പുതിയ എമര്‍ജിങ് ബിസിനസ് ഫണ്ടുമായി ഐ ഡി എഫ് സി; ഓഫര്‍ ഫെബ്രുവരി 17ന് അവസാനിക്കും
ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) എമര്‍ജിങ് ബിസിനസ് ഫണ്ട് എന്ന പുതിയൊരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. പ്രധാനമായും ചെറിയ ക്യാപ്പ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നതാണ് പുതിയ ഫണ്ട്.
നിലവാരമുളള ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ഫണ്ടിന്റെ 65 ശതമാനവും ചെറിയ ക്യാപ്പ് വിഭാഗത്തില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശ്യം. ഐപിഒകള്‍ വഴി പുതിയ ബിസിനസുകളില്‍ ഫണ്ട് പങ്കാളിയാകും. ഐഡിഎഫ്സി എഎംസി ഇക്വിറ്റി മേധാവി അനൂപ് ഭാസ്‌ക്കറായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്.
പുതിയ ഫണ്ടിന്റെ ഓഫര്‍ ആരംഭിച്ചു. ഫെബ്രുവരി 17ന് അവസാനിക്കും. ഓരോ യൂണിറ്റും 10 രൂപയ്ക്കാണ് നല്‍കുന്നത്. എന്‍എവി അധിഷ്ഠിത വിലയ്ക്ക് യൂണിറ്റ് നല്‍കി തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ സ്‌കീം റീ-ഓപ്പണ്‍ ചെയ്യും.
ചെറിയ ക്യാപ്പ ഇടത്തിലെ എല്ലാ കമ്പനികളും വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാറില്ലെന്നും ഈ ഇടത്തിലേക്ക് കടക്കുമ്പോള്‍ വിപണിയെകുറിച്ച് ശരിക്കും മനസിലാക്കിയിരിക്കേണ്ടത് നിര്‍ണായകമാണെന്നും ചെറിയ ക്യാപ്പുകളില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് വില, വിലയിരുത്തല്‍, അളവ് എന്നീ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്താണെന്നും അനൂപ് ഭാസ്‌കര്‍ പറഞ്ഞു.