ഈറ്റ് കൊച്ചി ഈറ്റ്, ഫെയ്‌സ്ബുക്ക് ഫണ്ടിംഗ് ലഭിച്ച ആദ്യ ഇന്ത്യന്‍ ഫൂഡി കമ്മ്യൂണിറ്റി
നമ്മുടെ ഗ്രൂപ്പിന്റെ മൈല്‍ സ്റ്റോണ്‍. പല റൗണ്ടുകളിലായി ഏകദേശം മൂന്ന് മാസം നീണ്ട പ്രോസസ്. 13000ല്‍ അധികം കമ്മ്യൂണിറ്റികളില്‍ നിന്നാണ് നമ്മുടെ ഗ്രൂപ്പിന് സെലക്ഷന്‍ കിട്ടിയത്. ഈറ്റ് കൊച്ചി ഈറ്റ് ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി അക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫേസ്ബുക്കില്‍ തന്നെ കുറിച്ച വരികളാണിത്. കമ്മ്യൂണിറ്റി അക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് ഫേസ്ബുക്ക് തെരഞ്ഞെടുത്ത രാജ്യത്തെ ഏക ഭക്ഷണപ്രേമികളുടെ കൂട്ടായ്മയും ഈറ്റ് കൊച്ചി ഈറ്റ് തന്നെ.
ഫെയ്‌സ്ബുക്ക് ഫണ്ടിംഗ് ലഭിച്ച ആദ്യ ഇന്ത്യന്‍ ഫൂഡി കമ്മ്യൂണിറ്റി കമ്മ്യൂണിറ്റികളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനും അവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതിയാണിത്. പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ ഫെയ്‌സ്ബുക്കിന്റെ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ ഇനിമുതല്‍ ഈറ്റ് കൊച്ചി ഈറ്റിന് ലഭിക്കും. ആഗോള തലത്തില്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍ ഗ്രൂപ്പിന് ആദ്യം ലഭിക്കും.
ഈറ്റ് കൊച്ചി ഈറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 50000 ഡോളര്‍ വരെ ഫെയ്‌സ്ബുക്ക് നല്‍കും. വലിയ പ്രോജക്ടുകള്‍ക്കായി 1 മില്യണ്‍ ഡോളര്‍ വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഈറ്റ് കൊച്ചി ഈറ്റിന്റെ സ്ഥാപകനായ കാർത്തിക് മുരളി പറഞ്ഞു.
കൊച്ചി........ ഈറ്റ്
കാഞ്ഞിരപ്പള്ളിക്കാരന്‍ കാർത്തിക് മുരളി സുഹൃത്തുക്കളുമായി ചേർന്ന് 2015ല്‍ ആണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജ് തുടങ്ങുന്നത്. ഈറ്റ് കൊച്ചി ഈറ്റിന്റെ തുടക്കം കാര്‍ത്തിക് വിവരിക്കുന്നത് ഇങ്ങനെയാണ്......ഗ്രൂപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതോടെ പരീക്ഷണാര്‍ത്ഥം ഭക്ഷണപ്രേമികളെ ഉള്‍പ്പെടുത്തി ഫൂഡ് എക്‌സ്‌പ്ലോറിങ്ങ് യാത്രകളും ഇവന്റുകള്‍ സംഘടിപ്പിച്ചു. അതും വിജയമായി. ഇന്ന് വിവിധ പ്ലാറ്റ്‌ഫോമുകളിലായി 5 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഈറ്റ് കൊച്ചി ഇറ്റിന് ഉണ്ട്.