ഇന്ത്യയിലെ ടോപ് യുണികോണ്‍ കമ്പനികള്‍ ഏതൊക്കെ?

കോവിഡ് കാലത്ത് സാങ്കേതികതയില്‍ അധിഷ്ഠിതമായി മുന്നേറ്റം കുറിച്ച കമ്പനികള്‍ നിരവധിയാണ്. സറ്റാര്‍ട്ടപ്പുകള്‍ പലതും മികച്ച ഫണ്ടിംഗ് നേടി, മിടുക്കന്‍മാര്‍ ബില്യണ്‍ ഡോളര്‍ കമ്പനികളുമായി. രാജ്യത്തെ ഏറ്റവും മൂല്യമേറിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് മുതല്‍ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ റേസര്‍പേ വരെ ഈ ലീഗിന്റെ മുന്‍നിരയിലുണ്ട്. ഈ വര്‍ഷം ഇതു വരെ 31 യൂണികോണ്‍ കമ്പനികളാണ് ഇന്ത്യയില്‍ ചേര്‍ക്കപ്പെട്ടത്. താമസിയാതെ ഇത് 40 ലേക്കും കടന്നേക്കുമെന്നാണ് കരുതുന്നത്. കാണാം സ്റ്റാര്‍ട്ടപ്പുകളിലെ ബില്യണ്‍ ഡോളര്‍ റാങ്കുകാരിലെ ആദ്യ 15 പേരെ.

