'ചാറ്റ് വിത്ത് മിനിസ്റ്റര്‍'; സംരംഭകര്‍ക്ക് വാട്സാപ്പിലൂടെ പരാതികള്‍ അറിയിക്കാം

വ്യവസായ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. 'ചാറ്റ് വിത്ത് മിനിസ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന സംവിധാനം കഴിഞ്ഞ ദിവസമാണ് നിലവില്‍ വന്നത്. സംരംഭകര്‍ക്ക് അവരുടെ പരാതികളും അന്വേഷണങ്ങളും 9846441445 എന്ന വാട്സാപ്പ് നമ്പറിലേയ്ക്ക് സന്ദേശമായിട്ട് അയക്കാവുന്നതാണ്.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാതല റിസോഴ്സസ് പേഴ്സണ്‍മാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികള്‍ സ്വീകരിക്കും. പരാതികള്‍ പരിഹരിക്കുന്നതിനും ഇതു സംബന്ധിച്ച് സംരംഭകര്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഈ നമ്പറിലേയ്ക്ക് സന്ദേശം അയക്കാം. സംരംഭകര്‍ക്ക് തടസങ്ങളില്ലാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ സൗകര്യമൊരുക്കാനാണ് ഈ സംവിധാനമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it