ഓണ്‍ലൈന്‍കാരെ വെല്ലാന്‍ ചെറുകിടക്കാര്‍ക്ക് 'ഓണ്‍കോള്‍ ഡെലിവറി'

ഓണ്‍ലൈന്‍കാരെ വെല്ലാന്‍ ചെറുകിടക്കാര്‍ക്ക് 'ഓണ്‍കോള്‍ ഡെലിവറി'
Published on

ലോക്ഡൗണ്‍ കാലത്താണ് ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകളും ഓണ്‍ലൈന്‍ ഷോപ്പിംഗും ഇത്രയധികം വര്‍ധിച്ചത്. മഹാമാരി പടര്‍ന്നു പിടിക്കുന്ന കാലത്ത് എല്ലാവരും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന പുതിയൊരു ട്രെന്‍ഡിലേക്ക് കൂടിയാണ് നീങ്ങിയത്. കോവിഡിനും മുമ്പ് തന്നെ ഓണ്‍ലൈന്‍ ഷോപ്പിഗ് നടത്തുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതലായിരുന്നുവെങ്കിലും ലോക്ഡൗണും പിന്നീടുള്ള സാമൂഹിക അകലം പാലിക്കലുമെല്ലാമായി അത് പതിയെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. ഇന്ന് ഓണ്‍ലൈന്‍ വഴികിട്ടാത്തതായി ഒന്നുമില്ല. ഇതേ പോലെ തന്നെ പഴയതും പുതിയതുമായി സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും നിരവധി വെബ് സൈറ്റുകളാണുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗിനെക്കുറിച്ച് കാര്യമായ അറിവില്ലാത്തവര്‍ പോലും മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി.

ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആമസോണും ഫ്‌ളിപ്കാര്‍ട്ടും തങ്ങളുടെ ഡെലിവറി സേവനങ്ങളും വ്യാപിപ്പിച്ചു. ഇത് ഉള്‍പ്രദേശങ്ങളിലെയും ടയര്‍ ടു കച്ചവടക്കാരെയുമാണ് സാരമായി ബാധിച്ചത്. എന്നാല്‍ ഇവരും അഥിജീവനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ലോക്ഡൗണ്‍ കാലം മുതല്‍ തന്നെ ഉപഭോക്താക്കളില്‍ നിന്നും ഫോണ്‍കോള്‍ വഴി ഓര്‍ഡര്‍ സ്വീകരിക്കുകയും സാധനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ വീട്ടുപടിക്കലെത്തിക്കുകയും ചെയ്യുന്ന വ്യാപാരികള്‍ നിരവധിയായിരുന്നു. ഈ ട്രെന്‍ഡ് ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കൂടി എത്തിയിരിക്കുകയാണ്.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ ട്രെന്‍ഡ് വന്നുകഴിഞ്ഞു. ഓരോ ലൊക്കാലിറ്റിയിലുമുളളവരില്‍ നിന്നും നമ്പറുകള്‍ ശേഖരിച്ച് വേണ്ട സാധനങ്ങള്‍ വിളിച്ച് ചോദിച്ച് വീട്ടില്‍ എത്തിച്ചു കൊടുക്കുന്നവര്‍ പോലുമുണ്ട്. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ബ്രേക്ക്ഫാസ്റ്റ് എസന്‍ഷ്യല്‍സ് എന്നിവയെല്ലാം മന്ത്‌ലി സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത് എത്തിക്കുന്ന കര്‍ഷക സംഘങ്ങളുമുണ്ട്. പണ്ട് വീടുകളിലെത്തി പച്ചക്കറിയും പാലും മറ്റും വില്‍ക്കുന്ന കാഴ്ച തിരികെ വരുകയുമാണ്.

കടകളില്‍ പോയി വാങ്ങുന്നതിനു പകരം വീട്ടിലെത്തിക്കുന്നത് കോവിഡ് വ്യാപനം തുടരുന്ന സമയത്ത് ഏറെ ഉപഭോക്തൃസൗഹാര്‍ദമായ കാര്യമാണ് എന്നതിനപ്പുറം ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ട്ടുകളും കയ്യടക്കി വച്ചിരുന്ന കച്ചവടസാധ്യതകള്‍ ചെറുകിടക്കാരും സ്വന്തമാക്കുകയുമാണ്. ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും എത്തി ഒന്നിച്ചു സാധനങ്ങളെല്ലാം വാങ്ങുന്ന ട്രെന്‍ഡ് കുറച്ചൊന്നുമായിരുന്നില്ല ചെറു കച്ചവടക്കാരെ വലച്ചിരുന്നത്. ഇപ്പോള്‍ ഓണ്‍കോള്‍ സര്‍വീസ് വഴി ഓഫ് ലൈനായി അവര്‍ സര്‍വീസ് നല്‍കുകയാണ്, ഒരു തരത്തില്‍ പറഞ്ഞാല്‍ ഓണ്‍ലൈനുമായി മത്സരിച്ച് കൊണ്ട് തന്നെ. പലചരക്കും മരുന്നുകളും ബേക്കറിയും തുണികളും ഇറച്ചി, മീന്‍ മുതലായവയും മാത്രമല്ല, വാട്‌സാപ്പിലൂടെയും ഫോണ്‍കോളിലൂടെയും ഓര്‍ഡര്‍ എടുത്ത് സ്വര്‍ണാഭരണങ്ങള്‍ പോലും അഡ്വാന്‍സ് ബുക്കിംഗ് പോലുമില്ലാതെ ചെറുകിട ജൂവല്‍റിക്കാര്‍ വീടുകളിലെത്തിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com