെറ്റ്‌വർക്കിംഗ് ഉറപ്പ് വരുത്തുന്നു.

അനുഭവസമ്പത്തുള്ളവരുടെ പാഠങ്ങള്‍

ബിസിനസ് മേഖലയില്‍ അനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ളവര്‍ എങ്ങനെ ബിസിനസ് സിസ്റ്റമാറ്റിക്കായി മുന്നോട്ട് കൊണ്ടുപോകാമെന്നത് വെളിപ്പെടുത്തുന്ന പാനല്‍ ചര്‍ച്ചയാണ് മറ്റൊരു പ്രധാന സെഷന്‍. ചെറിയ നിലയില്‍ നിന്ന് ശതകോടി മൂല്യമുള്ള കമ്പനികളെ വളര്‍ത്തിയ രീതി ഇവര്‍ വെളിപ്പെടുത്തും.

നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള ഈ സമിറ്റില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക: 7592915555, 9778275551

രജിസ്ട്രേഷന്‍ ലിങ്ക്: https://indotransworld-org-event23.zohobackstage.in/Busy-nesstoBusiness-KeralasFirstPracticalBusinessConclave


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it