

ഫോബ്സ് മാസിക പുറത്തുവിട്ട അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ പതിനൊന്നാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. മലയാളികളിൽ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഉടമ എം.എ.യൂസഫലിക്കാണ്.
ഇന്ത്യയിൽ 26 മത്തെ സ്ഥാനമാണ് അദ്ദേഹത്തിന്. 4.75 ബില്യൺ ഡോളറാണ് ആസ്തി. അതിസമ്പന്നരായ മലയാളികളിൽ രണ്ടാം സ്ഥാനം ആർപി ഗ്രൂപ്പ് ഉടമ ബി.രവി പിള്ളക്കാണ്.
ജെംസ് എജ്യൂക്കേഷൻ ഉടമ സണ്ണി വർക്കി മൂന്നാം സ്ഥാനത്തും ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ ക്രിസ് ഗോപാലകൃഷ്ണൻ നാലാം സ്ഥാനത്തുമാണ്.
മുത്തൂറ്റ് എം.ജി ജോർജ് (അഞ്ചാം സ്ഥാനം), വിപിഎസ് ഹെൽത്ത് കെയർ ഉടമ ഷംഷീർ വയലിൽ (ആറാം സ്ഥാനം) എന്നിവരാണ് ലിസ്റ്റിൽ ഇടപിടിച്ച മറ്റ് പ്രമുഖ മലയാളി സംരംഭകർ.
Read DhanamOnline in English
Subscribe to Dhanam Magazine