1. ബൈജൂസ്
18 ബില്യണ്‍ ഡോളര്‍ കമ്പനിയായ മലയാളി സംരംഭകന്റെ ബൈജൂസ് ലേണിംഗ് ആപ്പ് തന്നെയാണ് ഇന്ത്യന്‍ യുണികോണുകളിലെ ഒന്നാമന്‍. ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ്, ലൈറ്റ് സ്പീഡ് ഇന്ത്യ പാര്‍ട്‌ണേഴ്‌സ്, സെക്വയ കാപിറ്റല്‍ ഇന്ത്യ എന്നിവരാണ് കമ്പനിയുടെ പ്രധാന നിക്ഷേപകര്‍.
2. പേടിഎം
ബൈജൂസിന് തൊട്ടുമുന്നിലായിരുന്ന പേടിഎം ഈ വര്‍ഷം രണ്ടാം പകുതിയില്‍ ബൈജൂസിന് താഴെയായെങ്കിലും 16 ബില്യണ്‍ ഡോളര്‍ കമ്പനിയായി നിലനില്‍ക്കുന്നു. ഇന്റെല്‍ ക്യാപിറ്റല്‍, സഫയര്‍ വെഞ്ചേഴ്‌സ്, അലിബാബ ഗ്രൂപ്പ് എന്നിവരാണ് പ്രധാന നിക്ഷേപകര്‍.
3. ഓയോ റൂംസ്
സ്വന്തമായി ഒരു ഹോട്ടല്‍മുറി പോലുമില്ലാതെ രാജ്യത്തെ ഏറ്റവുമധികം ഹോട്ടല്‍ ശൃംഖലകളുടെ കണ്ണിയായി മാറിയ ഓയോ റൂംസ് ആണ് ഒമ്പതി ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ മൂന്നാമന്‍. ഗുരുഗ്രാം ആസ്ഥാനമായ കമ്പനിയെ പിന്തുണയ്ക്കുന്നത് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, സെക്വയ ക്യാപിറ്റല്‍ ഇന്ത്യ, ലൈറ്റ്‌സ്പീഡ് ഇന്ത്യ പാര്‍ട്‌ണേഴ്‌സ് എന്നിവരാണ്.
4. എന്‍എസ്ഇ
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അഥവാ എന്‍എസ്ഇ ആണ് അടുത്ത യുണികോണ്‍. 6.5 ബില്യണ്‍ ഡോളറാണ് മൂല്യം. ടിഎ അസോസിയേറ്റ്‌സ്, സോഫ്റ്റ് ബാങ്ക്, ജിഎസ് ഗ്രോത്ത് എന്നിവരാണ് എന്‍എസ്ഇയെ പ്രധാനമായും പിന്തുണയ്ക്കുന്നത്.
5. ഒല കാബ്‌സ്
ഓയോ റൂംസ് പോലെ സ്വന്തമായി ഒരു കാറുപോലുമില്ലാതെ രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി വിഭാഗത്തിലേക്ക് കാലെടുത്ത് വച്ച് ഇന്ന് ഇലക്ട്രിക് വാഹന വിപണിയിലെ ഇന്ത്യയിലെ മുന്‍നിരക്കാരാകാന്‍ ഒരുങ്ങുന്ന ഒല കാബ്‌സ് 6.3 ബില്യണ്‍ ഡോളര്‍ മൂല്യവുമായി യുണികോണുകളുടെ ആദ്യ അഞ്ചാം സ്ഥാനത്തുണ്ട്. ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് പ്രധാനമായും ഫണ്ട് ചെയ്തിട്ടുള്ളത് ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, സെക്വയ ക്യാപിറ്റല്‍ എന്നിവരാണ്.
6. സ്വിഗ്ഗി
ഊബര്‍ ഈറ്റ്‌സ്, സൊമാറ്റോ എന്നിവരെ കടത്തിവെട്ടി ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായി മാറിയ സ്വിഗ്ഗിയാമ് സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും മൂല്യമേറിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ്. ആദ്യ 15 യുണികോണുകളില്‍ യൂണികോണുകളില്‍ ആറാമനും സ്വിഗ്ഗി തന്നെ. 5.5 ബില്യണ്‍ ഡോളര്‍ കമ്പനിയെ പിന്തുണയ്ക്കുന്നത് ആക്‌സല്‍ ഇന്ത്യ, SAIF പാര്‍ട്‌ണേഴ്‌സ്, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരാണ്.
7. ഡ്രീം 11
5 ബില്യണ്‍ ഡോളര്‍ മൂല്യവുമായി ഏഴാം സ്ഥാനത്തുള്ള ഈ ഇന്റര്‍നെറ്റ് സോഫ്റ്റ്‌വെയര്‍ കമ്പനിയെ പിന്തുണയ്ക്കുന്നത് കാലറി ക്യാപിറ്റല്‍, ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ്, സ്‌റ്റെഡ്വ്യൂ ക്യാപിറ്റല്‍ എന്നിവരാണ്.
8. മീശോ ആപ്പ്
ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വന്ന് വീട്ടമ്മമാരെയും ചെറുകിട സംരംഭകരാക്കി മാറ്റിയ മീശോ ആപ്പും യുണികോണ്‍ ആയി. 4.9 ബില്യണ്‍ ഡോളര്‍ കമ്പനിയെ പിന്തുണയ്ക്കുന്നത് വെഞ്ച്വര്‍ ഹൈവേ, സെക്വയ ക്യാപിറ്റല്‍ ഇന്ത്യ, പ്രോസസ് വെഞ്ചേഴ്‌സ് എന്നിവരാണ്. വിദിത് ആത്രേയ്, സഞ്ജീവ് ബാണ്‍വാള്‍ എന്നിവരാണ് കമ്പനി സാരഥികള്‍.
9. ഡിജിറ്റ്
ഫിന്‍ടെക് ഫേയര്‍ഫാക്‌സ് കമ്പനി 3.5 ബില്യണ്‍ മൂല്യവുമായി യുണികോണുകളിലുണ്ട്. ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, എ91 പാര്‍ട്‌ണേഴ്‌സ്, ടിവിഎസ് ക്യാപിറ്റല്‍ എന്നിവരാണ് പ്രധാന നിക്ഷേപകര്‍.
10. അണ്‍അക്കാദമി
എഡ്ൂടെക് സ്റ്റാര്‍ട്ടപ്പുകളിലെ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ അണ്‍അക്കാദമിയ 3.44 ബില്യണ്‍ ഡോളര്‍ മൂല്യവുമായി മുന്നിലുണ്ട്. ബ്ല്യൂം വെഞ്ചേഴ്‌സ്, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, സെക്വയ ക്യാപിറ്റല്‍ ഇന്ത്യ എന്നിവരാണ് നിക്ഷേപകര്‍.
11. എറുഡൈറ്റസ് എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷന്‍
3.2 ബില്യണ്‍ ഡോളര്‍ എഡ്യൂ ടെക് കമ്പനിയെ പിന്തുണയ്ക്കുന്നത് സെക്വയ ക്യാപിറ്റല്‍ ഇന്ത്യ, സോഫ്റ്റ്ബാങ്ക്, എര്‍ട്ല്‍സ്മാന്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവരാണ്.
12. ഡെല്‍ഹിവെറി
ഐപിഒ യ്ക്ക് ഒരുങ്ങുന്ന ഡെല്‍ഹിവറെി ലോജിസ്റ്റിക്‌സ് കമ്പനിയാണ് അടുത്തത്. ടൈംസ് ഇന്റര്‍നെറ്റ്, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, സോഫ്റ്റ് ബാങ്ക് എന്നിവരാണ് കമ്പനിയിലെ പ്രധാന നിക്ഷേപകര്‍.
13. പൈന്‍ലാബ്‌സ്
ഫിന്‍ടെക് യുണികോണുകളിലെ രാജ്യത്തെ മുന്‍നിരക്കാരായ പൈന്‍ലാബ്‌സ് മൂന്ന് ബില്യണ്‍ ഡോളര്‍ കമ്പനിയാണ്. സെക്വയ ക്യാപിറ്റല്‍ ഇന്ത്യ, ടെമാസെക്, പേപാല്‍ വെഞ്ച്വേഴ്‌സ് എന്നിവരാണ് പ്രധാന നിക്ഷേപകര്‍.
14. റേസര്‍പേ
മൂന്ന് ബില്യണ്‍ ഡോളര്‍ കമ്പനിയായി ഉയര്‍ന്ന റേസര്‍പേ, ഫിന്‍ടെക് യുണികോണുകളിലെ മുന്‍നിരയിലെത്തിയതും ഈ അടുത്താണ്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 15 യുണികോണുകളില്‍ ഇടം നേടിയ കമ്പനിയെ പിന്തുണയ്ക്കുന്നത് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, സെക്വയ ക്യാപിറ്റല്‍ ഇന്ത്യ, മട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ എന്നിവരാണ് കമ്പനിയുടെ പ്രധാന നിക്ഷേപകര്‍.


Related Articles
Next Story
Videos
Share it