ധനം എംഎസ്എംഇ സമിറ്റ് : സംരംഭങ്ങളെ വളര്‍ത്താനും വിജയത്തിലേക്ക് നയിക്കാനും

കേരളത്തിലെ സംരംഭക മേഖലയില്‍ ഏറ്റവും അധികം പിന്തുണ വേണ്ടവര്‍ക്കായി ധനം എംഎസ്എംഇ സമിറ്റ് 2020 ജനുവരി നാലിന് കൊച്ചിയില്‍. എവിടെയും വിജയ പ്രചോദനമാകുക എന്ന നിയോഗത്തോടെ മുന്നോട്ടുപോകുന്ന ധനം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടുമ്പോഴാണ് എംഎസ്എംഇ സമിറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

''കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് ചെറുകിട, ഇടത്തരം സംരംഭകര്‍. തൊഴില്‍ സൃഷ്ടിക്കുന്നതിലും സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിലും ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ മേഖല നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വേദികള്‍ കുറവാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇതര സര്‍ക്കാര്‍ ഏജന്‍സികളും എംഎസ്എംഇ മേഖലയ്ക്കായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇവ എന്തൊക്കെയാണ്? എങ്ങനെ അത് ഉപകാരപ്പെടുത്താം? എന്നീ കാര്യങ്ങള്‍ പോലും പലര്‍ക്കുമറിയില്ല. അതുകൊണ്ടാണ് ധനം എംഎസ്എംഇ മേഖലയെ ലക്ഷ്യമിട്ട് കൊച്ചിയില്‍ സമിറ്റ് സംഘടിപ്പിക്കുന്നത്,'' ധനം മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കുന്നു.

സംരംഭത്തിന്റെ ആരോഗ്യസ്ഥിതി
അറിയാം, നേര്‍വഴിയിലാക്കാനും നോക്കാം

കേരളത്തിലെ ഒരു ശരാശരി സംരംഭകനെ മുന്നില്‍ കണ്ടുകൊണ്ടാണ് സമിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ ദിവസവും എങ്ങനെയെങ്കിലും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ തത്രപ്പെടുന്ന തികച്ചും സാധാരണക്കാരനായ സംരംഭകനെ ബിസിനസ് മാനേജ് ചെയ്യാനും വളര്‍ത്താനുമുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനാണ് ഈ സംഗമം. സംരംഭകത്വ രംഗത്തെ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍, ഇവിടെ സംരംഭകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, അവര്‍ക്ക് ഗ്രൗണ്ട് ലെവലില്‍ ലഭിക്കുന്ന പിന്തുണയും എതിര്‍പ്പും തുടങ്ങി എല്ലാം അറിയുന്ന, അതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നവരാണ് സമിറ്റില്‍ സംരംഭകരുമായി സംവദിക്കാനെത്തുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായ പദ്ധതികളെ കുറിച്ച് പറയാന്‍ ബന്ധപ്പെട്ടവരും സമിറ്റ് വേദിയിലെത്തുന്നു.

സ്വന്തം സംരംഭത്തിന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് പലര്‍ക്കും അറിയില്ല. വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുമോ? ഇപ്പോള്‍ തന്നെ നിലയില്ലാക്കയത്തിലാണോ? സംരംഭത്തിന്റെ കരുത്ത് എന്താണ്? ദൗര്‍ബല്യം എന്താണ്? മുന്നിലുള്ള അവസരങ്ങളെന്തൊക്കെയാണ്? ഭാവിയില്‍ വരാനിടയുള്ള ഭീഷണികളെന്തൊക്കെയാണ്? ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞുതന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന സംരംഭകര്‍ക്ക് അസുലഭമായ അവസരമാണ് ധനം എംഎസ്എം ഇ സമിറ്റ് ഒരുക്കുന്നത്.

