ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസിലൂടെ; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം

  • udyamregistration.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക
  • പുതുതായി ചെയ്യുന്ന സംരംഭകര്‍ 'For New Entrepreneurs who are not registered yet as MSME or those with EM-II' എന്ന വിഭാഗം ക്ലിക്ക് ചെയ്യുക.
  • ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമെങ്കില്‍ 'For those already having registration as UAM' എന്നത് ക്ലിക്ക് ചെയ്യുക.
  • ആധാര്‍ നമ്പര്‍, ആധാറിലുള്ള പേര് എന്നിവ നല്‍കുക.
  • ഒ.ടി.പി ക്ലിക്ക് ചെയ്യുക.
  • ആധാറുമായി ബന്ധപ്പെടുത്തിയ നമ്പര്‍ നല്‍കി ഒ.ടി.പി സ്വീകരിക്കുക.
  • പ്രൊപ്രൈറ്റര്‍ഷിപ്പ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊപ്രൈറ്ററുടെ ആധാര്‍ ഉപയോഗിക്കുക.
  • പാര്‍ട്ണര്‍ഷിപ്പ് ആണെങ്കില്‍ മാനേജിംഗ് പാര്‍ട്ണറുടെ ആധാര്‍ നല്‍കുക.
  • ഹിന്ദു അഭിവക്ത കുടുംബം (HUF) എങ്കില്‍ അധികാരിയുടെ ആധാര്‍ നല്‍കുക.
  • എല്‍.എല്‍.പി (Limited Liability Partnership) സംരംഭമോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയോ എങ്കില്‍ അധികാരി അഥവാ ഓതറൈസ്ഡ് സിഗ്നേറ്ററി ജി.എസ്.ടി നമ്പര്‍ (Goods and Service Tax Identification Number), പാന്‍(PAN), ആധാര്‍ (Aadhaar) നമ്പറുകള്‍ നല്‍കണം.
  • ഒ.ടി.പി ക്ലിക്ക് ചെയ്ത് വാലിഡേറ്റ് ചെയ്യുക. വാലിഡേഷന്‍ കഴിയുമ്പോള്‍ 'type of Organisation' എന്നത് ക്ലിക്ക് ചെയ്ത് അതില്‍ നിന്നും നിങ്ങളുടെ സംരംഭം ഏത് തരത്തിലുള്ളതെന്ന് നല്‍കുക.
  • പാന്‍ വേരിഫൈ ചെയ്യുക.
  • Continue എന്നതില്‍ ക്ലിക്ക് ചെയ്യുക
  • ഇപ്പോള്‍ 27 തരത്തിലുള്ള പോയിന്റുകള്‍ അടങ്ങുന്ന പേജിലേക്ക് എത്തും. ഇതില്‍ 22-ാമത്തേത് തിരഞ്ഞെടുക്കുക. 'Are you interested in getting registered on Governement e-Market(GeM) Portal'? എന്നതില്‍ Yes എന്ന് നല്‍കുക.

നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് രജിസ്റ്റര്‍ ആയ മെസേജ് എത്തും.

  • പിന്നീട് ലഭിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാനും മൊബൈലിലോ ലാപ്‌ടോപ്പിലോ സൂക്ഷിക്കാനും കഴിയും.
  • രജിസ്റ്റര്‍ചെയ്തു കഴിഞ്ഞാല്‍ ഒ.ടി.പി നല്‍കി GeM വെബ്‌സൈറ്റില്‍ കയറി വില്‍ക്കാനുള്ള സാധനങ്ങള്‍ ലിസ്റ്റ് ചെയ്യാം.

നിര്‍ദ്ദിഷ്ട ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് കീഴില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുക. ലിസ്റ്റ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. https://gem-portal.org/gem-services/product-listing

ലിസ്റ്റ് ചെയ്യാന്‍ ഉല്‍പ്പന്നത്തിന്റെ വിവരങ്ങള്‍, തെളിമയുള്ള ചിത്രം എന്നിവയാണ് ആവശ്യം.

ലിസ്റ്റ് ചെയ്ത് കഴിഞ്ഞ് വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ GeM പോര്‍ട്ടലില്‍ ഉല്‍പ്പന്നങ്ങള്‍ എത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it