ലോകത്തില്‍ ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന രാജ്യം ഇന്ത്യ! പുതിയ സര്‍വേ ഫലം ഇങ്ങനെ

ഇന്ത്യയില്‍ ബിസിനസ് തുടങ്ങുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ ലോകത്ത് തന്നെ ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യയെ (Ease of Doing Business) അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ (India). ലോകത്തിലെ 47 ഓളം സമ്പദ്വ്യവസ്ഥകളിലെ 2000 ത്തിലേറെ പേരില്‍ നിന്നായി അഭിപ്രായം തേടിയ സര്‍വേയില്‍ 82 ശതമാനം പേരും ഇന്ത്യയെന്നാണ് രേഖപ്പെടുത്തിയത്.

കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമായാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സര്‍ക്കാര്‍ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സര്‍ക്കാരിന്റെ സംരംഭകത്വ പദ്ധതികള്‍ തുടങ്ങിയവയെല്ലാം പുതുസംരംഭകര്‍ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
500 ലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 (The Global Entrepreneurship Monitor (GEM) 2021/2022 report) ദുബായ് എക്‌സ്‌പോയില്‍ (Dubai Expo) പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സംരംഭകത്വ സാഹചര്യങ്ങള്‍, പ്രാദേശിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുള്‍്പപെടുന്നതായിരുന്നു സര്‍വേ.
മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് 86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത് തങ്ങള്‍ക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും തകര്‍ച്ച ഭയന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ മടിക്കുന്നവരാണ്. മാത്രമല്ല ഇവിടുത്തെ സംരംഭകരില്‍ 80 ശതമാനം പേരും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചയാണ് തങ്ങളുടെ സംരംഭങ്ങളില്‍ പ്രതീക്ഷിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ബിസിനസില്‍ മാറ്റം വരുത്തിയ സംരംഭകരില്‍ ഇന്ത്യ ഒന്നാമതാണ്.


Related Articles
Next Story
Videos
Share it