സമിറ്റില്‍ സംബന്ധിക്കുന്ന സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ സൗജന്യ ബിസിനസ് ഹെല്‍ത്ത് ചെക്ക് അപ്പ് നടത്തും. ബ്രമ്മ ലേണിംഗ് സൊലൂഷന്‍സിലെ വിദഗ്ധരാണ് സംരംഭത്തെ വിശകലനം ചെയ്യുക.

ധനം എംഎസ്എംഇ സമിറ്റിന് പിന്തുണയേകി കൊച്ചി പ്രത്യേക സാമ്പത്തിക മേഖല(സെസ്), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഐഒസി, സിന്തൈറ്റ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഹൈയര്‍സ്റ്റാര്‍, കെയെസ് ഗ്രൂപ്പ്, ബ്രമ്മ തുടങ്ങിയ കമ്പനികളെത്തിയിട്ടുണ്ട്. ഇര്‍ഗോ ഇവന്റ്‌സാണ് ഇവന്റ് പാര്‍ടര്‍. ഒഒഎച്ച് മീഡിയ പാര്‍ടണര്‍ ഐശ്വര്യ ഒഒഎച്ച്.

എന്തെല്ലാം ലഭിക്കും?

നിലവിലെ സാഹചര്യത്തില്‍ ചെറുകിട, ഇടത്തരം മേഖലയിലെ ഒരു സംരംഭകന്‍ അന്വേഷിക്കുന്ന കാര്യങ്ങളാണ് സംഗമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അതിരുകള്‍ക്കപ്പുറത്തേക്ക് ബിസിനസിനെ എങ്ങനെ വളര്‍ത്താം, വിപുലമാക്കാം?

സംരംഭത്തിന്റെ ഫിനാന്‍സ് എങ്ങനെ മാനേജ് ചെയ്യാം? വളര്‍ച്ചയ്ക്കായി എങ്ങനെ പണം കണ്ടെത്താം?

ബിസിനസ് വളര്‍ച്ചയ്ക്കായുള്ള പുതിയ ടെക്‌നോളജികള്‍ എന്തെന്നറിയാം
സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ മറികടക്കാം, ബിസിനസിനെ എങ്ങനെ ഈ സാഹചര്യത്തിലും വളര്‍ത്താം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള കേന്ദ്ര, സംസ്ഥാന പദ്ധതികളെന്തെന്നറിയാം

വിജയികളായ ചെറുകിട, ഇടത്തരം സംരംഭകരുടെ അനുഭവ കഥകള്‍ കേള്‍ക്കാം.

പ്രഗത്ഭരായ പ്രഭാഷകര്‍

സംഗമത്തില്‍ മുഖ്യാതിഥിയായെത്തുന്നത് കേന്ദ്രമന്ത്രി വി. മുരളീ ധരനാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഐഎഎസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും, ജ്യോതി ലാബ്‌സ് സിഎംഡി എം. പി രാമചന്ദ്രന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കൊച്ചി സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍ ഡി വി സാമി ഐഎ എസ്, നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ (പി& എം) പി ഉദയകുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, കെഎസ്‌ഐഡിസി എംഡി എം. ജി രാജമാണിക്യം ഐഎഎസ്, സംരംഭകനും ഗ്രന്ഥകാരനും മെന്ററുമായ എസ് ആര്‍ നായര്‍, വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വി സത്യനാരായണന്‍, മുംബൈഎസ് പി ജയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. അനില്‍ മേനോന്‍ സീരിയല്‍ എന്റര്‍പ്രണറും പീക്ക് പെര്‍ഫോമന്‍സ് സ്ട്രാറ്റജിസ്റ്റും ഗ്രന്ഥകാരനുമായ സജീവ് നായര്‍, എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്റ്റര്‍ കത്രീനാമ്മ സെബാസ്റ്റ്യന്‍, കണ്‍സള്‍ട്ടന്റും ട്രെയ്‌നറുമായ എ.ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ സംഗമത്തില്‍ പ്രഭാഷണം നടത്തും.

രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ: Dhanam MSME Summit 2020

Call Us: +91 97473 84249 , +91 80865 82510, +91 95678 06572,

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it