ബിസിനസ് മാന്ദ്യം മറികടക്കാം; ഇ-ഉന്നതി 'കണക്ടിംഗ് ഭാരത്' ദ്വിദിന സമ്മേളനം കൊച്ചിയില്‍

മാന്ദ്യത്തിലും കണ്ടെത്താം അവസരങ്ങളെ, മറികടക്കാം സലംഭകത്വ പ്രതിസന്ധി. വനിതളുടെ നേതൃത്വത്തിലുള്ള സാമൂഹിക സംരംഭമായ ഇ-ഉന്നതിയുടെ നേതൃത്വത്തിലുള്ള സംരംഭക സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് കൊച്ചിയില്‍. ഫെബ്രുവരി 14, 15 തീയതികളില്‍ ഇടപ്പള്ളിയിലെ ഹോട്ടല്‍ മാരിയറ്റില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വുമണ്‍ 2020 സമ്മിറ്റി വിജയകരമായി നടപ്പാക്കിയതിന് ശേഷമാണ് ഇത്തവണ ഇ-ഉന്നതി കണക്ടിങ് ഭാരത് എന്ന തലവാചകത്തില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനമായ എക്സ്പോ ആന്റ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാമ്പത്തിക മാന്ദ്യവും ബിസിനസും എന്ന വിഷയത്തിലായിരിക്കും ഈ വര്‍ഷത്തെ സമ്മേളനം കേന്ദ്രീകരിക്കുക. നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവിക്കുക, നിലനിര്‍ത്തുക, പടി പടിയായി ഉയരുക എന്നിങ്ങനെ മൂന്ന് വശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകള്‍ മന്ദഗതിയിലുള്ള ബിസിനസ് ഘട്ടത്തെ ഫലപ്രദമായി നേരിടാനും ബിസിനസില്‍ പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള വിവിധ വഴികള്‍ ചര്‍ച്ച ചെയ്യും.

സംരംഭകരുടെ ആശയങ്ങളും കഴിവുകളും വികസിപ്പിക്കാനും ബിസിനസിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കാനും ഉതകുന്ന നിരവധി സെഷനുകളാണ് സമ്മേളനത്തിന്റെ ഹൈലൈറ്റ്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ശരിയായ മാര്‍ഗം കണ്ടെത്താനുള്ള അവസരമായിരിക്കും രണ്ട് ദിവസത്തെ സെഷനുകള്‍. ഫെബ്രുവരി 14ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ഹൈബി ഈഡന്‍ എം.പിയാണ്.

വി സ്റ്റാര്‍ ക്രിയേഷന്‍ എം.ഡി ഷീല കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, കൊച്ചിന്‍ സ്പെഷ്യല്‍ എക്കണോമിക് സോണ്‍ പ്രസിഡന്റ് കെ.കെ പിള്ള, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മെന്റര്‍ ലക്ഷ്മി രാമചന്ദ്രന്‍, ബികാഷ് ബാബു സ്വീറ്റ്സ് സഹ ഉടമ അമിത് സര്‍കാര്‍, സംവിധായകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും ഫൗണ്ടറുമായ സോഹന്‍ റോയ്, ഡോ.ഷാജി വര്‍ഗീസ്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, റോഷി ജോണ്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി സേതുനാഥ് ആയിരിക്കും മോഡറേറ്റര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it