'നിലനില്‍ക്കാന്‍ ക്യാഷ് ഫ്‌ളോ ഉറപ്പാക്കുക'
ബിസിനസ് രംഗത്ത് വെല്ലുവിളികള്‍ ഏറി വരുന്ന സാഹചര്യത്തില്‍ സംരംഭങ്ങള്‍ ക്യാഷ് ഫ്‌ളോയിലാണ് ശ്രദ്ധ ഏറെ നല്‍കേണ്ടതെന്ന് വിദഗ്ധര്‍.
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, ടൈ കേരള, ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ്, എക്‌സ്പ്രസോ ഇവന്റ്‌സ് എന്നിവയുടെ സഹകരണത്തോടെ ധനം ബിസിനസ് മാഗസിന്‍ കോഴിക്കോട് നടത്തിയ സെമിനാര്‍, പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാര്‍ ബിസിനസുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നാണ് ചര്‍ച്ച ചെയ്തത്.
''ഒന്നിനു പിറകെ ഒന്നായി വെല്ലുവിളികള്‍ വരുന്ന ഈ കാലഘട്ടത്തില്‍ ഇതുവരെ പിന്തുടര്‍ന്ന രീതിയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ സംരംഭകര്‍ തയ്യാറാകണം. ലാഭ മാര്‍ജിനേക്കാളുപരി ക്യാഷ് ഫ്‌ളോയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്,'' സെമിനാറില്‍ സംസാരിച്ച റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ടിനി ഫിലിപ്പ് അഭിപ്രായപ്പെട്ടു.
യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സ് സിഇഒ ജിസ് കൊട്ടുകാപ്പള്ളി, എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് എജിഎം ഷിനിന്‍ എം. സണ്ണി, കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ കെ. അബ്ദുള്‍ ജബ്ബാര്‍, ആഷിക് സമീര്‍ അസോസിയേറ്റ്‌സ് കമ്പനി സെക്രട്ടറീസ് എംഡി ആഷിക് എ. എം, ബിസിനസ് സൈക്കോളജിസ്റ്റും റോള്‍ഡന്റ്‌സ് ബിഹേവിയര്‍ സ്റ്റുഡിയോ സ്ഥാപകനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് എന്നിവര്‍ ' പ്രതികൂല സമയത്തും ബിസിനസ് വളര്‍ത്താം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറില്‍ പ്രഭാഷണം നടത്തി.
ധനം ബിസിനസ് മാഗസിന്‍ എംഡിയും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്യാം സുന്ദര്‍, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ സാരഥി എം എ മെഹബൂബ്, ടൈ കേരള, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് റോഷന്‍ കൈനടി, കെഎസ്എസ്‌ഐഎ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദു റഹ്മാന്‍, ധനം ജിഎം (ഓപ്പറേഷന്‍സ്) ബിജോയ് തോമസ് കുരുവിള എന്നിവര്‍ സംസാരിച്ചു.