സംരംഭകരേ, കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ പരാതിയുണ്ടോ? ഇതാ ഈ പോര്‍ട്ടല്‍ സഹായിക്കും

സംരംഭകര്‍ക്ക് സഹായകമായി ചാമ്പ്യന്‍സ് പോര്‍ട്ടല്‍
champions portal
Published on

രാജ്യത്തെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ചാമ്പ്യന്‍സ് (CHAMPIONS).ചാമ്പ്യന്‍സ് എന്നാല്‍ ക്രിയേഷന്‍ ആന്‍ഡ് ഹാര്‍മോണിയസ് ആപ്ലിക്കേഷന്‍ ഓഫ് മോഡേണ്‍ പ്രോസസസ് ഫോര്‍ ഇന്‍ക്രീസിംഗ് ദ ഔട്ട്പുട്ട് ആന്‍ഡ് നാഷണല്‍ സ്‌ട്രെങ്ത് (Creation and Harmonious Application of Modern Processes for Increasing the Output and National Strength) എന്നാണ്.

വിഷമകരമായ സാഹചര്യത്തില്‍ എംഎസ്എംഇകളെ സഹായിക്കുക,നിര്‍മാണ സേവന മേഖലകളില്‍ പുതിയ അവസരങ്ങള്‍ നേടാന്‍ സഹായിക്കുക,ദേശീയ അന്തര്‍ദ്ദേശീയ ചാമ്പ്യന്‍മാരാകാന്‍ എംഎസ്എംഇ കള്‍ക്ക് ഊര്‍ജം പകരുക എന്നിവയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.

https://champions.gov.in ക്ലിക്ക് ചെയ്താല്‍ ചാമ്പ്യന്‍സ് പോര്‍ട്ടലില്‍ പ്രവേശിക്കാം.

ചാമ്പ്യന്‍സ് പോര്‍ട്ടലിന്റെ പ്രധാന ആകര്‍ഷങ്ങണങ്ങളിലൊന്ന് അതിന്റെ പരാതി പരിഹാര സംവിധാനമാണ്.കേന്ദ്ര സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനമായ സെന്‍ട്രലൈസ്ഡ് പബഌക് ഗ്രിവന്‍സ് റെഡ്രെസ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം (CPGRAMS) വുമായി ബന്ധിപ്പിച്ച പോര്‍ട്ടലാണ് ചാമ്പ്യന്‍സ്.വെബ് ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള സിപിജിആര്‍എഎംഎസ് പ്ലാറ്റ്‌ഫോം 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ട്, ലഭിക്കുന്ന പരാതികള്‍ മന്ത്രാലയങ്ങള്‍ക്കും അതാത് വകുപ്പുകള്‍ക്കും കൈമാറുന്നു.മികച്ച നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു പരാതിയും 72 മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും പരിഹരിക്കണമെന്നുമാണ് നിലപാട്.പ്രയോജനം ലഭിക്കുന്നതിനായി പോര്‍ട്ടലിന്റെ ഹോം പേജില്‍ പോയി രജിസ്റ്റര്‍ ഗ്രിവന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേര്‍ണിംഗും ഡാറ്റ അനലിറ്റിക്‌സും അടിസ്ഥാനമാക്കിയുള്ളതാണ് ചാമ്പ്യന്‍സ് പോര്‍ട്ടല്‍ ആര്‍ക്കിടെക്ച്ചര്‍.ചാമ്പ്യന്‍സ് പോര്‍ട്ടല്‍ ശൃഖലയുടെ കണ്‍ട്രോള്‍ റൂം, ഹബ് ആന്‍ഡ് സ്‌പോക് മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിന്റെ ഹബ് ന്യൂഡല്‍ഹിയിലെ എംഎസ്എംഇ മന്ത്രാലയത്തിലും സ്‌പോക്കുകള്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രാലയത്തിന് കീഴിലുമാണ് സഥാപിച്ചിരിക്കുന്നത്.

നിരവധി സംരംഭകരുടെ പ്രശ്!നങ്ങളാണ് ഈ പോര്‍ട്ടല്‍ വഴി പരിഹരിച്ചുകൊണ്ടിരിക്കുന്നത്.പരിഹാരമെന്നു പറഞ്ഞാല്‍ അടിയന്തിര പരിഹാരമാണ്.ഇങ്ങനെ അടിയന്തിര പരിഹാരം ലഭിച്ച വിജയകഥകള്‍ പോര്‍ട്ടലില്‍ വായിക്കാന്‍ കഴിയും.മൂലധനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും അഭാവത്തെ മറികടക്കുന്നതില്‍ ചാമ്പ്യന്‍സ് പോര്‍ട്ടല്‍ വലിയ പങ്കാണ് വഹിക്കുന്നത്.പിപിഇ കിറ്റ് നിര്‍മ്മാണമടക്കമുള്ള കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങള്‍ സംരംഭകര്‍ക്ക് ഒരുക്കിനല്‍കുന്നതില്‍ പോര്‍ട്ടല്‍ സഹായിക്കുന്നു.സാമ്പത്തികവും തൊഴില്‍പരവും അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയും അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടല്‍ നടത്താനും എംഎസ്എംഇ കള്‍ക്ക് അംഗീകാരം നേടി നല്‍കാനും പോര്‍ട്ടലിന് സാധിക്കുന്നു.ലഘു,ചെറുകിട,ഇടത്തരം സംരംഭങ്ങളുടെ രജിസ്‌ട്രേഷനും ചാമ്പ്യന്‍സ് പോര്‍ട്ടല്‍ വഴി സാധ്യമാണ്.

(ഐടി & മാനേജ്‌മെന്റ് മേഖലയില്‍ എക്‌സിക്യൂട്ടീവ് പ്രൊഫഷണലാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com